Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Covid-19: കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

Covid-19: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1463 പോസിറ്റീവ് കേസുകൾ

Covid-19: ന്യൂഡൽഹി: ന്യൂയോർക്ക്: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 185 രാജ്യങ്ങളിലായി 30,02, 303 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 2.08 ലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു.

യുഎസിൽ രോഗബാധിതരുടെ എണ്ണം 9.6 ലക്ഷം കടന്നു. സ്പെയിനിൽ 2,29,422 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1463 പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ.  കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

Read in English: Coronavirus India LIVE updates

Live Blog

Covid-19 Live Updates:കോവിഡ് വാർത്തകൾ തത്സമയം














23:50 (IST)27 Apr 2020





















കോവിഡ്-19 ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; മരണം 2.08 ലക്ഷത്തിലധികം

ന്യൂയോർക്ക്: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 185 രാജ്യങ്ങളിലായി 30,02, 303 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 2.08 ലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. Read More

22:25 (IST)27 Apr 2020





















കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നു. 185 രാജ്യങ്ങളിലായി 29,95, 546 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2.07 ലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു.

  • യുഎസിലാണ് കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി തുടരുന്നുത്. യുഎസിലെ രോഗബാധിതരുടെ എണ്ണം 9.6 ലക്ഷം കടന്നു. 9,68,203 പേർക്കാണ് ഇതുവരെ യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. 50,000 ലധികം കോവിഡ് ബാധിതർ യുഎസിൽ മരണപ്പെട്ടു.
  • സ്പെയിനാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്. 2,29,422 പേർക്ക് സ്പെയിനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 
  • ഇറ്റലിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുന്നു. 197,675 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചത്.
  • ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. തുർക്കിയിൽ 1.1 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
  • ഇറ്റലിയിൽ കോവിഡ് മരണം 26,000 കടന്നു. സ്പെയിനിൽ 23, 521 പേരും ഫ്രാൻസിൽ 22,856 പേരും ബ്രിട്ടനിൽ 20,732 പേരും കോവിഡ് ബാധിച്ച് മരിച്ചു.

21:52 (IST)27 Apr 2020





















പ്ലാസ്മ സംഭാന ചെയ്യാൻ ഗായിക കനിക കപൂർ സന്നദ്ധത അറിയിച്ചതായി ലക്നൗ ആശുപത്രി

കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കായി രക്തത്തിലെ പ്ലാസ്മ സംഭാന ചെയ്യാൻ ഗായിക കനിക കപൂർ സന്നദ്ധത അറിയിച്ചെന്ന് ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി അധികൃതർ. കനികയുടെ രക്ത സാംപിളുകൾ ആശുപത്രിയിൽ പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. Read More

21:02 (IST)27 Apr 2020





















രാജ്യത്ത് 24 മണിക്കൂറിനിടെ 60 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 60 കോവിഡ് ബാധിതർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 886 ആയി ഉയർന്നു. Read More

18:31 (IST)27 Apr 2020





















കോവിഡ് പരിശോധന വ്യാപകമാക്കുന്നു

കേരളത്തിൽ കോവിഡ് പരിശോധന വ്യാപകമാക്കുമെന്ന് സർക്കാർ. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. ഇന്നലെ മാത്രം 3056 സാമ്പിളുകൾ പരിശോധിച്ചു.

18:20 (IST)27 Apr 2020





















മേയ് 15 വരെ ഭാഗിക ലോക്ക്ഡൗൺ

കേരളത്തിൽ  മേയ് 15 വരെ ഭാഗികമായ ലോക്ക്ഡൗൺ തുടരണമെന്ന് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മേയ് 15നു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Read More

17:39 (IST)27 Apr 2020





















മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി

ലോക്ക്ഡൗണിനെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിലകപ്പെട്ട മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക ക്രമീകരണം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More

17:22 (IST)27 Apr 2020





















കൂടുതൽ ജില്ലകൾ റെഡ് സോണിലേക്ക്

സംസ്ഥാനത്തെ കൂടുതൽ ജില്ലകൾ റെഡ് സോണിലേക്ക്. കോട്ടയം, ഇടുക്കി ജില്ലകളാണ് പുതുതായി റെഡ് സോണിൽ ഉൾപ്പെടുത്തിയത്. ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. Read More

17:18 (IST)27 Apr 2020





















കേരളത്തിൽ ആരും ചികത്സയിലില്ലാത്തത് നാല് ജില്ലകളിൽ

കേരളത്തിൽ നാല് ജില്ലകളിലാണ് നിലവിൽ കോവിഡ്-19 ബാധിതരായി ആരും ചികിത്സയിലില്ലാത്തത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും ചികിത്സയിലില്ല.

17:14 (IST)27 Apr 2020





















123 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇത് വരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. 3056 സാമ്പിളുകൾ പരിശോധിച്ചു.

17:14 (IST)27 Apr 2020





















എറണാകുളത്ത് ചികിത്സയിൽ ഒരാൾ

എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത് ഒരാൾ മാത്രം. 36 ദിവസം ആയി ചികിത്സയിൽ ഉണ്ടായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. വീട്ടിൽ നിരീക്ഷണത്തിൽ ഉള്ളത് 442 പേർ ആശുപത്രിയിൽ 20 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

17:07 (IST)27 Apr 2020





















അഞ്ച് പേർ തമിഴ്നാട്ടിൽ നിന്നുമെത്തിയവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്ത് നിന്നെത്തിയപ്പോൾ ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് എങ്ങനെയാണെന്ന് പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി.

17:05 (IST)27 Apr 2020





















കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 13 പേർക്ക് രോഗം ഭേദമായി. ഇടുക്കിയിലും കോട്ടയത്തും തന്നെയാണ് ഇന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് ആറ് പേർക്കും ഇടുക്കിയിൽ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

17:02 (IST)27 Apr 2020





















മുഖ്യമന്ത്രി തത്സമയം

16:42 (IST)27 Apr 2020





















കഴിഞ്ഞ 28 ദിവസത്തിനുളളിൽ 16 ജില്ലകളിൽ പുതിയ കേസുകളൊന്നും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,396 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. എന്നാൽ കഴിഞ്ഞ 28 ദിവസത്തിനുളളിൽ 16 ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

16:29 (IST)27 Apr 2020





















ലോക്ക്ഡൗൺ ജൂൺ 3 വരെ നീട്ടണമെന്ന് ഒഡീഷ മുഖ്യമന്ത്രി

ലോക്ക്ഡൗൺ ഒരു മാസം കൂടി നീട്ടണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. മേയ് മൂന്നിൽനിന്നും ജൂൺ 3 വരെ നീട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രണ്ടു സംസ്ഥാനങ്ങൾ പടിനായിക്കിന്റെ നിർദേശത്തെ പിന്തുണച്ചതായാണ് വൃത്തങ്ങളിൽനിന്നും ലഭിച്ച വിവരം

16:09 (IST)27 Apr 2020





















കോവിഡ്-19: രോഗികളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ഐസിഎംആർ, എൻഡിഎംസി രേഖകളിൽ വ്യത്യസ്ത കണക്കുകൾ

ജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും (ഐസിഎംആർ) ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും (എൻഡിഎംസി) ശേഖരിച്ച കണക്കുകളിൽ വൈരുദ്ധ്യം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് ഏജൻസികളും ശേഖരിച്ച കണക്കുകളിലാണ് വൈരുദ്ധ്യങ്ങളുള്ളത്. കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന സംസ്ഥാന ഹെൽത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഐസിഎംആറിന്റെയും എൻഡിഎംസിയുടെയും കണക്കുകളിൽ പൊരുത്തക്കേടുകളുള്ളതായി ശ്രദ്ധയിൽ പെട്ടത്. ഏപ്രിൽ 26 രാവിലെ എട്ടുമണി വരെയുളള കണക്കുകൾ പ്രകാരം രാജ്യത്ത് 26, 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് എൻഡിഎംസി റിപ്പോർട്ട് ചെയ്യുന്നത്.

15:38 (IST)27 Apr 2020





















തീവ്രബാധിത പ്രദേശങ്ങളിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കും

രാജ്യത്ത് ദിനംപ്രതി കോവിഡ്-19 കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ നീട്ടിയേക്കും. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങളിലായിരിക്കും കടുത്ത നിയന്ത്രണങ്ങളോടെ തന്നെ ലോക്ക്ഡൗൺ തുടരുക. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിനുശേഷം ഇന്ത്യൻ എക്സ്പ്രസിനോട് ചില അടുത്ത വൃത്തങ്ങൾ അറിയിച്ചതാണിത്.

15:28 (IST)27 Apr 2020





















തെലങ്കാനയിൽ കോവിഡ്-19 സാഹചര്യം നിയന്ത്രണാതീതമെന്ന് ഗവർണർ

കൊറോണ വൈറസ് തടയുന്നതിനായി തെലങ്കാന സർക്കാർ മികച്ച രീതിയിലാണ് നടപടികൾ സ്വീകരിച്ചതെന്നും സംസ്ഥാനത്ത് കോവിഡ്-19 സാഹചര്യം നിയന്ത്രണാതീതമെന്നും ഗവർണർ തമിളിസൈ സൗന്ദര്യ രാജൻ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ പോസിറ്റീവ് കേസുകൾ ഗണ്യമായി കുറഞ്ഞതായും അവർ പറഞ്ഞു. തെലങ്കാനയിൽ 1,002 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 280 പേർ രോഗമുക്തി നേടി. 26 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ഹൈദരാബാദിലെ ചാർമിനാറിനു മുന്നിലെ ദൃശ്യം. (ഫയൽ ഫൊട്ടോ)

15:22 (IST)27 Apr 2020





















മാസ്ക് ഇല്ലെങ്കിൽ ഇന്ധനമില്ല; പുതിയ നിയമം നടപ്പാക്കി അരുണാചൽ പ്രദേശ്

മാസ്ക് ധരിക്കാതെ എത്തുന്ന ആർക്കും ഇന്ധനം നൽകരുതെന്ന് എല്ലാ പെട്രോൾ പമ്പുകൾക്കും ഗ്യാസ് ഏജൻസികൾക്കും നിർദേശം നൽകി അരുണാചൽ പ്രദേശ് സർക്കാർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് സർക്കാരിന്റെ ഈ നീക്കം

14:21 (IST)27 Apr 2020





















ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് വൃത്തങ്ങൾ

ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ മേയ് മൂന്നിനുശേഷം ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. അതേസമയം, കോവിഡ് ബാധിതമല്ലാത്ത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിക്കും. അതേസമയം, ലോക്ക്ഡൗൺ നീട്ടുന്നതും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും സംബന്ധിച്ച തീരുമാനം മേയ് മൂന്നിനുശേഷം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

13:35 (IST)27 Apr 2020





















മേഘാലയയിൽ ലോക്ക്ഡൗൺ നീട്ടിയേക്കും

മേഘാലയിൽ മേയ് മൂന്നിനുശേഷം ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം മുന്നോട്ടുവച്ച് മുഖ്യമന്ത്രി കോൺറാഡ് സാങ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. സംസ്ഥാനത്ത് ഗ്രീൻ സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലും കോവിഡ് ബാധിതമല്ലാത്ത പ്രദേശങ്ങളിൽ ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

13:17 (IST)27 Apr 2020





















പ്രധാനമന്ത്രിയുമായുളള യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ ആരൊക്കെ?

ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷ് വർധൻ, പ്രധാനമന്ത്രിയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), എടപ്പാടി പളനിസ്വാമി (തമിഴ്നാട്), കോൺറാഡ് സാങ്മ (മേഘാാലയ), ട്രിവേൻഡ്രം സിങ് റാവത്ത് (ഉത്തരാഖണ്ഡ്), യോഗി ആദിത്യനാഥ് (ഉത്തർ പ്രദേശ്) എന്നീ മുഖ്യമന്ത്രിമാരും പങ്കെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

13:02 (IST)27 Apr 2020





















കോവിഡ് മരണം: നഗരങ്ങളിൽ മുന്നിൽ മുംബൈ, തൊട്ടുപിന്നിൽ അഹമ്മദാബാദ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി ഉയരുകയാണ്. നഗരങ്ങളിൽ മുംബൈയിലാണ് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇതുവരെ 204 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. തൊട്ടുപിന്നിൽ അഹമ്മദാബാദാണ്, 105. പൂനെ (79), ഇൻഡോർ (57), ഡൽഹി (54) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകൾ. Read More

12:24 (IST)27 Apr 2020





















പാക്കിസ്ഥാനിൽ കോവിഡ് കേസുകൾ 13,328; മരണം 281 ആയി

പാക്കിസ്ഥാൻ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,328 ആയെന്ന് ആരോഗ്യ മന്ത്രാലയം. 281 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 3,000 ത്തോളം രോഗമുക്തി നേടിയിട്ടുണ്ട്.

12:08 (IST)27 Apr 2020





















പരിശോധനാഫലങ്ങള്‍ പത്രസമ്മേളനം വരെ മാറ്റിവയ്ക്കാറില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാഫലങ്ങള്‍ 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരം പ്രസ്താവനകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കൂവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. Read More

11:45 (IST)27 Apr 2020





















ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗം തുടരുന്നു

ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗം തുടങ്ങി. യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കേരളത്തെ പ്രതിനധീകരിക്കുന്നത്.

11:36 (IST)27 Apr 2020





















ലോക്ക്ഡൗൺ ഇളവുകൾ പിൻവലിച്ചു; കോട്ടയം, ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രത

ഗ്രീൻ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടിയതോടെ അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്. ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ഇളവുകൾ പൂർണമായും പിൻവലിച്ചു. ഇടുക്കിയിൽ വനമേഖലകളിലൂടെയുളള ഇടവഴികൾ അടച്ചു. അതിർത്തി കടന്നെത്തുന്ന ഡ്രൈവർമാരെ പ്രത്യേകം ശ്രദ്ധിക്കാനും തീരുമാനിച്ചിട്ടുണ്ട്. Read More

10:38 (IST)27 Apr 2020





















കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പരിശോധനാഫലം രഹസ്യമായി വയ്ക്കുന്നില്ല

കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കുന്നുണ്ടുന്നും മന്ത്രി വ്യക്തമാക്കി. 

10:11 (IST)27 Apr 2020





















ബിൽ ഗേറ്റ്സിന്റെ കൊറോണ വൈറസ് വാക്സിൻ 12 മാസത്തിനുള്ളിൽ തയ്യാറാകും

കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി ഫണ്ട് നൽകുന്നതിൽ പ്രധാനിയാണ് ബിൽ ഗേറ്റ്സ്. അദ്ദേഹത്തിന്റെ ചെലവിൽ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്സിൻ ഒരു വർഷത്തിനുള്ളിൽ തയ്യാറാകുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. 

09:23 (IST)27 Apr 2020





















ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിനടുത്ത്

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു. 29,89,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി. 8,76,494 പേരാണ് ആഗോള തലത്തില്‍ രോഗമുക്തി നേടിയത്. Read More 

09:21 (IST)27 Apr 2020





















നോർക്കയിൽ മണിക്കൂറുകൾക്കുള്ളിൽ രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പ്രവാസികൾ

ജന്മനാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച് നോര്‍ക്ക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1,47,000ആയി. ഞായറാഴ്ച അര്‍ധരാത്രിയാണ് രജിസ്‌ട്രേഷന്‍ ആരംംഭിച്ചത്. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 30,000 പേരാണ് രജിസ്റ്റർ ചെയ്തത്. ക്വാറന്റൈൻ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. Read More

09:21 (IST)27 Apr 2020





















പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ്

കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തും. മാർച്ച് 22 മുതൽ നാലാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. Read More

09:19 (IST)27 Apr 2020





















രാജ്യത്ത് 24 മണിക്കൂറിനിടെ 48 മരണം; കോവിഡ് ബാധിതർ 28,000 ആകുന്നു

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 28,000ത്തിന് അടുത്ത്. കഴിഞ്ഞ 24 മണിക്കൂറിൽ 48 പേർ മരിച്ചു. ഇതോടെ മരണ സംഖ്യ 872 ആയി. 27,892 കോവിഡ് ബാധിതരിൽ 20,835 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 6185 പേർ രോഗമുക്തി നേടി.

Covid-19 Live Updates: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 27,000ത്തോട് അടുക്കുന്നു. 26, 917 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20177 പേർ ചികിത്സയിലാണ്. 5913 പേർക്ക് രോഗം ഭേദമായി. 826 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 1975 പേർക്ക് പുതുതായി കോവിഡ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47 പേർ 24 മണിക്കൂറിനിടെ മരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 live updates with stats and death toll india kerala

Next Story
ഒന്നും പറ്റിയിട്ടില്ല; കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയkim jong un, kim jong un death, kim jong un dead, kim jong un alive, where is kim jong un, kim jong un north korea, kim jong un critical, south korea on kim jong un, kim jong un resort
The moderation of comments is automated and not cleared manually by malayalam.indianexpress.com