Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

കോവിഡ്-19: സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്‌പെന്ന് രാഹുൽ ഗാന്ധി

ഇപ്പോഴുള്ള ലോക്ക്ഡൗണിന്റെ ആഘാതം പേറുന്ന കർഷകരോടും, ദിവസ വേതനക്കാരോടും തൊഴിലാളികളോടും സ്ത്രികളോടും പ്രായമായവരോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ

Rahul Gandhi, Rahul Gandhi news, Rahul Gandhi news in Malayalam, UDF, LDF, Kerala Elections, Kerala Election news, BJP, Rahul Gandhi in Kerala, Indian Express Malayalam, IE Malayalam, രാഹുല്‍ ഗാന്ധി, രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍, എല്‍ഡിഎഫ്, യുഡിഎഫ്, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ സൃഷ്ടിക്കുന്ന ആഘാതം പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്‌പാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

Also Read: ചെറുപ്പക്കാർക്ക് കോവിഡ് പ്രതിരോധ ശേഷി ഇല്ലെന്ന് ലോകാരോഗ്യ സംഘടന

“കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുയ്‌പാണ്. ഇപ്പോഴുള്ള ലോക്ക്ഡൗണിന്റെ ആഘാതം പേറുന്ന കർഷകരോടും, ദിവസ വേതനക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എല്ലാവിധ സഹായവും വാഗ്‌ദാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിനെ പിന്തുണച്ചു​കൊണ്ട്​ സോണിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്​ നൽകി.

Also Read: കോവിഡ് 19 പാക്കേജ്‌: ആരോഗ്യ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും.

Also Read: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കര്‍ഷകര്‍ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില്‍ എത്തും. തൊഴിലുറപ്പ് കൂലി 202 രൂപയായി വർധിപ്പിച്ചു. നേരത്തെ ഇത് 182 രൂപയായിരുന്നു. ഇതോടെ പ്രതിമാസം 2000 രൂപയുടെ വര്‍ധനയുണ്ടാകും. അഞ്ച് കോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കൾ ആകും. വിധവകൾക്കും പ്രായമായവർക്കും 1000 രൂപ വീതം നൽകും. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus financial assistance package rahul gandhi response

Next Story
ലോക്ക് ഡൗണ്‍: അമ്മയ്ക്ക് ജ്യൂസ്, പട്ടിക്ക് നടക്കണം, ഹെയര്‍ സ്റ്റൈലിസ്റ്റിനൊരു പാസ്‌; വിലക്ക് ലംഘിക്കാനുള്ള വിഐപി കാരണങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com