/indian-express-malayalam/media/media_files/uploads/2020/01/Corona-2.jpg)
ദുബായ്: കൊറോണ വൈറസ് ഭീതി ചൈനയില്‍നിന്നു മറ്റ് രാജ്യങ്ങളിലേക്കും. യുഎഇയില്‍ ആദ്യ കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍നിന്നു യുഎഇയിലേക്ക് എത്തിയ കുടുംബത്തിലെ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നാണ് ഇവര്‍ യുഎഇയിലേക്ക് എത്തിയത്.
ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 132 പേര്‍ മരിച്ചു. ഇതുവരെ 9,239 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 4,515 ആയിരുന്നു. ഇന്ത്യയും കനത്ത ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പ് സൂക്ഷമമായ പരിശോധനകൾ നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെത്തുന്നവരെ നിരീക്ഷിച്ച ശേഷമാണ് പുറത്തേക്ക് കടത്തിവിടുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടികളാരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊറോണ വൈറസ് മൂലം മരണസംഖ്യ ഉയർന്ന സാഹചര്യത്തിലാണ് ചൈനയിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത്.
Read Also: അനശ്വര നടന് ‘എമ്പുരാൻ’ സമർപ്പിച്ച് പൃഥ്വിരാജ്
വുഹാൻ മേഖലയെ പൂർണമായും ഒറ്റപ്പെടുത്തിയതോടെ ഇന്ത്യാക്കാരടക്കം നിരവധി വിദേശികൾ പ്രദേശത്ത് കുടുങ്ങി. 432 യാത്രക്കാരെ ഉൾക്കൊള്ളുന്ന എയർ ഇന്ത്യയുടെ ജംമ്പോ വിമാനം രക്ഷാപ്രവർത്തനത്തിനായി ഏതു സമയവും ചൈനയിലേക്ക് പോകാൻ തയാറായി നിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യാൻ ചെെന അനുമതി നൽകിയിട്ടുണ്ട്. ചെെനയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
Read Also: ഭാമയുടെ മൈലാഞ്ചി കല്യാണം; വീഡിയോ
പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.