Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കോവിഡ് രോഗബാധകൾ വർധിക്കുന്നു; റെമെഡിസിവിർ കയറ്റുമതി നിരോധിച്ചു

റെമെഡിസിവിറിന്റെ എല്ലാ ആഭ്യന്തര നിർമ്മാതാക്കളും അവരുടെ സ്റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രോഗബാധകളിലുണ്ടാവുന്ന കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ വൈറൽ മരുന്നായ റെമെഡിസിവിറിന്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഈ മരുന്ന് എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഉറപ്പുവരുത്താൻ, റെമെഡിസിവിറിന്റെ എല്ലാ ആഭ്യന്തര നിർമ്മാതാക്കളും അവരുടെ സ്റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് രോഗബാധകളുടെ എണ്ണം കുതിച്ചുയർന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 839 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ലക്ഷം കടന്നു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകള്‍ ഒരുലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ ഏറെയും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരള സംസ്ഥാനങ്ങളില്‍ നിന്നാണ്.

Read More: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും

രാജ്യം അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുമ്പോൾ നിരവധി സംസ്ഥാനങ്ങളാണ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണും രാത്രി കർഫ്യുകളും ഏർപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ ലഭ്യത സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയെ സജ്ജമാക്കാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്നാണ് സംസ്ഥാന സർക്കാരുകൾ പറയുന്നത്.

വെള്ളിയാഴ്ച ഇന്ത്യയിലെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ ആകെ എണ്ണം ആറു മാസങ്ങൾക്ക് ശേഷം 10 ലക്ഷം കടന്നിരുന്നു. കോവിഡ് മൂലം 794 പേർക്ക് കൂടി മരണം സംഭവിച്ചു. കഴിഞ്ഞ ഒക്ടോബർ 18ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ കോവിഡ് മൂലം മരണം സംഭവിച്ചവരുടെ ആകെ എണ്ണം 1,68,436 ആയി ഉയർന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 numbers in india

Next Story
കോവിഡ് രണ്ടാം തരംഗം; ഇന്ത്യയില്‍ രാത്രി കർഫ്യുവും ലോക്ക്ഡൗണും പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ ഇവയാണ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express