കോവിഡ്-19: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ഐക്യദീപം തെളിയിക്കൽ ഇന്ന്

പ്രധാനമന്ത്രിയുടെ വെളിച്ചം തെളിയിക്കൽ ആഹ്വാനത്തെ പിന്തുണച്ച് നടൻ മമ്മൂട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു

Narendra modi,നരേന്ദ്രമോദി, prime minister narendra modi,പ്രധാനമന്ത്രി, modi, മോദി,prime minister of india, pmo, india pmo, pm narendra modi, pm modi, pm modi speech, pm narendra modi speech, pm modi speech today, namo, pm of india, pm narendra modi speech latest, pm modi speech latest, pm modi latest speech, modi speech, india narendra modi youtube, narendra modi latest speech 2019, narendra modi interview, modi speech today, modi live, modi live news,

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തപ്രകാരം രാജ്യമൊട്ടാകെ ഇന്ന് ആക്യദീപം തെളിയിക്കും. കോവിഡ്-19 നെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുന്നതിന്റെ പ്രതീകമായാണ് വീടുകളിൽ ഇന്ന് ദീപം തെളിയിക്കുന്നത്. ഇന്ന് രാത്രി ഒൻപതിനു എല്ലാവരും വീടുകളിൽ വെളിച്ചം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഏപ്രിൽ മൂന്നിനു രാജ്യത്തെ ജനങ്ങൾക്കു നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് എന്ന ഇരുട്ടിനെ നീക്കുന്നതിന്റെ ഭാഗമായാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. സിനിമാ താരങ്ങളടക്കം പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read Also: ഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിനു ആരംഭം, ആൾക്കൂട്ടമില്ലാതെ ചടങ്ങുകൾ

ഐക്യദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ: ഞായറാഴ്‌ച രാത്രി ഒൻപതിനു എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്‌ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒൻപത് മിനിറ്റ് ഇങ്ങനെ വെളിച്ചം തെളിയിക്കണം. വീടിന്റെ വാതിൽക്കലോ മട്ടുപ്പാവിലോ നിന്ന് ഇങ്ങനെ വെളിച്ചം തെളിയിക്കണം. ഒൻപത് മിനിറ്റ് വെളിച്ചം തെളിയിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായാണ് ഇതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Read Also: എന്തുവാടെ ഇത്?; തന്റെ ബാറ്റിങ് കണ്ട ദ്രാവിഡിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ

പ്രധാനമന്ത്രിയുടെ വെളിച്ചം തെളിയിക്കൽ ആഹ്വാനത്തെ പിന്തുണച്ച് നടൻ മമ്മൂട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. കോവിഡ് എന്ന് മഹാവിപത്തിനെതിരെ ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടവും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നേരം തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയും നൽകുന്നതായി മമ്മൂട്ടി ഫെയ്‌സ്‌ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാവണമെന്ന് ആഗ്രഹിക്കുന്നുന്നെന്നും അഭ്യര്‍ത്ഥിക്കുന്നെന്നും മമ്മൂട്ടി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 narendra modis candle light campaign

Next Story
കോവിഡ്-19: രാജ്യത്തെ 83 ശതമാനം രോഗബാധിതരും അറുപത് വയസിനു താഴെയുള്ളവർCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, pinarayi vijayan, kerala cm, chief minister, പിണറായി വിജയൻ, പിണറായി, മുഖ്യമന്ത്രി, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com