രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ്; 648 മരണം

രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.22 ലക്ഷമായി കുറഞ്ഞു

ന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 37,593 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 648 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.22 ലക്ഷമായി കുറഞ്ഞു. 1.59 ലക്ഷം പേർ ചികിത്സയിലുള്ള കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇന്നലെ സംസ്ഥാനത്ത് 24,296 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന എണ്ണമാണിത്. അതേസമയം മഹാരാഷ്ട്രയിൽ 4,355 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,25,12,366 ആയി ഉയർന്നു. ഇതുവരെ 4,35,758 പേർക്കാണ് കോവിഡിൽ ജീവൻ നഷ്ടമായത്. ഇതുവരെ 3,17,54,281 പേർ കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 59,55,04,593 ഡോസ് വാക്സിൻ ആണ് നൽകിയത്.

കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കുറവായ ജില്ലകളിൽ ടെസ്റ്റിംഗ് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

രാജ്യത്തെ ടിപിആർ കഴിഞ്ഞ രണ്ട് മാസമായി മൂന്ന് ശതമാനത്തിൽ താഴെ ആയി തുടരുമ്പോൾ കേരളത്തിൽ ഇത് 15 ശതമാനത്തിന് മുകളിലാണ്. ഒരു മാസം മുൻപ് 10 ശതമാനം ആയിരുന്നത് ഇന്നലെ 18.04 ശതമാനമായി ഉയർന്നു.

Also read: വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കോവിഡ് പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india 37593 new covid 19 cases in last 24 hours

Next Story
അറസ്റ്റിനു മണിക്കൂറുകൾക്കുശേഷം കേന്ദ്രമന്ത്രി നാരായണൻ റാണെയ്ക്ക് ജാമ്യംNarayan rane statement, Narayan Rane gets bail, narayan rane comments on uddhav thackeray, Narayan Rane arrest, Uddhav Thackeray news, Narayan Rane slap Uddhav Thackeray remark, Maharashtra minister,, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express