വുഹാൻ: കൊറോണ വൈറസ് മനുഷ്യനിർമ്മിതമാണെന്നും ചൈനയാണ് ഇതിനു പിന്നിലെന്നും വിമർശനങ്ങൾ ഉയരുമ്പോഴും അതിനെ പ്രതിരോധിച്ച് വുഹാനിലെ വൈറോളജി ലാബ് മേധാവി. വൈറസ് മനുഷ്യനിർമ്മിതമാണെന്ന ആരോപണം ചൈന തള്ളി. വുഹാനിലെ പ്രീമിയർ ചൈനീസ് വൈറോളജി ലബോറട്ടറിയാണ് ആരോപണങ്ങൾ തള്ളിയത്. വുഹാൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. വൈറസ് മനുഷ്യനിർമ്മിതമല്ലെന്ന് ആവർത്തിക്കുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം ചൈനക്കെതിരെ രംഗത്തുണ്ട്.
Read Also: വിവാദങ്ങൾ തള്ളിക്കളയുന്നു, ജനം വിലയിരുത്തട്ടെ: മുഖ്യമന്ത്രി, വീഡിയോ
വുഹാൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജി ഡയറക്‌ടർ ഇത്തരം ആരോപണങ്ങളെ നേരത്തെ തന്നെ തള്ളിയിരുന്നു. “വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിൽ എന്തെല്ലാം പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന് വ്യക്തതയുണ്ട്. വൈറസുകളെയും സാംപിളുകളെയും അതീവ ശ്രദ്ധയോടെയാണ് വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് കൈകാര്യം ചെയ്യുന്നത്. ഇവിടെ സുശക്തമായ സുരക്ഷാസജ്ജീകരണങ്ങളുണ്ട്. വൈറസ് ഇവിടെ നിന്ന് പരക്കാൻ യാതൊരു സാധ്യതയുമില്ല. ഞങ്ങൾക്ക് അതേകുറിച്ച് പൂർണ വിശ്വാസമുണ്ട്.” വുഹാൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജി ഡയറക്‌ടർ പറഞ്ഞു.
അതേസമയം, ചൈനക്കെതിരെ ട്രംപ് ഇന്നലെയും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ്-19 വ്യാപനത്തിൽ ചൈന ബോധപൂർവ്വം ഉത്തരവാദികളാണെങ്കിൽ അതിന്റെ പരിണിത ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
വൈറസ് വ്യാപനം ചൈനയില്‍ വച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡ് ദുരന്തം നേരിടേണ്ടി വരുന്നു. ചൈന വസ്തുതാപരമായ കണക്കുകള്‍ പങ്കുവച്ചിരുന്നുവെങ്കില്‍ നിരവധി രാജ്യങ്ങളിലെ മരണ നിരക്ക് കുറഞ്ഞേനെയെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
Read Also: ധോണി കലവറയില്ലാതെ പിന്തുണച്ചത് ആ താരത്തെ; വെളിപ്പെടുത്തലുമായി യുവരാജ്
വുഹാനിലെ വൈറസ് ലാബിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അമേരിക്ക. അത് ലഭിച്ചതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു അബദ്ധം സംഭവിക്കുന്നതും മനഃപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട്.
കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ചൈന പറയുന്നു. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നോക്കാം. തങ്ങള്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.