വാഷിങ്‌ടൺ: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു. 29,89,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി. 8,76,494 പേരാണ് ആഗോള തലത്തില്‍ രോഗമുക്തി നേടിയത്.

രോഗബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്കയിൽ ഇതുവരെ 9,85,535 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ 55,365 ആയി.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇവിടെ 2,93,991 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ന്യൂജഴ്‌സിയില്‍ മരണം 1,09,038 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,109 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Read More: ലോക്ക്ഡൗൺ നീളും? പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ്

മസാച്യുസെറ്റ്‌സ്- 54,938, ഇല്ലിനോയിസ്- 43,903, കലിഫോര്‍ണിയ-43,541, പെന്‍സില്‍വാനിയ- 42,708, മിഷിഗണ്‍- 37,778, ഫ്‌ളോറിഡ- 31,528 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലൈ വൈറസ് ബാധിതരുടെ എണ്ണം. ന്യൂയോര്‍ക്കില്‍- 22,275ഉം ന്യൂജഴ്‌സിയില്‍- 5,938 ഉം മിഷിഗണില്‍- 3,315 ഉം പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

അതേസമയം കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നതിൻ്റെ ആശ്വാസത്തിലാണ് ബ്രിട്ടൺ. രാജ്യത്തെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 1.52 ലക്ഷമായെങ്കിലും ഇന്നലെ മരണസംഖ്യയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. 1.57 രോ​ഗികളുള്ള ജ‍ർമ്മനിയിൽ ഇതുവരെ 5976 കൊവിഡ് മരണങ്ങളാണ് റിപ്പോ‍‍ർട്ട് ചെയ്തത്. 1.52 ലക്ഷം കോവിഡ് രോ​ഗികളുള്ള ബ്രിട്ടണിൽ ഇതിനോടകം 20,732 പേർ മരണപ്പെട്ടു.

മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും

സ്‌പെയിന്‍-2,26,629, ഇറ്റലി-1,97,675, ഫ്രാന്‍സ്-1,62,100, ജര്‍മനി-1,57,495, ബ്രിട്ടന്‍-1,52,840, തുര്‍ക്കി-1,10,130, ഇറാന്‍-90,481 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം.

സ്‌പെയിന്‍-23,190, ഇറ്റലി-26,644, ഫ്രാന്‍സ്-22,856, ജര്‍മനി-5,944, ബ്രിട്ടന്‍-20,732, തുര്‍ക്കി-2,805, ഇറാന്‍-5,710 എന്നിങ്ങനെയാണ് ഓരോ രാജ്യത്തും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ലോകവ്യാപകമായി 4,000ലേറെ പേരാണ് പുതിയതായി മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook