Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കോവിഡ്-19: ഭേദമായവരിൽ നിന്ന് രോഗം പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം; 24 മണിക്കൂറിനിടെ 1463 പോസിറ്റീവ് കേസുകൾ

ആരോഗ്യ പ്രവർത്തകരേയും രോഗ ബാധിതരേയും മാറ്റിനിർത്തുന്ന സമീപനം കോവിഡിനെതിരായ പോരാട്ടത്തെ പിറകോട്ട് വലിക്കും

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ്-19 ഭേദമായവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരേയും രോഗ ബാധിതരേയും മാറ്റിനിർത്തുന്ന സമീപനം കോവിഡിനെതിരായ പോരാട്ടത്തെ പിറകോട്ട് വലിക്കുമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1463 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപോർട്ട് ചെയ്തു. 28,380 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21,132 പേർ ഇപ്പോൾ ചികിത്സയിലാണ്. 6,362 പേർ രോഗമുക്തരായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 60 കോവിഡ് ബാധിതർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 886 ആയി ഉയർന്നു. കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കാത്ത 16 ജില്ലകൾ രാജ്യത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Also Read: തീവ്രബാധിത പ്രദേശങ്ങളിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കും

അതേസമയം, കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 8000 കടന്നു. 8068 പേർക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. 342 പേരാാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തിൽ 3301 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഇതിൽ 151 പേർ മരണപ്പെട്ടു. ഡൽഹിയിൽ 2918 പേർക്കും മദ്ധ്യപ്രദേശിൽ 2168 പേർക്കും 2158 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിൽ 1955 പേർക്കും തമിഴ് നാട്ടിൽ 1885 പേർക്കും ആന്ധ്രാ പ്രദേശിൽ 1177 പേർക്കും തെലങ്കാനയിൽ 1002 പേർക്കും ഇതുവരെ കോവിഡ് കണ്ടെത്തി.

അതേസമയം കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥലത്ത് തുപ്പുന്നതിന് പിഴയീടാക്കുമെന്ന് മദ്ധ്യപ്രദേശ് സർക്കാർ അറിയിച്ചു. 1000 രൂപയാണ് പിഴ ഈടാക്കുക. മഹാരാഷ്ട്രയിൽ ഇന്ന് ഒരു ജില്ലയിൽ ആദ്യ കോവിഡ് രോഗബാധ കണ്ടെത്തി. ഭണ്ഡാര ജില്ലയിലെ ആദ്യ കോവിഡ് കേസാണ് ഇന്ന് റിപോർട്ട് ചെയ്തത്.

Also Read: കോവിഡ്-19: രോഗികളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ഐസിഎംആർ, എൻഡിഎംസി രേഖകളിൽ വ്യത്യസ്ത കണക്കുകൾ

കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ് പേർക്കും ഇടുക്കിയിൽ നാല് പേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 481 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 131 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി.

 

 

Web Title: Coronavirus health ministry briefing recovery infection

Next Story
തീവ്രബാധിത പ്രദേശങ്ങളിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കുംchennai, lockdown, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com