Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

Covid-19 Live Updates: ഇന്ത്യയിൽ 480 മരണം, 14378 രോഗബാധിതർ

Covid-19 Live Updates: സമ്പൂർണ അടച്ചുപൂട്ടൽ കാരണമാണ് രാജ്യത്ത് കോവിഡ്-19 നെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചതെന്ന് കേന്ദ്രം

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 480 ആയി. രോഗബാധിതരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 1991 പേർ രോഗം മാറി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർ കോവിഡ് ബാധിച്ച് മരിച്ചു.

മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 201 പേർ കോവിഡ് ബാധിച്ച് മരിച്ചു. 3,855 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.

Read Also: ഓൺലെെനിൽ ജവാനുണ്ട്, ജോണിവാക്കറുണ്ട്, ബക്കാർഡിയുണ്ട്; പക്ഷേ, ഓർഡർ ചെയ്‌താൽ പണിപാളും

സമ്പൂർണ അടച്ചുപൂട്ടൽ കാരണമാണ് രാജ്യത്ത് കോവിഡ്-19 നെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചതെന്ന് കേന്ദ്രം പറയുന്നു. രണ്ടാം ഘട്ട അടച്ചുപൂട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ പ്രതികരണം. അടച്ചുപൂട്ടലിലൂടെ രോഗവ്യാപനത്തെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചെന്ന് കേന്ദ്രം വിലയിരുത്തി. സാമൂഹിക അകലം പാലിക്കുന്നതാണ് കോവിഡിനെ ചെറുക്കാനുള്ള വഴിയെന്ന് കേന്ദ്രം നേരത്തെ വിലയിരുത്തിയിരുന്നു. മേയ് മൂന്നിനാണ് രണ്ടാം ഘട്ട അടച്ചുപൂട്ടൽ അവസാനിക്കേണ്ടത്. എന്നാൽ, ഏപ്രിൽ 20 മുതൽ ചില മേഖലകളിൽ ഇളവ് നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,177 ആയി. ആകെ രോഗബാധിതർ 22 ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,000 കടന്നു. ഇറ്റലിയിൽ 22,000 പേരും സ്‌പെയിനിൽ 19,000 പേരും കോവിഡ് ബാധിച്ച് മരിച്ചു.

Read in English Here

Live Blog

Covid-19 Live Updates:














23:07 (IST)18 Apr 2020





















ഗുജറാത്തിൽ 24 മണിക്കൂറിനിടെ 280 പുതിയ കോവിഡ് കേസുകൾ

ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പുതിയ കോവിഡ് കേസുകൾ കണ്ടെത്തി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും കോവിഡ്-19 കേസുകൾ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 1,376 ആയി ഉയർന്നു. 53 പേർ മരിച്ചു. ഇതിൽ 12 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്.

20:14 (IST)18 Apr 2020





















ദുബായിലെ മലയാളിക്കു ജീവന്‍രക്ഷാ മരുന്ന് എത്തിച്ചുനല്‍കി യുവജന കമ്മിഷന്‍

തിരുവനന്തപുരം: വൃക്ക മാറ്റിവച്ച മലയാളിക്കു ജീവന്‍രക്ഷാ മരുന്ന് ദുബായില്‍ എത്തിച്ചുനല്‍കി യുവജന കമ്മിഷന്‍. കോഴിക്കോട് നാദാപുരം സ്വദേശിയായ ഷെഫീഖിനാണു എറണാകുളത്തുനിന്നു കാര്‍ഗോ വഴി മരുന്നെത്തിച്ചത്.

എറണാകുളത്തുനിന്ന് എല്ലാ മാസവും കൃത്യമായി കൊറിയറിലെത്തുന്ന മരുന്നാണു ഷെഫീഖിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇത്തവണ കാര്‍ഗോ വഴി മരുന്ന് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് ഡൗണായതിനാല്‍ നടന്നില്ല. യുവജന കമ്മിഷന്റെ മരുന്നെത്തിക്കല്‍ പദ്ധതിയെക്കുറിച്ചറിഞ്ഞ് ഷെഫീഖിന്റെ ഭാര്യ സജ്ല കോഴിക്കോട്, എറണാകുളം കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുകയായിരുന്നു. നെടുമ്പാശേരിയില്‍നിന്ന് കാര്‍ഗോ വിമാനം വഴി ദുബായില്‍ എത്തിച്ച മരുന്ന് കഴിഞ്ഞദിവസം ഷെഫീഖിനു ലഭിച്ചു.

19:59 (IST)18 Apr 2020





















നോര്‍ക്ക ധനസഹായം: അവധി ദിനവും സേവനം

തിരുവനന്തപുരം: പ്രവാസികള്‍ക്കു നോര്‍ക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. നേരത്തേ നല്‍കിയ നമ്പറുകള്‍ക്കു പുറമെയാണിത്. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്.

തിരുവനന്തപുരം- 9495231749, 8129739658, 9526056800,
കൊല്ലം-8289889610, 9562951916,
പത്തനംതിട്ട- 9895634239,
ആലപ്പുഴ- 9446095099,
കോട്ടയം- 9847463156,
ഇടുക്കി- 8547784694,
എറണാകുളം- 9497685653,
തൃശൂര്‍- 9995885281, 9497492778,
പാലക്കാട്- 8078188315,
മലപ്പുറം- 9447653355, 9446793250, 8606684451.
കോഴിക്കോട്- 9495106941, 9847165448, 9495612391,
വയനാട്- 7907963045, 9496852965,
കണ്ണൂര്‍- 9447619044, 9745986753,
കാസര്‍ഗോഡ്- 9037730304,

19:56 (IST)18 Apr 2020





















കോവിഡ് പരിശോധനയ്ക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി

തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ മെഡിക്കല്‍ കോളേജുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിക്കാനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയാറായി. ഐഎസിഎംആര്‍. അനുമതി ലഭിച്ച എറണാകുളം മെഡിക്കല്‍ കോളേജിലെ ലാബ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്കു മറ്റ് മൂന്ന് ലാബുകളിലും പരിശോധന തുടങ്ങാനാകുമെന്നു മന്ത്രി കെകെ ശൈലജ അറിയിച്ചു.

കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണു സര്‍ക്കാര്‍ മേഖലയലില്‍ കോവിഡ്-19 പരിശോധന നടത്തി വരുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടക്കുന്നുണ്ട്.

17:57 (IST)18 Apr 2020





















ഏപ്രിൽ 21 മുതല്‍ ഇടുക്കി ജില്ല സാധാരണ ജീവിതത്തിലേക്ക്; ഇളവുകൾ അറിയാം

കോവിഡ്-19ന്റെ ആശങ്കകൾ പൂർണമായും ഒഴിയുന്നില്ലെങ്കിലും നിലവിൽ ആരും കോവിഡ് ബാധിതരായി ചികിത്സയിലില്ലാത്ത ഇടുക്കി ജില്ല സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരുന്നു. അതേസമയം പ്രശ്നബാധിതമല്ലാത്ത പ്രദേശങ്ങളിൽ ഏപ്രിൽ 20ന് ശേഷം ഇളവുകൾ ലഭിക്കുമെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇളവുകൾ അറിയാം

17:09 (IST)18 Apr 2020





















21 മുതല്‍ ഇടുക്കി ജില്ല സാധാരണ ജീവിതത്തിലേക്ക് മൂന്നാറില്‍ നിയന്ത്രണങ്ങള്‍

• പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും ഗ്രീന്‍ മേഖലയാണ്. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത തുടരും.
ആരാധനാലയങ്ങളിലെ നിലവിലെ സ്ഥിതി തുടരും
• സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല.
• സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കണം.
• പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായി മാസ്‌ക്ക് ധരിക്കണം. സൗജന്യമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ലഭ്യത ഉറപ്പു വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
• പൊതു ഇടങ്ങളില്‍ സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കും.
• ഏപ്രില്‍ 20 തിങ്കളാഴ്ച പൊതുയിടങ്ങള്‍ അണുമുക്തവും മാലിന്യ മുക്തവുമാക്കും.

16:29 (IST)18 Apr 2020





















കോവിഡ് ചികിത്സയില്‍ വലിയ നേട്ടത്തിനരികെ കാസര്‍ഗോഡ്

കേരളത്തിന്റെ ആരോഗ്യരംഗത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണു കാസര്‍ഗോഡ്. സമീപ ജില്ലകളെ അപേക്ഷിച്ച് എടുത്തുപറയാന്‍ വലിയ ആശുപത്രികളില്ല. ഇതുകാരണം ചികിത്സയ്ക്കു മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം. ഡോക്ടര്‍മാരുടെയും ആരോഗ്യ ജീവനക്കാരുടെയും ക്ഷാമമാണു കാസര്‍ഗോഡ് നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നിട്ടും ഈ ജില്ലയ്‌ക്കെങ്ങനെ കൊറോണ വൈറസിനെതിരായ പോരാട്ടത്തെ വിജയത്തിനടുത്ത് എത്തിക്കാനായി. ഈ നേട്ടത്തെ നമുക്ക് ഇച്ഛാശക്തിയെന്നു ഉറപ്പോടെ വിളിക്കാം. Read More

15:47 (IST)18 Apr 2020





















ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 480 ആയി. രോഗബാധിതരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 1991 പേർ രോഗം മാറി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർ കോവിഡ് ബാധിച്ച് മരിച്ചു.

14:58 (IST)18 Apr 2020





















കർണാടകയിൽ പുതിയ കേസുകൾ

കർണാടകയിൽ പുതിയ 12 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 13 ആയി. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 371 ആയി

14:56 (IST)18 Apr 2020





















ഐടി സെക്രട്ടറിയുടെ വിശദീകരണം

കോവിഡ് ഡാറ്റ ശേഖരണത്തിനായി സ്‌പ്രിങ്ക്‌ളർ കമ്പനിയെ തീരുമാനിച്ചത് തന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരൻ. സ്‌പ്രിങ്ക്‌ളർ കരാർ തന്റെ തീരുമാനമാണെന്നും അടിയന്തര സാഹചര്യമായതിനാൽ നിയമോപദേശം തേടിയിട്ടില്ലെന്നും മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ലെന്നും എം.ശിവശങ്കരൻ പറഞ്ഞു. സ്‌‌പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും സ്വയം ഏൽക്കുകയാണ് ഐടി സെക്രട്ടറി. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സേവനം സൗജന്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി.

14:55 (IST)18 Apr 2020





















12:09 (IST)18 Apr 2020





















നാവികസേനയിലെ ഉദ്യോഗസ്ഥർക്ക് കോവിഡ്

മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡിൽ സേവനമനുഷ്ഠിക്കുന്ന 21 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ കൊറോണ വൈറസ് ബാധിച്ചതായി അധികൃതർ അറിയിച്ചു. കപ്പലുകളിലും അന്തർവാഹിനികളിലും അണുബാധയുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഐ‌എൻ‌എസ് ആംഗ്രെയുടെ ഭാഗമായിരുന്നു നാവിക ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 7 ന് വൈറസ് ബാധിച്ച ഒരു നാവിക ഉദ്യോഗസ്ഥനുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. അദ്ദേഹത്തിൽ നിന്നാണ് മറ്റ് ഉദ്യോഗസ്ഥർക്ക് വൈറസ് പടർന്നത്. ഇവരെല്ലാം ഐ‌എൻ‌എസ് ആംഗ്രെയിലെ ഒരേ ബ്ലോക്കിലാണ് താമസിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

11:44 (IST)18 Apr 2020





















കോവിഡ് വിവരശേഖരണം: സ്‌പ്രിംഗ്‌ളർ വിവാദത്തിൽ സർക്കാരിനെതിരെ ഷാഫി പറമ്പിൽ

11:30 (IST)18 Apr 2020





















നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് ബസുടമകൾ

നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത് സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്ന് സ്വകാര്യ ബസുടമകൾ. സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് സർവീസ് നടത്താൻ സാധിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാൽ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കുമെന്നാണ് ബസുടമകൾ പറയുന്നത്. ഏതാനും ബസുടമകൾ ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

10:40 (IST)18 Apr 2020





















ബ്രിട്ടനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു, ജാഗ്രത

10:34 (IST)18 Apr 2020





















കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തെ കുറിച്ച് നടി മാലാ പാർവതി

10:33 (IST)18 Apr 2020





















കേരളത്തിൽ കോവിഡ് ഭേദമായ ആൾ മരിച്ചു, ആശങ്ക

കേരളത്തിൽ കോവിഡ് ഭേദമായ ആൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) യാണ് മരിച്ചത്. കോവിഡ് ബാധിച്ച ഇയാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. പിന്നീട് കോവിഡ് ഭേദമായി. മൂന്ന് ദിവസം മുൻപാണ് കോവിഡ് നെഗറ്റീവ് ആണെന്ന ഫലം വന്നത്. അതിനുശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. വീരാൻകുട്ടിക്ക് നാൽപത് വർഷമായി ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും വാർധക്യസഹജമായ അസുഖങ്ങളുമാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

10:31 (IST)18 Apr 2020





















കേരളത്തിൽ ആശ്വാസം തുടരുന്നു…

കേരളത്തിൽ ഇന്നലെ ഒരാൾക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചയാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പടർന്നത്. ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 255 പേർക്ക് രോഗം ഭേദമായപ്പോൾ കേരളത്തിൽ ഇതുവരെ മൂന്ന് കോവിഡ്-19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

10:30 (IST)18 Apr 2020





















ഡൽഹിയിൽ സാമൂഹ്യവ്യാപനമുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനകൾ

ഡൽഹിയിൽ കോവിഡ് നിരീക്ഷണം കൂടുതൽ ശക്തമാക്കി. സാമൂഹ്യവ്യാപനമുണ്ടോ എന്നറിയാൻ കൂടുതൽ നിരീക്ഷണമാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട്. അതിതീവ്ര മേഖലകളിൽ സാമൂഹ്യവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാനാണ് പരിശോധനകൾ

Covid-19 Live Updates: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്ത് ഇതുവരെ 13,387 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്, ഇതിൽ 1749 പേർ രോഗമുക്തരായപ്പോൾ 437 പേർ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലെ കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളിൽ 80 ശതമാനവും രോഗം ഭേദമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 1007 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 23 പേരാണ് ഒറ്റദിവസത്തിനുള്ളിൽ വൈറസ് ബാധമൂലം മരണപ്പെട്ടത്.

Web Title: Coronavirus covid 19 news live updates

Next Story
കോവിഡ്-19: സമ്പൂർണ അടച്ചുപൂട്ടൽ രോഗവ്യാപനത്തെ പ്രതിരോധിച്ചെന്ന് കേന്ദ്രംCorona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express