കോവിഡ്-19: വെന്റിലേറ്റർ ചികിത്സ ലഭിക്കേണ്ടത് 80 പേർക്ക്

പ്ലാസ്‌മ തെറാപ്പി കോവിഡിനെതിരായ ഒരു ചികിത്സാരീതിയായി അംഗീകരിക്കാൻ ഇതുവരെ കൃത്യമായ സ്ഥിരീകരണമായിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം

corona virus, covid 19, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,632 ആണ്. ഇന്നലെ രാത്രി വരെയുള്ള കണക്കനുസരിച്ചാണ് ഇത്. ചികിത്സയിലുള്ളവരിൽ 80 പേർക്കാണ് വെന്റിലേറ്റർ ചികിത്സ ലഭിക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവർ ഇപ്പോൾ വെന്റിലേറ്ററിലാണ് തുടരുന്നത്. പ്രായമായവരാണ് ഇവരിൽ കൂടുതൽ.

അതേസമയം, പ്ലാസ്‌മ തെറാപ്പി ചികിത്സ രീതിക്കെതിരെയും കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. പ്ലാസ്‌മ തെറാപ്പി കോവിഡിനെതിരായ ഒരു ചികിത്സാരീതിയായി അംഗീകരിക്കാൻ ഇതുവരെ കൃത്യമായ സ്ഥിരീകരണമായിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിർദേശങ്ങൾ അനുസരിച്ച് മാത്രം ചികിത്സ മുന്നോട്ടുകൊണ്ടുപോകണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി.

Read Also: പ്രവാസികളുടെ മടക്കം; ഓൺലൈൻ രജിസ്ട്രേഷന് ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ എംബസി

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 51 പേർ മരിച്ചു. 1,594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,974  ആയി. ഇതിൽ 7,026 രോഗമുക്തരായി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 937 ആയി ഉയർന്നു. 7,16,733 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.

കേരളത്തിൽ ഇന്നലെ നാല് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. അതേസമയം നാല് പേർക്ക് രോഗം ഭേദമായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ആറ് ജില്ലകൾ ഇപ്പോൾ റെഡ് സോണിലാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 only 80 of 21632 active cases need ventilators

Next Story
ഒന്നരമാസം മുമ്പുവരെ ജന്മദിന പാര്‍ട്ടി ഹാള്‍; ഇപ്പോള്‍ കോവിഡ്-19 യുദ്ധമുറിcoronavirus india, covid-19 war room india, india covid-19 coronavirus, coronavirus covid-19, covid-19 coronavirus new health ministry, health ministry India war room
The moderation of comments is automated and not cleared manually by malayalam.indianexpress.com