Covid-19: ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 1,553 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 36 മരണങ്ങളുണ്ടായെന്നും 14.75 ശതമാനം രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. അതേസമയം, 100 രോഗികളിൽ 80 പേർക്കും നേരിയ ലക്ഷണങ്ങൾ പോലുമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
രോഗബാധിതരിൽ 14,715 പേർ ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 77 പേർ വിദേശികളാണ്. രാജ്യത്ത് ഇതുവരെ 2,546 പേരാണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്.
അതേസമയം, മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ യാതൊരു ഇളവുകളും ഉണ്ടാകില്ലെന്ന് ഡൽഹി, പഞ്ചാബ് സർക്കാരുകൾ പറഞ്ഞപ്പോൾ തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു സർക്കാർ മേയ് 7 വരെ സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചു.
കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു സംഘര്‍ഷവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൊതുവായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ നടക്കുന്നത്. ചില കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങിക്കൊണ്ടാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലതില്‍ വ്യത്യാസങ്ങളുണ്ടാകാം. അത് നമ്മുടെ നാടിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവിടെ നടപ്പാക്കാന്‍ പറ്റുന്നതാണെന്നാണ് നമ്മള് കണക്കാക്കുന്നത്. കേന്ദ്രം ചൂണ്ടിക്കാണിച്ച ജില്ലകളല്ല നമ്മള് റെഡ് സോണില്‍ പെടുത്തിയത്. അത് ഇവിടുത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വാഭാവികമായും അത് കേന്ദ്രത്തിന് മനസിലാകും. അത് സംഘര്‍ഷമോ തര്‍ക്കമോ ഒന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷന്‍ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തില്‍ പുനഃക്രമീകരിച്ചു. പിങ്ക് കാര്‍ഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് ആദ്യം കിറ്റ് നല്‍കുക. അതിനുശേഷമായിരിക്കും മറ്റു കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുന്നത്.
പിങ്ക് കാര്‍ഡിന്റെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണം. 0 എന്ന അക്കത്തിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പറുള്ളവർക്ക് ഏപ്രിൽ 7ന് കിറ്റ് വിതരണം ചെയ്യും. പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) സൗജന്യ അരി വിതരണം മുന്‍ നിശ്ചയിച്ച പ്രകാരം തുടരും.
റേഷൻ കാർഡിന്റെ അവസാന അക്കത്തിനനുസരിച്ച് കിറ്റ് വിതരണം ചെയ്യുന്ന തീയതികൾ
0- ഏപ്രില്‍ 27
1 -ഏപ്രില്‍ 28
2-ഏപ്രില്‍ 29
3-ഏപ്രില്‍ 30
4- മേയ് രണ്ട്
5-മേയ് മൂന്ന്
6-മേയ് നാല്
7-മേയ് അഞ്ച്
8-മേയ് ആറ്
9-മേയ് ഏഴ്
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശത്തുനിന്ന് എത്തിയ,ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്ക്കുമാണു നിബന്ധനകള്‍ പ്രകാരം 5000 രൂപ നല്‍കുക. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ എന്‍ആര്‍ഒ, സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമര്‍പ്പിക്കണം. എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ ഓണ്‍ലൈനായി 30 വരെ സമര്‍പ്പിക്കാം.
തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ്-19 പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. ലാബിന് ഐസിഎംആര്‍ അനുമതി ലഭിച്ചതായി മന്ത്രി കെകെ ശൈലജ അറിയിച്ചു. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേര്‍ന്നാണ് കോവിഡ് ലാബ് പ്രവര്‍ത്തിക്കുക. മഞ്ചേരി മെഡിക്കല്‍ കോളേജിലെ സാമ്പിളുകള്‍ കോവിഡ് പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ലാബിലാണ് ഇതുവരെ അയച്ചിരുന്നത്. കോട്ടയം, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ ഐസിഎംആര്‍ അനുമതി കാത്തിരിക്കുകയാണ്.
ഡൽഹിയിലെ ആയുഷ്മാൻ ഭാരത് ഓഫീസ് സീൽ ചെയ്തു. ഒരു ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ആയുഷ് ഭാരത് ഓഫീസ് സീൽ ചെയ്തത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള പദ്ധതികൾ അതിനുവേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച്
മരിക്കുന്നവർ 5.75 ശതമാനമാണ് ലോകത്തിൽ. ഇന്ത്യയിൽ 2.83 ശതമാനം. എന്നാൽ, 0.58 ശതമാനം മാത്രമാണ് കേരളത്തിൽ. 33 കോവിഡ് സ്പെഷ്യൽ ആശുപത്രികൾ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു സംസ്ഥാനത്ത് 21 പേർ രോഗമുക്തരായി. കാസർഗോഡ് ജില്ലയിൽ 19 പേരും ആലപ്പുഴ ജില്ലയിൽ രണ്ട് പേരും രോഗമുക്തരായി. സംസ്ഥാനത്ത് ഇപ്പോൾ 46,323 നിരീക്ഷണത്തിലാണ്. ഇതിൽ 398 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നുമാത്രം 62 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,786 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 19,074 ഫലങ്ങൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്തു നിന്നുള്ളവരാണ്. ഒരാൾക്ക് കോവിഡ് ബാധിച്ചത് സമ്പർക്കം മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 408 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ 114 പേർ മാത്രമാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ 6 മണിക്ക് മാധ്യമങ്ങളെ കാണും. ലോക്ക്ഡൗൺ കഴിയുവരെ എല്ലാ ദിവസവും വൈകീട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്ത് പോകാന്‍ ജനങ്ങളെ അനുവദിച്ചിരിക്കുന്നുവെങ്കിലും സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തുപോകുന്നത് അപകടകരമാണ്. നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ അനുസരിച്ചും കടയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികള്‍ അനുസരിച്ചുമിരിക്കുന്നു ഈ അപകടം. Read Also
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആറ് അന്തർ മന്ത്രിതല സംഘങ്ങൾ (IMCTs) ക്ക് കേന്ദ്രവൺമെന്റ് രൂപം നൽകി. പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് രണ്ടു വീതവും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും. ഇവിടങ്ങളിലെ പ്രശ്നങ്ങൾ വിശകലനം ചെയ്യുക, പരിഹാരനടപടികൾക്കായി സംസ്ഥാനഭരണകൂടങ്ങൾക്ക് നിർദേശം നൽകുക, പൊതുജന താൽപര്യം മുൻനിർത്തി, ബന്ധപ്പെട്ട റിപ്പോർട്ടുകൾ കേന്ദ്രത്തിനു സമർപ്പിക്കുക എന്നതാണ് സംഘങ്ങളുടെ പ്രവർത്തനോദ്ദേശ്യം.
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 81 കാരിയായ കോവിഡ്-19 ബാധിതയ്ക്ക് രോഗമുക്തി. കേരളത്തിൽ കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ രോഗിയാണ് കാസർഗോഡ് സ്വദേശിനിയായ 81 കാരി. നേരത്തേ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 93 വയസ്സും 88 വയസ്സും പ്രായമായ ദമ്പതികൾക്ക് കോവിഡ് ഭേദമായിരുന്നു. Read Also
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കൊടുവിൽ രോഗം ഭേദമായ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടൊണോസോ നിരീക്ഷണ കാലാവധിക്കു ശേഷം നാട്ടിലേക്ക് യാത്രതിരിച്ചു. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോവുകയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു.
കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 81 കാരിയായ കോവിഡ്-19 ബാധിതയ്ക്ക് രോഗമുക്തി. കേരളത്തിൽ കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ രോഗിയാണ് കാസർഗോഡ് സ്വദേശിനിയായ 81 കാരി. നേരത്തേ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 93 വയസ്സും 88 വയസ്സും പ്രായമായ ദമ്പതികൾക്ക് കോവിഡ് ഭേദമായിരുന്നു.
പാലക്കാട് നഗരത്തിലേക്ക് ഒരു എൻട്രിയും ഒരു എക്സിറ്റും മാത്രം. ലോക്ക്ഡൗൺ ഇളവിനുപിന്നാലെ അനിയന്ത്രിതമായി വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെയാണ് കടുത്ത നടപടി
തമിഴ്നാട്ടിൽ മേയ് മൂന്നുവരെ ലോക്ക്ഡൗൺ ഇളവുകൾ ഇല്ല. അതേസമയം, അവശ്യ സർവീസുകൾക്ക് നേരത്തെ അറിയിച്ചതുപോലുളള ഇളവുകൾ തുടരും. നിലവിലെ സാഹചര്യം വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ചശേഷം സർക്കാർ തുടർ നടപടികൾ സ്വീകരിക്കും
വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വാർത്താസമ്മേളനം നടത്തും. കോവിഡ് അവലോകനയോഗത്തിനു ശേഷം വൈകീട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ദിനംപ്രതിയുള്ള വാർത്താസമ്മേളനം അവസാനിപ്പിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. പ്രതിപക്ഷ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആയിരിക്കും ഇനി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുക. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് ദിനംപ്രതിയുള്ള അവലോകനയോഗം അവസാനിപ്പിച്ചത്.
കോവിഡ് രോഗികളുടേയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനി സ്പ്രിങ്ക്ളറിനു കൈമാറിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി. സ്പ്രിങ്ക്ളറുമായുള്ള കരാറിന് പിന്നിൽ 200 കോടിയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഐടി സെക്രട്ടറിക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. സർക്കാർ തലത്തിൽ ഒരു ചർച്ചയും നടക്കാതെ വിദേശ കമ്പനിയുമായി നടത്തിയ കരാറിൽ വൻ സാമ്പത്തിക താൽപര്യങ്ങളുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണവും വിദേശ കമ്പനിയുമായുള്ള ഡാറ്റാ കൈമാറ്റത്തെ കുറിച്ച് സിബിഐ അന്വേഷണവും വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് എറണാകുളത്തു നിന്നും കാസര്‍ഗോഡേക്ക് യാത്ര ചെയ്ത മൂന്നുപേര്‍ കണ്ണൂരില്‍ പിടിയിലായി. രാവിലെ 9.15 ഓടെ കാറില്‍ വരികയായിരുന്ന മൂവരേയും കാല്‍ടെക്സില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സ്വദേശികളായ ഇവരെ നിരീക്ഷണത്തിലാക്കുമെന്ന് പോലീസ് പറഞ്ഞു. എല്‍ഐസി ജീവനക്കാരാണെന്നു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് കാസര്‍ഗോഡേയ്ക്ക് പോകുന്നതെന്നും മൂവരും പോലീസിന് മൊഴി നല്കി.
സൂര്യനെല്ലിയില്‍ ഞായറാഴ്ച പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയ പ്രകാശ് (24) ആണ് മരിച്ചത്. ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ വച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ശാന്തമ്പാറ പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ വിജയ പ്രകാശിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. Read More
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് അറസ്റ്റ്. അഞ്ചില്‍ കൂടുതല്‍ പേര് കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് നിവേദനം നല്കാന് കൂട്ടമായെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.
ലോക്ക്ഡൗണ്‍ ഇളവുകളിൽ കേന്ദ്രസർക്കാർ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇളവുകൾ വെട്ടിക്കുറച്ച് കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ പിന്‍വലിച്ചത്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവർത്തിക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. പകരം ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെ നീട്ടി. Read More
കേരളത്തിലെ ആരോഗ്യപ്രവർത്തകരോട് നന്ദി അറിയിച്ച് കോവിഡ് രോഗം മാറിയ ഇറ്റാലിയൻ പൗരൻ. യൂറോപ്പിനെക്കാൾ നല്ല രീതിയിൽ കോവിഡിനെ നേരിട്ടത് കേരളമാണെന്നും ഇവിടെയാണ് കൂടുതൽ സുരക്ഷിതമെന്നും 57 കാരനായ റോബർട്ടോ ടൊണെസോ പറഞ്ഞു. കോവിഡ്-19 ബാധിച്ച് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന റോബർട്ടോ ഇന്നാണ് ഡിസ്ചാര്‍ജ് ആയത്. റോബര്‍ട്ടോ കൂടി രോഗവിമുക്തന്‍ ആയതോടെ സംസ്ഥാനത്തെ ചികിത്സയില്‍ ഉണ്ടായിരുന്ന അവസാനത്തെ വിദേശ വിനോദസഞ്ചാരിയും കോവിഡ് മഹാമാരിയുടെ പിടിയിൽനിന്നും രക്ഷപ്പെട്ടു. Read More
കോവിഡ്-19 വ്യാപനത്തിനിടെ സാമൂഹിക പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് രോഗം ബാധിച്ച നസീര്‍ വാടാനപ്പള്ളി കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നസീറിന് മറ്റുള്ളവരോട് പറയാനുള്ളത് ഇതാണ്. ഒരിക്കലും കോവിഡിനെ അമിതമായി പേടിക്കരുതെന്നും ജാഗ്രത പുലര്‍ത്തുക എന്നതാണ് പ്രധാനമെന്നും ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ആയശേഷം പറഞ്ഞു. Read More
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ പാലിച്ചാണ് സംസ്ഥാനം ഇളവുകള്‍ അനുവദിച്ചത്. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിമർശനത്തിന് മറുപടിയുമായി ചീഫ് സെക്രട്ടറി രംഗത്തെത്തി. ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്നെന്നും കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിച്ചതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. എല്ലാ കാര്യങ്ങളും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരും. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം വേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു
എറണാകുളത്ത് ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. നിര്‍ദേശം ലംഘിച്ച് ഇന്ന് നിരവധി പേര് പുറത്തിറങ്ങി. അനാവശ്യമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. Read More
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,553 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 17,265 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 36 പേര് മരിച്ചതോടെ മരണസംഖ്യ 543 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയിലാണ്.
കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രം. ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം തെറ്റിച്ചു. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചു. Read More
സംസ്ഥാനത്ത് ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിൽ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതൽ മുതല്‍. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. Read More
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 24,06,905 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ആഗോള മരണ സംഖ്യയിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 1,65,058 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്. അമേരിക്ക തന്നെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 7,63,836 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചപ്പോള്‍ 40,555 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവർണർ ആൻഡ്രു ക്വോമോ പറഞ്ഞു. Read More
കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ രാജ്യത്തെ സൈന്യം സുരക്ഷിതമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളെയും യോജിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ ഇതിനെ നേരിടുന്നത്. മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ വൈറസ് ബാധയില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്താന്‍ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു. രാജ്യത്തെ ഏത് ആപത്തിൽ നിന്നും രക്ഷിക്കാൻ സൈന്യം സജ്ജമാണ്. Read More
രാജ്യത്ത് കോവിഡ് -19 ഭീഷണിയെത്തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ ഭാഗിക ഇളവ് പ്രാബല്യത്തിൽ വരികയാണ്. മാർച്ച് 25ന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് മൂന്നാഴ്ചയായും അതിനു ശേഷം മേയ് മൂന്നു വരെയും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പൂർണമായും അവസാനിക്കുന്നതിനു മുമ്പ് ഭാഗിക ഇളവുകൾ അനുവദിക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. Read More
രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ആയി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്കു പ്രകാരം ഞായറാഴ്ച വരെ 17615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയിലാണ്.