/indian-express-malayalam/media/media_files/uploads/2020/03/corona1.jpg)
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3000മായി ഉയർന്ന സാഹചര്യത്തിൽ പുതിയ നിർദേശങ്ങളുമായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. കോവിഡ് ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും ആളുകൾ വീട്ടിലുണ്ടാക്കിയ മാസ്കുകൾ ഉപയോഗിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം വീടുകളിൽ നിർമിക്കുന്ന മാസ്കുകൾ ഉപയോഗിക്കുന്നത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് ഫലപ്രദമാകുമെന്നും മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
#Masks4All @MoHFW_INDIA advisory: “it is suggested that such people who are not suffering from medical conditions or having breathing difficulties may use the handmade reusable face cover, particularly when they step out of their house” @IndianExpress #COVID2019pic.twitter.com/xOaZYcrVxv
— abantika ghosh (@abantika77) April 4, 2020
“രോഗാവസ്ഥയോ ശ്വാസതടസ്സമോ ഇല്ലാത്ത ആളുകൾക്ക് പുനരുപയോഗം സാധ്യമാകുന്ന മാസ്കുകൾ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും അവർ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ. സമൂഹത്തെ വലിയ തോതിൽ സംരക്ഷിക്കാൻ ഇത് സഹായിക്കും,” പത്രക്കുറിപ്പിൽ ആരോഗ്യമന്ത്രാലയം പറഞ്ഞു.
അതേസമയം, ആരോഗ്യ പ്രവർത്തകർക്കോ കോവിഡ്-19 രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്കോ ഇത് ബാധകമല്ലെന്നും, അവർക്ക് കൂടുതൽ ഉയർന്ന തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും മന്ത്രാലയം വ്യക്തമാക്കി.
“അത്തരം രണ്ട് സെറ്റ് ഫെയ്സ് മാസ്ക്കുകൾ നിർമ്മിക്കാൻ നിർദേശിക്കുന്നു. അതിൽ ഒന്ന് കഴുകിയിടുമ്പോൾ മറ്റൊന്ന് ഉപയോഗിക്കാം,” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൈ കഴുകുന്നത് ഇപ്പോഴും അത്യാവശ്യ മാനദണ്ഡമായി തുടരും, മാസ്ക് ധരിക്കുന്നതിന് മുമ്പ് കൈ കഴുകണം ഇത് സമൂഹത്തെ വലിയ തോതിൽ സംരക്ഷിക്കാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മുഖവും മൂക്കും പൂർണ്ണമായും മൂടുന്ന വിധത്തിലും മുഖത്തിന് മുകളിൽ കൂടി എളുപ്പത്തിൽ കെട്ടാൻ സാധിക്കുന്ന വിധത്തിലുമായിരിക്കണം അത്തരം മാസ്കുകൾ ഉണ്ടാക്കേണ്ടത്.
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് അധിക പൊതുജനാരോഗ്യ നടപടിയായി മെഡിക്കൽ ഇതര മാസ്കുകൾ സ്വമേധയാ ഉപയോഗിക്കണമെന്ന് യുഎസ് ഭരണകൂടവും ശനിയാഴ്ച പൗരന്മാരോട് അഭ്യർത്ഥിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ (സിഡിസി) ഉദ്ധരിച്ച് ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടു. സ്കാർഫ് അല്ലെങ്കിൽ വീട്ടിൽ നിർമ്മിച്ച തുണി മാസ്കുകൾ എന്നിവ ഉപയോഗിച്ച് മുഖം മൂടണം. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് മെഡിക്കൽ ഗ്രേഡ് മാസ്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
Read in English: Coronavirus: Health Ministry urges people to use homemade face masks
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us