ബെയ്ജിങ്: ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 കവിഞ്ഞു. നിലവിൽ അമ്പത് രാജ്യങ്ങളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യാന്തര തലത്തിൽ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
ഇറാനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 210 ആയി ഉയർന്നു. ടെഹ്റാനിലാണ് കൂടുതൽ പേർ മരിച്ചത്. ഇറ്റലിയിൽ മരണം 21 ആയി. ഇവിടെ 820 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ 63 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 45 പേർക്കാണ് കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Read More: ഡൽഹി അക്രമം: 60 കാരനെ മർദ്ദിച്ച് കൊന്നു, മരണം 42
സൗദിയിലെ ഹറമിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. സന്ദർശന വിലക്ക് തുടരുന്നതിനാൽ, തുടർനടപടികളെക്കുറിച്ച് അറിയാൻ ഹജ്, ഉംറ മന്ത്രാലയത്തെ ബന്ധപ്പെടണമെന്നാണ് നിർദേശം. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ, ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് സൗദിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. മുഴുവൻ ലോക രാജ്യങ്ങളിൽനിന്നുള്ളവർക്കും ഉംറ വിസ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതിനകം ഉംറ വിസ ലഭിച്ചവർ രാജ്യത്തു പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റില്‍ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാനാണ് തീരുമാനം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു. പള്ളികളില്‍ കുര്‍ബാന, പ്രാര്‍ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. ജനങ്ങൾ ഒന്നിച്ചുകൂടുന്നത് വൈറസ് പടരാകാൻ കാരണമാകുമെന്നതിനാലാണ് തീരുമാനം.