scorecardresearch
Latest News

Covid-19 Live Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 27 മരണം, 1334 പോസിറ്റീവ് കേസുകൾ

Covid-19 Live Updates: ഗുജറാത്തിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1,604 ആയി

Coronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം

Covid-19 Live Updates: ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 27 പേർ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 15, 712 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി.

ഡൽഹിയിൽ ആറു ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 പോസിറ്റീവായി. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1,604 ആയി. ഇന്നു മാത്രം 228 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇതിൽ 140 പേർ അഹമ്മദാബാദിൽനിന്നുളളവരാണ്.

ഡൽഹിയിൽ ലോക്ക്ഡൗണിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 11 ജില്ലകളാണുളളത്. എല്ലാം ഹോട്ട്‌സ്‌പോട്ടുകളാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ പരിശോധനകൾ വർധിപ്പിച്ചതായും കേജ്‌രിവാൾ പറഞ്ഞു. മാർച്ച് 25 നാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെയ് 3 വരെ പിന്നീട് ഇത് നീട്ടുകയായിരുന്നു. കോവിഡ്-19 തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളിൽ ഏപ്രിൽ 20 മുതൽ ലോക്ക്ഡൗണിൽ കേന്ദ്രസർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

Read Also: Explained: എന്തുകൊണ്ട് കോവിഡ് മരണങ്ങൾ നിർവചിക്കുന്നത് പ്രധാനമാവുന്നു

അതേസമയം, കോവിഡ്-19 ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,758 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,987 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 596,687 പേര്‍ ലോകത്താകമാനം രോഗമുക്തരായി.

Live Blog

Covid-19 Live Updates: കോവിഡ്-19 വാർത്തകൾ തത്സമയം














20:41 (IST)19 Apr 2020





















ലോക്ക്ഡൗൺ ഇളവ് നാളെമുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും ഏതെല്ലാം?

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 ഭീഷണിയെത്തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെമുതൽ ഭാഗിക ഇളവ് പ്രാബല്യത്തിൽ വരികയാണ്. മാർച്ച് 25ന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് മൂന്നാഴ്ചയായും അതിനു ശേഷം മേയ് മൂന്നു വരെയും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പൂർണമായും അവസാനിക്കുന്നതിനു മുമ്പ് ഭാഗിക ഇളവുകൾ അനുവദിക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. Read More

20:32 (IST)19 Apr 2020





















ജൈവ സാമൂഹ്യ അടുക്കളയുമായി കണ്ണൂർ മെഡിക്കൽ കോളേജ്

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജൈവ സാമൂഹ്യ അടുക്കള ഒരുക്കി കണ്ണൂർ മെഡിക്കൽ കോളേജ്. കേരളത്തിൽ മെഡിക്കൽ കോളേജുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക ജൈവ സാമൂഹ്യ അടുക്കളയാണ്‌ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ തയ്യാറാക്കിയത്. മെഡിക്കൽ കോളേജ് ജീവനക്കാരുടെ സംഘടനയുടെയും സന്നദ്ധ യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് അടുക്കളയുടെ പ്രവർത്തനം. മെഡിക്കൽ കോളേജ് എംപ്ലോയീസ് യൂണിയൻ നടത്തിയിരുന്ന കാന്റീനാണ് കമ്മ്യൂണിറ്റി കിച്ചനായി മാറ്റിയത്. രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർക്ക് മാർച്ച് 30 മുതൽ ഇവിടെ നിന്ന് ഭക്ഷണം ലഭ്യമാക്കുന്നു. ഇതുവരെ 26000 ഭക്ഷണപൊതികൾ  സൗജന്യമായി വിതരണം ചെയ്തതായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. 

20:06 (IST)19 Apr 2020





















സംസ്ഥാനത്തെ ഇളവുകൾ എന്തെല്ലാം, ഒറ്റനോട്ടത്തിൽ അറിയാം

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ രാജ്യത്ത് തുടരുകയാണെങ്കിലും കേരളത്തിൽ നാളെ മുതൽ വിവിധ ജില്ലകൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുണ്ട്. എന്നാൽ, കർശന ഉപാധികളോടെയാണ് ഇളവുകൾ ഉള്ളത്. വിശദമായ വായനയ്‌ക്ക് ഇവിടെ ക്ലിക് ചെയ്യുക

20:04 (IST)19 Apr 2020





















കേരളത്തിൽ ഇപ്പോൾ ചികിത്സയിലുള്ള 129 പേർ

ഇതുവരെ 401 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്. 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 18,547 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

20:03 (IST)19 Apr 2020





















കേരളത്തിൽ ഇന്ന്

സംസ്ഥാനത്ത് ഇന്നു രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും വിദേശത്തു നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഇന്ന് 13 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസർകോഡ് ജില്ലയിലെ എട്ട് പേരുടെ ഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ആശ്വാസവാർത്തയാണിത്. സംസ്ഥാനത്ത് കൂടുതൽ കോവിഡ് ബാധിതരുള്ളത് കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ് ഫലം നെഗറ്റീവ് ആയി. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുടെയും ഫലം ഇന്നു നെഗറ്റീവായി.

17:35 (IST)19 Apr 2020





















വെെറസ് മനുഷ്യനിർമിതമാണെന്ന ആരോപണം ചെെന തള്ളി

കൊറോണ വെെറസ് മനുഷ്യനിർമിതമാണെന്നും ചെെനയാണ് ഇതിനു പിന്നിലെന്നും വിമർശനങ്ങൾ ഉയരുമ്പോഴും അതിനെ പ്രതിരോധിച്ച് വുഹാനിലെ വെെറോളജി ലാബ് മേധാവി. വെെറസ് മനുഷ്യനിർമിതമാണെന്ന ആരോപണം ചെെന തള്ളി. വുഹാനിലെ പ്രീമിയർ ചെെനീസ് വെെറോളജി ലബോറട്ടറിയാണ് ആരോപണങ്ങൾ തള്ളിയത്. വുഹാൻ ഇൻസ്റ്റി‌റ്റ‌്യൂട്ട് ഓഫ് വെെറോളജിയിൽ നിന്നാണ് വെെറസ് വ്യാപനമുണ്ടായതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. വെെറസ് മനുഷ്യനിർമിതമല്ലെന്ന് ആവർത്തിക്കുമ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം ചെെനക്കെതിരെ രംഗത്തുണ്ട്.

17:12 (IST)19 Apr 2020





















കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 27 പേർ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 15, 712 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി. 

16:45 (IST)19 Apr 2020





















അൾട്രാവയലറ്റ് ഉപകരണവുമായി ദക്ഷിണ നാവിക കമാൻഡ്

കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിനായി അൾട്രാ വയലറ്റ് കിരണങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന അണു നശീകരണ സംവിധാനവുമായി ദക്ഷിണ നാവിക കമാൻഡ്. മുംബെെ ഐഐടി മുന്നോട്ടവച്ച ഒരാശയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അണു നശീകരണ യൂണിറ്റ് നിർമിച്ചതെന്ന് നാവിക കമാൻഡ് അറിയിച്ചു. Read More

16:40 (IST)19 Apr 2020





















മുഖ്യമന്ത്രിക്കെതിരെ പി.ടി.തോമസ്

സ്‌പ്രിങ്ക്‌ളർ ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് പി.ടി.തോമസ് എംഎൽഎ. ക്രമക്കേടുകൾക്കെല്ലാം പിണറായി മറുപടി പറയേണ്ടി വരുമെന്നും പി.ടി.തോമസ് 

16:37 (IST)19 Apr 2020





















കരുതൽ…

അവശനിലയിൽകണ്ട നായക്ക് ഭക്ഷണം നൽകുന്ന ഓൺലെെൻ ഭക്ഷണ വിതരണക്കാരൻ, തിരുവനന്തപുരം സ്വദേശി സിബിനാണ് നായക്ക് ഭക്ഷണം നൽകുന്നത്

16:27 (IST)19 Apr 2020





















വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഉയർന്ന വിവാദങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡ്-19 നെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കോവിഡ്-19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണ്,” പിണറായി പറഞ്ഞു. കോവിഡ്-19 നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സൽപേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ്, ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോൾ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

15:11 (IST)19 Apr 2020





















Explained: എന്തുകൊണ്ട് കോവിഡ് മരണങ്ങൾ നിർവചിക്കുന്നത് പ്രധാനമാവുന്നു

കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ കൃത്യമായി സ്ഥിരീകരിക്കുന്നതും രേഖപ്പെടുത്തുന്നതും പ്രധാനമാണ്, അത് കോവിഡ് മരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമാണെന്നതിനാലും ജനങ്ങൾക്കിടയിൽ എങ്ങനെ രോഗം വ്യാപിക്കുന്നു എന്നത് സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നുവെന്നതിനാലും. വെള്ളിയാഴ്ച, വുഹാൻ നഗരത്തിലെ മരണ സംഖ്യ സംബന്ധിച്ച കണക്കുകൾ ചൈന പുതുക്കിയിരുന്നു. മുൻപത്തെ കണക്കുകളിലേക്കാളും 50 ശതമാനം അധികമാണ് പുതിയ കണക്കുകൾ പ്രകാരമുള്ള മരണസംഖ്യ. Read Also

15:06 (IST)19 Apr 2020





















ലോക്ക്ഡൗണിൽ ഇ-കൊമേഴ്സ് കമ്പനികളുടെ ഇളവിൽ മാറ്റംവരുത്തി കേന്ദ്രം

ന്യൂഡൽഹി: കോവിഡ്-19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി കൊടുത്തിരുന്നു. എന്നാൽ ഈ അനുമതിയിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ മാർഗ്ഗ നിർദേശം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം. ഇ-കൊമേഴ്സ് കമ്പനികൾ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് കേന്ദ്രം വിലക്കി. എന്നാൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. Read Also

13:35 (IST)19 Apr 2020





















ഗുജറാത്തിൽ പുതിയ 228 കോവിഡ്-19 കേസുകൾ, സംസ്ഥാനത്ത് ആകെ 1,604 രോഗബാധിതർ

ഗുജറാത്തിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1,604 ആയി. ഇന്നു മാത്രം 228 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇതിൽ 140 പേർ അഹമ്മദാബാദിൽനിന്നുളളവരാണ്.

13:09 (IST)19 Apr 2020






















ഛണ്ഡീഗഡിലെ ധനസ് ഗ്രാമത്തിൽനിന്നുളള ദൃശ്യം. എക്‌സ്‌പ്രസ് ഫൊട്ടോ: ജസ്ബീർ മാൽഹി

12:46 (IST)19 Apr 2020





















ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കേജ്‌രിവാൾ

ഡൽഹിയിൽ ലോക്ക്ഡൗണിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഒരാഴ്ചയ്ക്കുശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 11 ജില്ലകളാണുളളത്. എല്ലാം ഹോട്ട്‌സ്‌പോട്ടുകളാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ പരിശോധനകൾ വർധിപ്പിച്ചതായും കേജ്‌രിവാൾ പറഞ്ഞു.

12:16 (IST)19 Apr 2020





















ക്രിയാത്മകമായി അകന്നിരിക്കാം; നൃത്തച്ചുവടുകളുമായി ശോഭനയും സംഘവും

കോവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ച് ജാഗ്രതയോടെ വീട്ടില്‍ ഇരിക്കുക എന്നത് എന്നതാണ് ലോകത്തിനായി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. Read More

11:25 (IST)19 Apr 2020





















വീഴ്ചവരുത്തിയത് ബോധപൂർവമെങ്കിൽ ചൈന പ്രത്യാഘാതം നേരിടേണ്ടി വരും: ട്രംപ്

കോവിഡ്-19 വ്യാപനത്തിൽ ചൈന ബോധപൂർവ്വം ഉത്തരവാദികളാണെങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. വൈറസ് വ്യാപനം ചൈനയില്‍ വെച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡ് ദുരന്തം നേരിടേണ്ടി വരുന്നു. ചൈന വസ്തുതാപരമായ കണക്കുകള്‍ പങ്കുവച്ചിരുന്നുവെങ്കില്‍ നിരവധി രാജ്യങ്ങളിലൈ മരണ നിരക്ക് കുറഞ്ഞേനെ എന്നും അമേരരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. Read More

10:59 (IST)19 Apr 2020





















കീഴ്‌ക്കോടതികൾ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും

ലോക് ഡൗണിന് സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച മുതൽ കീഴ്ക്കോടതികൾ തുറന്നു പ്രവർത്തിക്കാൻ ഹൈക്കോടതി നിർദേശം. സർക്കാർ ഓഫീസുകൾ കർശന നിബന്ധനകളോടെ സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത് കണക്കിലെടുത്താണ് കീഴ് കോടതികൾക്കും പ്രവർത്തനാനുമതി. കോടതികളുടെ പ്രവർത്തന ന്നിന് ജീവനക്കാരെ ആവശ്യാനുസരണം സൗകര്യപ്രദമായി നിയോഗിക്കാൻ ജില്ലാ ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റു മാർക്കും ഹൈക്കോടതി രജിസ്ട്രാർ ജനറൽ നിർദേശം നൽകി.

10:16 (IST)19 Apr 2020





















പനിയ്ക്കും ചുമയ്ക്കും മരുന്നു വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ ഫാർമസികളോട് സർക്കാർ

പനി, ജലദോഷം, ചുമ എന്നിവയ്‌ക്കായി മരുന്നുകൾ വാങ്ങുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ എന്നിവ രേഖപ്പെടുത്താൻ തെലങ്കാന, ആന്ധ്രാപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങൾ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും നിർദേശം നൽകി. പ്രതിദിന പട്ടിക ശേഖരിച്ച് ആന്ധ്ര, തെലങ്കാന സർക്കാരുകൾ ആളുകളെ കണ്ടെത്തുമെന്നും കോവിഡ് പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.Read More

09:40 (IST)19 Apr 2020





















വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം

കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന വിമാന സര്‍വീസ് പുനഃരാരംഭിക്കാന്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുംവരെ വിമാനക്കന്പനികള്‍ ബുക്കിംഗ് ആരംഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു. Read More 

09:39 (IST)19 Apr 2020





















കേന്ദ്രവിഹിതത്തിലെ സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. മഞ്ഞ,പിങ്ക് കാര്‍ഡുകള്‍ ഉള്ള കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരിവീതം ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഞ്ഞ കാര്‍ഡുകാര്‍ക്കും, ബുധനാഴ്ച മുതല്‍ പിങ്ക് കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യും. ഏപ്രില്‍ 30 വരെ തുടരും. Read More

09:38 (IST)19 Apr 2020





















രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ; കൂടുതൽ ഇളവുകളുമായി കേന്ദ്രം

കോവി‍ഡ്-19 വ്യാപനം തുടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌. കോവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്റിലൂടെയാണ് കൂടുതല്‍ ഇളവുകളെ കുറിച്ചറിയിച്ചത്. Read More 

09:37 (IST)19 Apr 2020





















ആഗോളതലത്തിൽ മരണം 160,000 കടന്നു; മുന്നിൽ അമേരിക്ക തന്നെ

കോവിഡ്-19 ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,758 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,987 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 596,687 പേര്‍ ലോകത്താകമാനം രോഗമുക്തരായി. Read More

09:36 (IST)19 Apr 2020





















ഇന്ത്യയിൽ 507 മരണം, 15,708 രോഗബാധിതർ

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി. രോഗബാധിതരുടെ എണ്ണം 15,708 ആയി. രാജ്യത്ത് കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് മഹാരാഷ്ട്രയിലാണ്.തീവ്രമേഖലകളിലും ഏറ്റവുമധികം രോഗംബാധിച്ച പ്രദേശങ്ങളിലും കൂട്ടത്തോടെ പരിശോധന നടത്തുകയാണ്. കൂടാതെ പനി ലക്ഷണത്തോടെ ആശുപത്രികളിലെത്തുന്ന ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളെയും പരിശോധിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ഇത്തരം പരിശോധനകൾ വ്യാപകമാക്കാനാണ് പദ്ധതി.

Covid-19 Live Updates: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 480 ആയി. രോഗബാധിതരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 1991 പേർ രോഗം മാറി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർ കോവിഡ് ബാധിച്ച് മരിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 news live updates