ന്യൂഡൽഹി: സാമ്പത്തിക ഉണർവിനു പുതിയ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്. കോവിഡ് പ്രതിരോധത്തിനായി സംസ്ഥനങ്ങൾക്ക് അറുപത് ശതമാനം അധികഫണ്ട് നൽകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ഇന്നത്തെ വാർത്താസമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. പല മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കുമെന്നും സാമ്പത്തിക രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നു. 91% എടിഎമ്മുകളും പ്രവർത്തിച്ചു. 2020-21 വർഷത്തിൽ 7.4% വളർച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ ധനലഭ്യത ഉറപ്പുവരുത്തും. ബാങ്കുകൾക്ക് സാമ്പത്തിക ഉത്തേജനത്തിനായി 50,000 കോടി രൂപ അനുവദിക്കും. പണലഭ്യതയും വായ്പാലഭ്യതയും ഉറപ്പാക്കും. റിവേഴ്സ് റിപ്പോ നിരക്ക് കുറയ്ക്കും. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമാക്കും. എന്നാൽ റിപ്പോ നിരക്കിൽ വ്യത്യാസമില്ല. ചെറുകിട മേഖലയ്ക്ക് 50,000 കോടി രൂപ അനുവദിക്കും.
Read Also: ‘അറിയാതൊരു ഗാന’ത്തിന്റെ പിറവിയെ കുറിച്ച് മഞ്ജരി
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളില്‍നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുക, വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുക എന്നീ നാല് ലക്ഷ്യങ്ങളിലൂന്നിയാണ് റിസർവ് ബാങ്ക് ഗവർണർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ആഗോള വ്യാപകമായി സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നിങ്ങുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം 1.9ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
ബാങ്കുകളുടെ വായ്പാവിതരണത്തിൽ മാറ്റമില്ലെന്ന് ആർബിഐ വ്യക്തമാക്കി. കയറ്റുമതി 34.6 ശതമാനം താഴ്ന്നു. രാജ്യത്തെ സമ്പൂർണ അടച്ചുപൂട്ടൽ കാലയളവിൽ 30 ശതമാനം വെെദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ചെറുകിട-ഇടത്തര മേഖലയിൽ വൻ വ്യവസായ ഇടിവ്. വാഹനവിപണിയിലും ഇടിവ് ഉണ്ടെന്ന് ആർബിഐ ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുൾ മൂടിയ കാലത്തിനു ശേഷം തീർച്ചയായും പ്രകാശം വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സാമ്പത്തികരംഗം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.