ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും; സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം

തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്

Air India, എയര്‍ ഇന്ത്യ, NORKA Roots, നോര്‍ക്ക റൂട്സ് , NORKA Roots signs MOU with Air India,  എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു, Malayali expatriates, പ്രവാസി മലയാളികൾ, Fee airlift of bodies of Malayali expatriates, പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി എത്തിക്കും, Latest news, ലേറ്റസ്റ്റ് ന്യൂസ്, Gulf news, ഗൾഫ് ന്യൂസ്,  IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ എതിർപ്പിനെ മറികടന്ന് ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്രം. സർവീസ് തുടങ്ങാനുള്ള തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇക്കാര്യം പ്രതിപക്ഷവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതടക്കം 11 ഇന നിര്‍ദേശങ്ങളായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് മുന്നില്‍ വച്ചത്.

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മേയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്നായിരുന്നു കേന്ദ്രസർക്കാരിനോട് തമിഴ്‌നാടിന്റെ ആവശ്യം. തിങ്കളാഴ്ച മുതലാണ് ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരമായ മുംബൈയിലേക്കുള്ള സർവീസുകൾ ഒഴിവാക്കണമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം.

Read Also: ആരോഗ്യസേതു ആപ് നിര്‍ബന്ധം; വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ

മുതിർന്ന പൗരൻമാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. നേരത്തെ, രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. വിമാനയാത്രക്ക് ശേഷം ക്വാറന്റൈന്‍ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus domestic flight services to resume

Next Story
ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; റഷ്യയെ മറികടന്ന് ബ്രസീൽcorona, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com