/indian-express-malayalam/media/media_files/uploads/2020/07/oxford-astrazeneca-covid-vaccine-study-shows-dual-immune-action-397309.jpg)
Covid-19 Vaccine Tracker: ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഫാർമ മേജർ ആസ്ട്രാസെനെക്കയുമായി കൊറോണ വൈറസ് വാക്‌സിൻ കരാർ പ്രഖ്യാപിക്കുകയും എല്ലാ ഓസ്‌ട്രേലിയക്കാർക്കും വാക്‌സിനേഷൻ സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ രാജ്യത്തെ എല്ലാവർക്കും ഇത് നിർബന്ധമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
എന്നാൽ പ്രഖ്യാപനത്തിനു പിന്നാലെ അത് വിശദീകരിക്കാൻ അദ്ദേഹം നിർബന്ധിതനായി. സാധ്യമാകുന്നവർ തീർച്ചയായും വാക്സിനേഷൻ എടുക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
"ആഗോള സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെയും 430 ഓളം ഓസ്‌ട്രേലിയക്കാരുടെയും ജീവൻ അപഹരിക്കുകയും ചെയ്ത ഒരു മഹാമാരിയെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. അതിനാൽ, ഓസ്‌ട്രേലിയയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നമുക്ക് ഇതേക്കുറിച്ച് വിപുലവും സമഗ്രവുമായ പ്രതികരണം ആവശ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ മണിക്കൂറുകൾക്കകം, മറ്റൊരു റേഡിയോ പ്രോഗ്രാമിൽ തന്റെ നിലപാട് മാറ്റുകയും വ്യക്തമാക്കുകയും ചെയ്യേണ്ടിവന്നു. കൊറോണ വൈറസ് വാക്സിൻ എടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് ആരെയെങ്കിലും പിടിച്ച് നിർത്തി വാക്സിൻ നൽകാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോഡ് സർവ്വകലാശാലയുമായി ചേർന്ന് കൊറോണയ്ക്കെതിരായ വാക്സിൻ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ആസ്ട്രാസെനെക്ക. ഈ വാക്സിൻ വിജയകരമാണെന്ന് തെളിഞ്ഞാൽ സ്വന്തമായി നിർമ്മിക്കുകയും 25 മില്യൺ വരുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് വാക്സിൻ സൗജന്യമായി നൽകുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മൂന്നാം ഘട്ട പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ആഗോള തലത്തിലുള്ള അഞ്ച് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടേത്. ഈ വർഷം അവസാനത്തോടെ പരീക്ഷണഫലം പുറത്ത് വരുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ചില രാജ്യങ്ങളിൽ, വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് താരതമ്യേന ആത്മവിശ്വാസക്കുറവുണ്ട്അ മേരിക്കയിലെയും യൂറോപ്പിലെയും നിരവധി അഭിപ്രായ വോട്ടെടുപ്പുകളിൽ വാക്സിൻ ലഭ്യമാകുമ്പോൾ അത് എടുക്കുന്നതിനെക്കുറിച്ച് വലിയൊരു വിഭാഗം ആളുകൾക്ക് ഉറപ്പില്ലായിരുന്നു.
അമേരിക്കയിലെ ഒരു പകർച്ചവ്യാധി വിദഗ്ധനും കോവിഡിനെ കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ ശബ്ദങ്ങളിലൊരാളുമായ ആന്റണി ഫോസിയോട്, എല്ലാവർക്കും വാക്സിൻ നിർബന്ധമാക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് അമേരിക്കയിൽ നിർബന്ധമാക്കുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Read More in English: Coronavirus Covid Vaccine Tracker, August 20: Australia to make vaccines free for its citizens
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.