Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

ലോക്ക്ഡൗണ്‍: ഏപ്രിൽ 20 മുതൽ ചിലയിടങ്ങളിൽ ഇളവുകൾ

സ്ഥിതിഗതികൾ പിന്നീട് വഷളായാൽ ഇളവുകൾ റദ്ദാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു

ന്യൂഡൽഹി: ഏപ്രിൽ 20 വരെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ എങ്ങനെയെന്ന് നിരീക്ഷിക്കുമെന്നും സ്ഥിതി മെച്ചപ്പെട്ട ഇടങ്ങളിൽ ലോക്ക്ഡൗണ്‍ ഇളവുകൾ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 19 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നു രാവിലെ പത്തിനു രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോൾ ആണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

Read More: Narendra Modi Addresses Nation: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി

“ഏപ്രിൽ 20 വരെ ജില്ലകൾ എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ നിരീക്ഷിക്കും. സ്ഥിതി മെച്ചപ്പെടുന്ന സ്ഥലങ്ങളിൽ കുറച്ച് ഇളവുകൾ വരുത്തും,” സ്ഥിതിഗതികൾ പിന്നീട് വഷളായാൽ ഇളവുകൾ റദ്ദാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെയാണ് നീട്ടിയിരിക്കുന്നത്. 19 ദിവസത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ നീട്ടിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് കോവിഡിനെ നേരിടാനുള്ള പ്രതിവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ചർച്ച. മിക്ക മുഖ്യമന്ത്രിമാരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ലോക്ക്ഡൗണ്‍ നീട്ടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 

കോവിഡിനെതിരെ ഇന്ത്യ മികച്ച രീതിയിൽ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യ ഉചിതമായ നടപടികൾ സ്വീകരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകൾ മികച്ച പ്രവർത്തനം നടത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളെ അഭിനന്ദിച്ചു. 

രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,363 ആയി. 339 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള 8,988 പേരാണ്. 1035 പേർക്ക് രോഗം ഭേദപ്പെട്ടു. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്.

ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം ആണ്. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം ആറ് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 23,000 പേർക്ക് അമേരിക്കയിൽ ജീവൻ നഷ്ടപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 lockdown relaxation after april 20

Next Story
Covid-19: സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 173 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 211Corona Death in India, ഇന്ത്യയിൽ ആദ്യ കൊറോണ മരണം, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com