Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ലോ​ക്ക്ഡൗ​ണ്‍ പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ച്ചാ​ൽ കോവിഡിന്റെ ര​ണ്ടാം വ​ര​വിന് സാധ്യത: ഡ​ബ്ല്യു​എ​ച്ച്ഒ

വൈറസ് വ്യാപനം പൂർണമായും തടയുന്നതു വരെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

world health organization, who, ലോകാരോഗ്യ സംഘടന, donald trump, US, America, യുഎസ്, അമേരിക്ക, covid 19, കോവിഡ്-19, coronavirus, china, ചൈന, iemalayalam, ഐഇ മലയാളം

ന്യൂയോർക്ക്: കോവിഡ്-19 വ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികൾ പെട്ടെന്ന് പിൻവലിച്ചാൽ വൈറസിന്റെ രണ്ടാം വരവിന് സാധ്യതയുണ്ടെന്ന് സർക്കാരുകൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. “നിയന്ത്രണങ്ങൾ നീക്കുന്നത് വൈറസിന്റെ മാരകമായ പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

“മറ്റുള്ളവരെ പോലെ നിയന്ത്രണങ്ങൾ എടുത്തുകളയാൻ ലോകാരോഗ്യ സംഘടന ആഗ്രഹിക്കുന്നു. അതേസമയം, നിയന്ത്രണങ്ങൾ വേഗത്തിൽ നീക്കുന്നത് മാരകമായ പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം. സാഹചര്യത്തെ ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മുന്നോട്ടുള്ള വഴി അപകടകരമാണ്,” വൈറസ് വ്യാപനം പൂർണമായും തടയുന്നതു വരെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭക്ഷണം കിട്ടാനില്ല; ഇറ്റലിയില്‍ ജനത്തെ സഹായിക്കാന്‍ മാഫിയ

ഇത് കൂടുതല്‍ നാശത്തിലേക്ക് വഴിവച്ചേക്കും. ആഫ്രിക്കയില്‍ കോവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നാലുമാസം മുമ്പ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ കേസുകൾ മന്ദഗതിയിലായതിനെത്തുടർന്ന് മാർച്ചിൽ യൂറോപ്പിനെ രോഗത്തിന്റെ പുതിയ പ്രഭവകേന്ദ്രമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

യുഎസ് കഴിഞ്ഞാൽ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമായ സ്‌പെയിനിൽ 157,000 കേസുകളുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇറ്റലിയിൽ 143,600 ലധികം കേസുകൾ സ്ഥിരീകരിച്ചു. കൊറോണ വൈറസ് യുഎസിലെ 467,100 ൽ അധികം ആളുകളെയും ആഗോളതലത്തിൽ 1.6 ദശലക്ഷം ആളുകളെയും ബാധിച്ചു.

Read Also: വീണ്ടും കോവിഡ് മരണം; മാഹി സ്വദേശി കേരളത്തിൽ മരിച്ചു

ആഫ്രിക്കയിലെ 16-ലധികം രാജ്യങ്ങളിൽ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇത് നിലവിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് ഭീഷണിയാകുമെന്നും ടെഡ്രോസ് വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് പ്രത്യേക ആശങ്കയുണ്ടെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ചില രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരിൽ 10% വരെ കോവിഡ്-19 ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നെടുക്കും. ഏപ്രിൽ 14 വരെയാണ് നിലവിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് കേന്ദ്രമെത്തുക. നിലവിലത്തെ സാഹചര്യത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചില സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക്ഡൗൺ നീട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡിഷ, പഞ്ചാബ് സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയ്ക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്താകമാനം കർശന ലോക്ക്ഡൗൺ തുടരേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 who warns against easing restrictions

Next Story
ഭക്ഷണം കിട്ടാനില്ല; ഇറ്റലിയില്‍ ജനത്തെ സഹായിക്കാന്‍ മാഫിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express