യുകെ: ബ്രിട്ടനിലെ ചാൾസ് രാജകുമാരനു കോവിഡ്-19 സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ചാൾസ് രാജകുമാരന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്നും നേരിയ തോതിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും രാജകുടുംബത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്. 71 വയസ്സുകാരനായ ചാൾസ് രാജകുമാരനും ഭാര്യ കമില്ലയും ഇപ്പോൾ സെൽഫ് ക്വാറന്റെെനിൽ പ്രവേശിച്ചിരിക്കുകയാണ്. ആരോഗ്യവിദഗ്‌ധരുടെ നിർദേശങ്ങൾ അനുസരിച്ച് ചാൾസ് രാജകുമാരനും ഭാര്യയും സെൽഫ് ക്വാറന്റെെനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് രാജകുടുംബത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Next in line to the throne, Prince Charles has tested positive for #COVID19: UK media (file pic) pic.twitter.com/QXlEcfNxpO
— ANI (@ANI) March 25, 2020
സ്‌കോട്ട്‌ലൻഡിലെ ബൽമോറാലിലെ വീട്ടിലാണ് ഇരുവരും നിരീക്ഷണത്തിൽ കഴിയുന്നത്. ആരിൽ നിന്നാണ് രാജകുമാരനു വെെറസ് ബാധിച്ചതെന്ന് സ്ഥിരീകരിക്കുക എളുപ്പമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പൊതുപരിപാടികളിൽ അദ്ദേഹം നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആബർഡീൻഷയറിലുള്ള നാഷനൽ ഹെൽത്ത് സർവീസാണ് ഇരുവർക്കും പരിശോധന നടത്തിയത്.
കോവിഡ് വെെറസ് ബാധയുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ‘പ്രിൻസസ് അവാർഡ്’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചാൾസ് രാജകുമാരൻ അവിടെയുണ്ടായിരുന്നവർക്ക് ‘ഷെയ്‌ക് ഹാൻഡ്’ നൽകാതിരുന്നതിന്റെ വീഡിയോ നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം എല്ലാവരേയും ‘നമസ്‌തേ’ പറഞ്ഞാണ് അഭിവാദ്യം ചെയ്‌തത്.
Read Also: കോവിഡ്-19 ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ എലിസബത്ത് രാജ്ഞിയെ (93) നഗരഹൃദയത്തിലുള്ള ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു വിൻഡ്‌സർ കൊട്ടാരത്തിലേക്കു മാറ്റിയിരുന്നു. ബക്കിങ്ങാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനു നേരത്തെ കോവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എലിസബത്ത് രാജ്ഞിക്കു ശേഷമുള്ള കിരീടാവകാശിയാണ് ചാൾസ് രാജകുമാരൻ.
ബ്രിട്ടനിൽ ഇതുവരെ 8,000 ത്തിലേറെ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 422 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തു മരിച്ചത്.
Read in English Here: Prince Charles tests positive for coronavirus: UK media