റോം: ലോകത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടന്നു. ആഗോളതലത്തിൽ മരണം 16,572 ആയി. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 381,293 ആയി. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണം, 6,077. രാജ്യത്ത് കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 63,927 ആണ്. ചൈനയിൽ ഇതുവരെ 3,153 മരണങ്ങളും 81,514 കേസുകളും റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ 2,311, ഇറാൻ 1,812, ഫ്രാൻസ് 860, യുകെ 335 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ചൈനയിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ഞായറാഴ്ച വരെ 81,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽ ഇന്നലെ 127 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1,812 ആയി ഉയർന്നു. 23,049 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ സിംഗപ്പൂരിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത്. 54 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 509 ആയെന്ന് ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു.

പാക്കിസ്ഥാനിൽ കൊറോണ ബാധിതരുടെ എണ്ണം 803 ആയി ഉയർന്നു. കൊറോണ ബാധിച്ച് 6 പേർ മരിച്ചപ്പോൾ മറ്റു 6 പേർ രോഗമുക്തി നേടിയെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സിന്ധ് വിദ്യാഭ്യാസ മന്ത്രി സയീദ ഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു. വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചത്. ദക്ഷിണാഫ്രിക്കയിൽ കൊറോണ കേസുകൾ 402 ആയി. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്.

Read Also: രാജ്യത്ത് 491 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം ഒമ്പതായി

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ബംഗ്ലാദേശ് 10 ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. മാർച്ച് 26 മുതൽ ഏപ്രിൽ 4 വരെ എല്ലാ സർക്കാർ-സ്വകാര്യ ഓഫീസുകളും അടച്ചിടും. ബംഗ്ലാദേശിൽ 33 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

അതേസമയം, ശ്രീലങ്കയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടുതായി അധികൃതർ അറിയിച്ചു. ഇറ്റാലിയൻ വിനോദ സഞ്ചാരികളുടെ ടൂർ ഗെയ്ഡായി പ്രവർത്തിച്ച 52 കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് 11 മുതൽ അംഗോഡയിലെ ഐഡിഎച്ച് ആശുപത്രിയിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന് പൂർണമായും രോഗം മാറിയതായി ആരോഗ്യ അധികൃതർ വ്യക്തമാക്കി.

Read in English: Coronavirus global updates today: Iran reports 127 more deaths; toll crosses 15,000 worldwide

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook