ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,723 ആയി. മരണസംഖ്യ 37,364 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,735 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 853 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

രാജ്യത്ത് നിലവിൽ 5,67,730 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 11,45,629 പേർ കോവിഡ് മുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 322 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,601 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി.

ദിനംപ്രതി 50,000 ത്തിലേറെ രോഗബാധിതരുണ്ടാകുന്നത് രാജ്യത്ത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. ഇന്നലെ മാത്രം 57,118 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

Read Also: Horoscope of the Week (August 02- August 08, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

അതേസമയം, കേരളത്തിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 1,129 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കോവിഡ് ബാധിച്ച് 11 പേർ ഇന്നലെമാത്രം സംസ്ഥാനത്ത് മരിച്ചു.

Read Also: വീടിനടുത്ത് വെടിയൊച്ച കേട്ടതായി അവകാശപ്പെട്ട് കങ്കണ; തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ്

സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പലരുടെയും രോഗഉറവിടം കണ്ടെത്താനും സാധിക്കുന്നില്ല. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്.

കേരളത്തിൽ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook