അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ്-19 സമൂഹ വ്യാപനത്തിലേക്ക് കടന്നതായി സംശയിക്കുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ദർ. സംസ്ഥാനത്ത് ഇതുവരെ ആറുപേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് ഏറ്റവും ഒടുവിലായി മരണം റിപ്പോർട്ട് ചെയ്തത്.

പരിശോധനാ ഫലം പോസിറ്റീവ് ആയ കുറഞ്ഞത് 10 പേർക്കെങ്കിലും അണുബാധയുടെ ഉറവിടം അജ്ഞാതമായി തുടരുന്നുവെന്ന് പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു.

അസ്റ്റോഡിയയിൽ നിന്നുള്ള അഹമ്മദാബാദിലെ 46 കാരിയായ സ്ത്രീയും, ഗോംതിപൂർ പ്രദേശത്തെ 47 കാരനും ഉൾപ്പെടെ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞ ആറ് പേരുടേയും രോഗാവസ്ഥ ഒന്നു തന്നെയായിരുന്നു.

Read More: ലോക്ക് ഡൗണ്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറു ലക്ഷം പേര്‍

എന്നാൽ രണ്ട് കേസുകളിലും അണുബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ഓം പ്രകാശ് മച്ര പറഞ്ഞു.

മാർച്ച് 26 ന് പരിശോധനാ ഫലം പോസിറ്റീവായ അഹമ്മദാബാദിലെ 59 കാരനായ, ആരോഗ്യ രംഗത്ത് തുടരുന്ന ആൾക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്നത് ഇപ്പോഴും കണ്ടു പിടിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു മെഡിക്കൽ പ്രൊഫഷണൽ ആയതിനാൽ ചിലപ്പോൾ അറിയാതെയിങ്കിലും രോഗബാധിതരായ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടാകാം.

ഭാവ്നഗറിൽ, 45 വയസുള്ള ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് അണുബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

“ഈ കേസുകൾ മിക്കവാറും സമൂഹ വ്യാപനമാകാൻ സാധ്യതയുണ്ട്. കാരണം അവയ്ക്ക് വിദേശ യാത്രാ ചരിത്രമൊന്നുമില്ല,” ഭാവ് നഗർ മുനിസിപ്പൽ കമ്മീഷണർ എം എ ഗാന്ധി പറഞ്ഞു. ഭാവ്നഗറിൽ ഇതുവരെ രണ്ട് പേർ കോവിഡ് മൂലം മരിച്ചു.

അഹമ്മദാബാദിലെ 23 പോസിറ്റീവ് കേസുകളിൽ ഏഴെണ്ണത്തെയും സമൂഹ വ്യാപനം എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് തരംതിരിക്കുമ്പോൾ, ഏഴ് കേസുകളിൽ മൂന്നെണ്ണത്തിന്റെയെങ്കിലും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.

ഗുജറാത്തിൽ ഇതുവരെ 1,400 പേരെ പരിധോധനയ്ക്ക് വിധേയരാക്കി. ഇതിൽ 73 പേരിൽ രോഗം സ്ഥിരീകരിച്ചു. അതേസമയം, അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ 220 പേരിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും പത്ത് പേർ മരിക്കുകയും ചെയ്തു.

Read in English: Gujarat: Source of infection unknown for at least 10 patients, officials suspect community transmission

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook