ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി.

രാജ്യത്തൊട്ടാകെ 2,76,685 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസിലുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച മഹാരാഷ്ട്രയിൽ 2,30,599 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികിത്സയിലുണ്ട്. 1,27,259 പേര്‍ രോഗമുക്തി നേടി. തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്.

തമിഴ്‌നാട്ടില്‍ 1,26,581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,161 പേര്‍ രോഗമുക്തി നേടി. 46,655 പേര്‍ ചികിത്സയിലുണ്ട്. 1,765 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 82,226 പേര്‍ രോഗമുക്തി നേടി. 21,567 പേര്‍ ചികിത്സയിലുണ്ട്. 3258 പേര്‍ ഇതിനോടകം മരിച്ചു.

Read More: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിനിടെയെന്ന് പൊലീസ്

രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നത് രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയിൽ 2.87 ലക്ഷം ആളുകൾക്ക് വീതം കോവിഡ് സ്ഥിരീകരിക്കുമെന്നാണ് പഠനം പറയുന്നത്. വാക്സിനോ ശരിയായോ ചികിത്സയോ വികസിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ വലിയ കോവിഡ് ആഘാതമാണ് നേരിടാൻ പോകുന്നതെന്ന് മസാചുസെറ്സ് ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

എംഐടി ഗവേഷകരായ ഹാഷിർ റഹ്മണ്ടാദ്, ടി.വൈ ലിം, ജോൺ സ്റ്റെർമാൻ എന്നിവരുടെ പ്രവചനമനുസരിച്ച് 2021ഓടെ ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഇന്ത്യ രേഖപ്പെടുത്തും. അടുത്ത വർഷം മാർച്ച്-മേയ് മാസത്തോടെ ആഗോളതലത്തിൽ 24.9 കോടി കേസുകളും 18 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പഠനം പറയുന്നു.

ആഗോളതലത്തിൽ, കൊറോണ വൈറസ് എന്ന നോവൽ 12.2 ദശലക്ഷത്തിലധികം ആളുകൾക്ക് ബാധിച്ചിരിക്കുന്നു. അമേരിക്കയെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. തൊട്ടുപുറകിൽ ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ്.

Read in English: Coronavirus Covid-19: With over 26,000 fresh cases, tally rises to 7,93,802

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook