മുംബൈ: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ രണ്ടുപേരെ മുംബൈയില്‍ തടഞ്ഞു. ഇവരെ കൊറോണ വൈറസ് നിരീക്ഷണത്തിനു വിധേയരാക്കി. രണ്ടുപേരും ഇന്ത്യക്കാരാണ്. ചൈനയില്‍ നിന്ന് മുംബൈയില്‍ എത്തിയ ഇവരെ കസ്തൂര്‍ബാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും രക്ത സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ചൈനയില്‍ നിന്നു എത്തിയ 1,739 പേരെ മുംബൈയിലെ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതില്‍ ആറ് യാത്രക്കാര്‍ ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തുനിന്ന് എത്തിയവരാണ്. ഇവരില്‍ രണ്ടു യാത്രക്കാര്‍ നേരിയ ചുമയും ജദോഷവും കാണിച്ചിരുന്നു. ഇവരുടെ രക്തസാംപിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. 28 ദിവസത്തേക്ക് ഇവരെ നിരീക്ഷിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Read Also: അതിർത്തിയറിയുന്ന കാവൽക്കാരൻ; കാണികളെ ഞെട്ടിച്ച് രോഹിത്തിന്റെ മനോഹര ക്യാച്ച്
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
Read Also: എന്താണ് കൊറോണ വൈറസ്? പ്രതിരോധം എങ്ങനെ? അറിയേണ്ടതെല്ലാം
എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസുള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.