scorecardresearch

കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്

author-image
WebDesk
New Update
Corona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,637,673 ആയി. 184,217 മരണങ്ങളാണ് ആഗോളതലത്തിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 717,625 പേർ രോഗമുക്തി നേടി.

Advertisment

കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.

ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു. ഇറ്റലിയിൽ 437 ഉം സ്പെയിനിൽ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഫ്രാൻസിൽ കഴിഞ്ഞ ദിവസം 544 പേർ മരിച്ചു. കൊവിഡ് ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കോവിഡിനെതിരെ ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് പറഞ്ഞു. ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് ബാധ ആരംഭിച്ചിട്ടേയുള്ളു. അതേസമയം മറ്റ് ചിലയിടങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ മാത്രം കോവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടായില്ല- ടെഡ്രോസ് അഥനം പറഞ്ഞു.

Advertisment

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവ് സംബന്ധിച്ചുള്ള തന്റ വാക്കുകൾ തെറ്റിധരിക്കപ്പെട്ടുവെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തിനിടെയാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഇത് സംംബന്ധിച്ച് വ്യക്തത വരുത്തിയത്.

രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ ദുഷ്‌കരമാകുമെന്നല്ല താന്‍ പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാലത്ത് പനിയും അതിനൊപ്പം കോവിഡും കൂടി വന്നാല്‍ അങ്ങനെയുള്ള അവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.

രണ്ടു വൈറസുകള്‍ ഒരേസമയം വന്നാല്‍ അത് എത്രത്തോളം ദുഷ്‌കരമാകുമെന്ന് പറയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു. ആളുകള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: