ലഭ്യമാകുന്നതും നിരോധിച്ചതും: ലോക്ക്ഡൌണ്‍ കാലത്തെ വ്യവസ്ഥകള്‍

കേന്ദ്ര സര്‍ക്കാര്‍-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകൾ, വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതു ഗതാഗത സേവനങ്ങൾ അടച്ചിരിക്കും

Coronavirus,covid-19,COVID-19,SARS-CoV-2 virus,covid-19 disease,coronavirus official disease name,2019 new coronavirus name,novel coronavirus,2019-nCoV,pandemic,epidemic,quarantine,Coronavirus alert,China,World Health Organization,WHO,pneumonia cases,health ministry,ministry of health,thermal screening,airports,indian airports,coronavirus disease,coronavirus china,coronavirus vaccine,coronavirus infection,coronavirus in india,coronavirus treatment,coronavirus symptoms,coronavirus thailand,Wuhan City,Hubei province,respiratory illnesses,public health officials,microbe,outbreak,family of viruses,GISAID,diagnostic kits,drugs,vaccines,clinical signs,fever,fatigue,Thailand,India,travel advisory,precautionary measures,severe acute respiratory syndrome,SARS,Middle East respiratory syndrome,MERS,whole genome sequence data,Global Initiative on Sharing All Influenza Data,21-day lockdown,Prime Minister announces 21-day lockdown throughout India,essential commodities,dos and don'ts during 21-day lockdown period

കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യം പൂർണമായി അടച്ചിടുന്ന സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ എന്തൊക്കെ ലഭ്യമാകും, എന്തൊക്കെ ഇല്ല എന്നതാണ് പൊതുജനത്തിന്റെ ഏറ്റവും വലിയ ആശങ്ക. എന്നാല്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട എന്നും അവശ്യ സാധനങ്ങൾ ഉറപ്പുവരുത്തുമെന്നും ഇന്നലെ രാത്രി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തുടര്‍ന്ന് ലോക്ക്ഡൌണ്‍ സംബന്ധിച്ച് ഭാരതസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിലും ലഭ്യമാക്കേണ്ട/ഒഴിവാക്കേണ്ട സേവനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

 

വരുന്ന ഇരുപത്തിയൊന്നു ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന/ലഭ്യമാകുന്ന സേവനങ്ങള്‍, അടച്ചിടുന്ന/ലഭ്യമാകാത്ത/നിരോധിച്ചിട്ടുള്ളത് എന്തൊക്കെയെന്നു ഒറ്റനോട്ടത്തില്‍ അറിയാം

തുറന്നിരിക്കും

 1. റേഷൻ ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഡയറി, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം
 2. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎമ്മുകൾ
 3. അച്ചടി, ഇലക്ട്രോണിക് മീഡിയ
 4. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ (അത്യാവശ്യങ്ങൾക്കായി ഇന്റർനെറ്റ്, കേബിൾ, ഐടി / ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ)
 5. ഇ-കൊമേഴ്‌സ് വഴി ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണം
 6. പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ, സ്റ്റോറേറ്റ് ഔട്ട്‌ലെറ്റുകൾ
 7. വൈദ്യുതി, വൈദ്യുതി സംബന്ധ സേവനങ്ങൾ
 8. സെബി നോട്ടിഫൈ ചെയ്ത കാപിറ്റല്‍-ടെബ്റ്റ് മാര്‍ക്കറ്റ്
 9. കോള്‍ഡ്‌ സ്റ്റോറെജും വെയർഹൗസിംഗും
 10. സ്വകാര്യ സുരക്ഷാ സേവനങ്ങൾ

പ്രവര്‍ത്തിക്കാത്തവ

 1. കേന്ദ്ര സര്‍ക്കാര്‍-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകൾ, വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതു ഗതാഗത സേവനങ്ങൾ അടച്ചിരിക്കും
 2. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ അടച്ചിടും. ചടങ്ങുകൾ, ഒത്തുചേരലുകൾ എന്നിവ നിരോധിക്കും
 3. ശവസംസ്‌കാരചടങ്ങില്‍ ഇരുപതില്‍ കൂടുതൽ ആളുകളെ അനുവദിക്കില്ല

അവശ്യ സാധനങ്ങളുടെ ചരക്കുനീക്കം മാത്രമാണ് ഇക്കാലയളവിൽ നടക്കുക. ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയ അടിയന്തര സേവനങ്ങൾ ലഭ്യമാകും. മറ്റ് വായു, വ്യോമ, കര ഗതാഗത സേവനങ്ങളെല്ലാം പൂർണമായി നിലയ്‌ക്കും.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൂർണമായി അടച്ചിടണം. മൃതസംസ്‌കാര ചടങ്ങിന് 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഫെബ്രുവരി 15 നു ശേഷം വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയ എല്ലാവരും നിർബന്ധമായും ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് ഹോം ക്വാറന്റെെനിൽ പ്രവേശിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Read in English: India lockdown: Groceries, pharmacies, ATMs, here’s a list of exemptions

കോവിഡ്‌-19 നിയന്ത്രണവുമായി ബന്ധപ്പെട്ടു രാജ്യമാകെ അടച്ചിടുന്നതിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. മന്ത്രാലയങ്ങള്‍, ഭാരതസര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര ഭരണ-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഉത്തരവില്‍ അവശ്യപ്പെടുന്നു.

 1. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, അതിനു കീഴിലുള്ള സ്വയംഭരണ-കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടേണ്ടതാണ്.ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടവസൈന്യം, കേന്ദ്ര പോലീസ് സേന, ട്രഷറി, പൊതുസംവിധനങ്ങള്‍ (പെട്രോള്‍, സി എന്‍ ജി, എല്‍ പി ജി, പി എന്‍ ജി), ദുരന്തനിരാവര ഏജന്‍സി, വൈദ്യുതി, പോസ്റ്റ്‌ഓഫീസ്, നാഷണല്‍ ഇന്ഫോര്‍മാറ്റിക്സ് സെന്റര്‍, കാലാവസ്ഥ കേന്ദ്രം.
 2. സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍, അതിനു കീഴിലുള്ള സ്വയംഭരണ-കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടേണ്ടതാണ്.ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടവa. പോലീസ്, സിവില്‍ ഡിഫന്‍സ്, ഫയര്‍0 ആന്‍ഡ്‌ റെസ്ക്യൂ സര്‍വീസ്, ദുരന്ത നിവാരണം, ജയില്‍
  b. ജില്ലാ ഭരണകൂടം, ട്രഷറി
  c. വൈദ്യുതി, വെള്ളം, ശുചിത്വം
  d. മുനിസിപ്പാലിറ്റി – ശുചിത്വം, വെള്ളം വിതരണം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ മാത്രം
  മേല്‍പ്പറഞ്ഞ ഓഫീസുകള്‍ അവശ്യജോലിക്കാരെ മാത്രം വച്ച് പ്രവര്‍ത്തിപ്പിക്കുകയും ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്നു ജോലി സംവിധാനവും നല്‍കണം.

 

Guidelines (1) by The Indian Express on Scribd

Read Here: ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നു, അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ തടസം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india 21 day lockdown essential services home delivery

Next Story
Covid-19 Live Updates: കോവിഡ്-19: റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റംration, civil supplies department, ration rice, kerala floods, kerala government, ie malayalam, റേഷന്‍, റേഷന്‍ അരി, സിവില്‍ സപ്ലെെസ്, ഐഇ മലയാളം, കേരള സർക്കാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com