Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കോവിഡ്-19: കണക്കുകളിൽ തിരുത്തൽ വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന

അതേസമയം, കോവിഡ് ഭേദമായവരില്‍ വൈറസ് ബാധ വീണ്ടുമുണ്ടാകുന്നത് തടയാന്‍ ശരീരം പ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു

ന്യൂഡൽഹി: കോവിഡ്-19 രോഗം ബാധിച്ചു മരിച്ചവരുടെയും രോഗബാധിതരുടെയും കണക്കുകളിൽ തിരുത്തൽ വേണ്ടി വരുമെന്ന് ലോകാരോഗ്യസംഘടന. കോവിഡ് മരണനിരക്ക് ചെെന കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പരാമർശം.

കോവിഡ് നിയന്ത്രണത്തിൽ ആയി കഴിഞ്ഞാൽ ചെെന ചെയ്‌തതുപോലെ എല്ലാ രാജ്യങ്ങളും കോവിഡ് മരണസംഖ്യയിൽ തിരുത്തൽ വരുത്തേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന വക്‌താവ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട കണക്കുകളൊന്നും തെറ്റാതിരിക്കാൻ വേണ്ടിയാണ് ചെെന മരണസംഖ്യ തിരുത്തിയതെന്നാണ് ലോകാരോഗ്യസംഘടനയുടെ വാദം.

എല്ലാ കേസും കൃത്യമായി ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും യാതൊരു വിവരങ്ങളും ഒളിപ്പിച്ചുവയ്‌ക്കാൻ ശ്രമം നടന്നിട്ടില്ലെന്നും ചെെനയും വാദിക്കുന്നു. കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം ചൈന കുറച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശനമുന്നയിച്ചിരുന്നു.

Read Also: മലപ്പുറത്തേത് കോവിഡ് മരണമല്ല: ആരോഗ്യമന്ത്രി

ശവസംസ്‌കാരം, കെയർ ഹോമുകൾ, പനി ക്ലിനിക്കുകൾ, ആശുപത്രികൾ, തടങ്കൽ കേന്ദ്രങ്ങൾ, വീട്ടിൽ മരിച്ച രോഗികൾ എന്നിവരിൽ നിന്നുള്ള വിവരങ്ങൾ ചൈനീസ് അധികൃതർ ശേഖരിച്ചെന്നും അതിനുശേഷമാണ് കണക്കുകളിൽ വ്യത്യാസം വരുത്തിയതെന്നുമാണ് ലോകാരോഗ്യസംഘടനയുടെ വാദം.

“ചെെനയിലെ കേസുകളിൽ പൊരുത്തകേടുകൾ വന്നത് പല കാരണങ്ങളാലാണ്. ഒന്നാമത്തേത്, വുഹാനിലെ ആരോഗ്യ പരിരക്ഷാ സംവിധാനം ഒരു ഘട്ടത്തിൽ വലിയ പ്രതിസന്ധിയിലായിരുന്നു. ചില രോഗികൾ വീട്ടിൽ വച്ചു മരിച്ചു. ഇങ്ങനെയുള്ള കണക്കുകളാണ് പിന്നീട് തിരുത്തിയത്,” ലോകാരോഗ്യസംഘടന അംഗം മരിയ വാൻ കാർകോവെ പറഞ്ഞു. മറ്റൊരു കാര്യം രോഗികളെ പരിചരിക്കുന്നതിനു ആരോഗ്യവിദഗ്‌ധർ കൂടുതൽ ശ്രദ്ധ നൽകിയതാണ്. അങ്ങനെയൊരു സമയത്ത് രോഗികളുടെ വിവരം ശേഖരിക്കുന്നതിനേക്കാൾ പ്രധാന്യം അതിനു നൽകിയിരുന്നു. കണക്കുകൾ തിരുത്തേണ്ടി വന്നത് അതിനാലാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.

Read Also: നാവിനു എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്; ഷാജിക്കെതിരെ സ്‌പീക്കർ

മിക്ക രാജ്യങ്ങളും ഇങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴത്തെ കണക്കുകൾ പിന്നീട് തിരത്തേണ്ടി വരും. എല്ലാ കേസുകളും കൃത്യമായി ഉൾപ്പെടുത്തിയോ എന്ന് എല്ലാ രാജ്യങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരിച്ചവരുടെ എണ്ണവും പകർച്ചവ്യാധികാലഘട്ടത്തിൽ കണക്കാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും ഇതേപോലൊരു സാഹചര്യത്തിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്. എല്ലാ കണക്കുകളും ഉൾപ്പെടുത്തിയോ എന്നും കണക്കുകൾ കൃത്യമായിരുന്നോ എന്നും രാജ്യങ്ങൾ പുനഃപരിശോധിക്കുമെന്ന്‌ ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കൽ മേധാവി മരിയ വാൻ കെർക്കോവെ പറഞ്ഞു.

അതേസമയം, കോവിഡ് ഭേദമായവരില്‍ വൈറസ് ബാധ വീണ്ടുമുണ്ടാകുന്നത് തടയാന്‍ ശരീരം പ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എപ്പിഡെമോളജിസ്റ്റുകള്‍ പറയുന്നത് രോഗം ഒരിക്കല്‍ വന്നവര്‍ക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ്.

Read Also: ‘ആറ് മണി തള്ള്’ എന്നു പറയുന്നവരുണ്ടാകും, അതിനേക്കാൾ കൂടുതൽ പേർ കാത്തിരിക്കുന്നവരാണ്: മാലാ പാർവതി

നിരവധി രാജ്യങ്ങള്‍ രോഗം ഭേദമായവരില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. രോഗത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നുണ്ടോ എന്നറിയാനായി സെറോളജി പരിശോധനകള്‍ നടത്താന്‍ വിവിധ രാജ്യങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്. ശരീരം വൈറസിനെതിരെ ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് അറിയുന്നതിനാണ് പരിശോധന.

Web Title: Coronavirus covid 19 most countries will have to review covid 19 records who after chinas revised figures

Next Story
നാവിക സേനയിലെ 21 ഉദ്യോഗസ്ഥർക്ക് കോവിഡ്-19INS Virat , Indian Navy, ins viraat
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express