ന്യൂഡൽഹി: കോവിഡ് വാക്‌സിൻ കാൻഡിഡേറ്റ് ആയ കോവിഷീൽഡ് ഡിസംബറോടെ വരെ ലഭ്യമാക്കാനാവുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിനിന്റെ നിർമാണത്തിനായി ആസ്ട്ര സെനകയുമായി കരാറുണ്ടാക്കിയ സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

ഇന്ത്യയിൽ കോവിഷീൽഡ് എന്ന് പേരിട്ടിട്ടുള്ള ChAdOx1 nCoV-19 വാക്സിൻ കാൻഡിഡേറ്റിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ടാണ് ആസ്ട്ര സെനകയും പൂനെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള കരാർ. നിലവിൽ ഇന്ത്യയിൽ കാൻഡിഡേറ്റ് വാക്സിനിന്റെ അവസാനഘട്ട ട്രയലുകൾ നടത്തുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.

2021 ന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ 10 കോടി ഡോസുകളുടെ ആദ്യ ബാച്ച് ലഭ്യമാക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദർ പൂനവാല എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഞങ്ങൾ ഒരു അടിയന്തര ലൈസൻസിനായി പോകുന്നില്ലെങ്കിൽ, ഞങ്ങളുടെ പരീക്ഷണങ്ങൾ ഡിസംബറോടെ അവസാനിക്കണം, തുടർന്ന് യുകെ ട്രയലിന് വിധേയമായി ജനുവരിയിൽ ഇന്ത്യയിൽ ലഭ്യമാക്കാൻ ആരംഭിച്ചേക്കാം, അത് പൂർത്തീകരണത്തിന്റെ വക്കിലാണ്,” പൂനവാല പറഞ്ഞു.

Read More: കോവിഡ് വാക്‌സിൻ ആദ്യ ബാച്ച് എല്ലാവരിലും ഫലം കാണിക്കില്ല, അപൂർണമായിരിക്കും; നിരാശജനകമായ റിപ്പോർട്ടുകൾ

അങ്ങനെയാണെങ്കിലും, യുകെയിലെ ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സുരക്ഷിതമെന്ന് കണ്ടെത്തിയാൽ, ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടുന്നതിൽ നിന്ന് കമ്പനി പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുകെ അവരുടെ പഠനം വ്യക്തമാക്കുകയും ഡാറ്റ പങ്കിടുകയും ചെയ്യുകയും സുരക്ഷിതമാണെന്ന് ആത്മവിശ്വാസമുണ്ടാവുകയുമാണെങ്കിൽ, രണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം നമുക്ക് സാധ്യമായ അടിയന്തര ലൈസൻസ് പരിശോധിക്കുന്നതിനായി ഇന്ത്യൻ റെഗുലേറ്റർക്ക് അപേക്ഷ നൽകാം,സർക്കാരിന് വേണ്ടത് അത്തരത്തിലാണെങ്കിൽ,” അദ്ദേഹം പറഞ്ഞു.

“ആ പരിശോധനകൾക്കായി രണ്ട്-മൂന്ന് ആഴ്ചകൾ എടുത്തേക്കാം എന്നാണ് ഞാൻ കരുതുന്നത്, തുടർന്ന് നിങ്ങൾക്ക് ഡിസംബറോടെ വാക്സിൻ ലഭ്യമാവും. ആദ്യം ലഭ്യമാക്കുന്നതിനായി 10 കോടി ഡോസുകളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. 2021 ലെ രണ്ട് മൂന്ന് പാദങ്ങൾക്കകം അത് ലഭ്യമാകണം,” പൂനവാല പറഞ്ഞു.

Read More: അൺലോക്ക് 5.0 മാർഗനിർദേശങ്ങൾ നവംബർ 30 വരെ തുടരും; തിയറ്ററുകളിൽ പകുതിപേർ മാത്രം

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട്, മൂന്ന് സംയോജിത ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ സെപ്റ്റംബർ 16 ന്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുവദിച്ചിരുന്നു.

ചിമ്പാൻസികളിൽ അണുബാധയുണ്ടാക്കുന്ന ഒരു സാധാരണ ജലദോഷ വൈറസിന്റെ ദുർബലമായ പതിപ്പിൽ നിന്ന് നിർമ്മിച്ച വാക്സിൻ വർഷാവസാനത്തോടെ അവതരിപ്പിക്കാനാണ് ആസ്ട്രസെനെക ലക്ഷ്യമിടുന്നത്.

“കടുത്ത രോഗബാധിതരാകാൻ സാധ്യതയുള്ള മുതിർന്നവരിലു പ്രായമായവരിലും, ശക്തമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാൻ” AZD1222 അല്ലെങ്കിൽ ChAdOx1 nCoV-19 വാക്സിൻ കാൻഡിഡേറ്റിന് കഴിഞ്ഞതായി ഈ ആഴ്ച ആദ്യം ആസ്ട്രാസെനെക പറഞ്ഞിരുന്നു. 56 വയസും അതിൽ കൂടുതലുമുള്ള ക്ലിനിക്കൽ ട്രയൽ‌ പങ്കാളികൾ‌ കുറഞ്ഞ തോതിലുള്ള പ്രതികൂല പ്രതികരണങ്ങളാണ്‌ കാണിച്ചതെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ മൂന്ന് വാക്സിനുകളുടെ വികസനം പുരോഗമിക്കുന്നുണ്ട്. അതിൽ ഒന്ന് രണ്ടാം ഘട്ടത്തിലും രണ്ടെണ്ണം മൂന്നാം ഘട്ടത്തിലുമാണ്. രാജ്യത്തിനായി 400-500 ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമാക്കി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും, 2021 ജൂലൈയോട് കൂടി 25 കോടി ആളുകൾക്ക് വാക്സിനേഷൻ നൽകാമെന്ന് കണക്കാക്കുന്നതായും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More: Oxford’s Covid-19 vaccine could be ready by December, says Serum Institute CEO

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook