Covid-19: ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 27,000ത്തോട് അടുക്കുന്നു. 26, 917 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20177 പേർ ചികിത്സയിലാണ്. 5913 പേർക്ക് രോഗം ഭേദമായി. 826 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 1975 പേർക്ക് പുതുതായി കോവിഡ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47 പേർ 24 മണിക്കൂറിനിടെ മരിച്ചു.
കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തു നിന്നും രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
Read Also: കോവിഡിനെ തോൽപ്പിച്ച് ബോറിസ് ജോൺസൺ വീണ്ടും കർമമണ്ഡലത്തിലേക്ക്
അതേസമയം സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര് വീടുകളിലും 462 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1974 പേർക്ക് പുതുതായി കോവിഡ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിച്ച് 47 പേർ 24 മണിക്കൂറിനിടെ മരിച്ചു. 26, 917 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20177 പേർ ചികിത്സയിലാണ്. 5913 പേർക്ക് രോഗം ഭേദമായി. 826 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് പുതുതായി മൂന്ന് ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. Read More
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. Read More
കോവിഡ്-19മായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസുകാർ പുറത്തിറക്കുന്ന വീഡിയോകൾക്ക് നിയന്ത്രണം. സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ മുൻകൂർ അനുമതി വാങ്ങാതെ പൊലീസുകാർ വീഡിയോ പുറത്തിറക്കരുതെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
എന്നാൽ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് കാണുന്നത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 70 മുതൽ 80 ശതമാനം പേരും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിലും സ്ഥിതി മോശമല്ല.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. ശനിയാഴ്ച മാത്രം 811 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 7628 ആയി. 1076 പേർക്ക് രോഗം ഭേദമായപ്പോൾ 6552 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തുടർച്ചയായ നാലാം തവണയും ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം റെക്കോർഡ് തിരുത്തി. ശനിയാഴ്ച മാത്രം ഇന്ത്യയിൽ 1808 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷം ഇത്രയധികം പേർക്ക് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. രണ്ട് ദിവസം മുമ്പ് 1697 പേർക്ക് സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്.
കോവിഡ്-19 ലോക്ക്ഡൗണിനെത്തുടർന്ന് വിദ്യാഭ്യാസ രംഗത്ത് തുടരുന്ന അനിശ്ചിതത്വങ്ങൾ സംബന്ധിച്ച് രാജ്യത്തെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ട്വിറ്റർ ലൈവിൽ മറുപടി നൽകുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക്. അക്കാദമിക് വിഷയങ്ങൾക്കു പുറമെ കോവിഡ്-19 കാരണമുള്ള അനിശ്ചിതത്വം വിദ്യാർഥികളിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിയുമായി സംസാരിക്കാനാവും. Read More
ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി തന്റെ ആഢംബര വാഹനമായ പോർഷെയിൽ നഗരം ചുറ്റാനിറങ്ങിയ യുവാവിനെ കൈയോടെ പൊക്കിയ പൊലീസ് എട്ടിന്റെ പണിയാണ് കൊടുത്തത്. ലോക്ക്ഡൗണ്‍ കാരണം റോഡുകളിൽ തിരക്കില്ലെന്ന ചിന്തയിൽ തന്റെ മഞ്ഞ നിറത്തിലുള്ള പോർഷെ കാറുമെടുത്ത് കറങ്ങാൻ ഇറങ്ങിയതായിരുന്നു 20കാരനായ ദീപക് ദർയാണി. Read More
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ ലോക്ക്ഡൗണിനു കഴിഞ്ഞുവെന്നും രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിക്കുകയും കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനം. നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനത്തിൽ പറയുന്നു. ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്നാണ് പഠനം പറയുന്നത്. Read More
മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രോഗലക്ഷണമുള്ളവർ പരിശോധനകൾക്ക് വിധേയമാകണം. കോവിഡ് ബാധിച്ച് മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ധനസഹായം നൽകുമെന്നും താക്കറെ പറഞ്ഞു.
ഡൽഹിയിൽ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും അടഞ്ഞു കിടക്കും. അവശ്യ സർവീസുകൾ മാത്രമേ ലഭ്യമാകൂ.
മുൻ ആഴ്ചകളെവച്ച് നോക്കുമ്പോൾ കഴിഞ്ഞ ഒരാഴ്ച ഡൽഹിക്ക് ആശ്വാസമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും താരതമ്യേന കുറഞ്ഞതായി കേജ്രിവാൾ പറഞ്ഞു. കേന്ദ്ര നിർദേശങ്ങൾ പാലിച്ച് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നിലനിർത്തുമെന്നും എല്ലാവരും ഒന്നിച്ചു പോരാടണമെന്നും കേജ്രിവാൾ പറഞ്ഞു.
കോവിഡ്-19 ഏറ്റവും ഭീതി പരത്തിയ മഹാരാഷ്ട്രയിലെ മുംബെെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ട് ആയി. മുംബെെയിലെ ഒരു കോൺസ്റ്റബിളാണ് ഇന്നു കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു.പൊലീസ് ഉദ്യോഗസ്ഥരുടെ നിര്യാണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം രേഖപ്പെടുത്തി. "കോവിഡ് പ്രതിരോധത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വന്തം കുടുംബത്തെ പോലും മാറ്റിനിർത്തി സമൂഹത്തിനായി സേവനം ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. ഇപ്പോൾ ജീവൻ നഷ്ടപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും." താക്കറെ പറഞ്ഞു.
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകശ്രദ്ധ നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയുടെ പ്രതിരോധ നടപടികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന് മോദി പറഞ്ഞു.തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്തി'ലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്."ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യും. പരസ്പരം സഹായിക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം. ഭാവിയിൽ കോവിഡ് പ്രതിരോധത്തെ കുറിച്ച് ലോകം ചർച്ച ചെയ്യും. അപ്പോൾ തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങൾ വാഴ്ത്തപ്പെടും. രാജ്യത്തിന്റെ മുക്കിലും മൂലയിലും പരസ്പരം സഹായിക്കാൻ നമ്മുടെ സഹോദരങ്ങൾ മുന്നിട്ടിറങ്ങി. രാജ്യത്ത് കോവിഡിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നത്. ജനങ്ങളും ഉദ്യേഗസ്ഥരും ഒന്നിച്ചാണ് പോരാടുന്നത്. സാഹചര്യം മനസിലാക്കി പ്രവർത്തിക്കാൻ ഓരോരുത്തർക്കും സാധിച്ചു. നമ്മൾ ഒറ്റക്കെട്ടാണ്. യുദ്ധത്തിലെ പടയാളികളെ പോലെയാണ് കോവിഡിനെതിരെ രാജ്യത്തെ ജനങ്ങൾ പോരാടുന്നത്." നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 26,496 ആയി. ശനിയാഴ്ചയേക്കാള്‍ 561 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 824 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,868 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്. സുഖം പ്രാപിച്ച അല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്ത രോഗികളുടെ എണ്ണവും ഞായറാഴ്ച ഉയര്‍ന്നിട്ടുണ്ട്. 5803 പേര്‍ക്ക് അസുഖം ഭേദമായി.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി മേയ് മൂന്ന് വരെ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യം. മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയാണ് ആദ്യം രംഗത്തെത്തിയത്. അതിനുപിന്നാലെ മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണെന്നാണ് സംസ്ഥനങ്ങളുടെ അഭിപ്രായം.
ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കർമമണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നു. കോവിഡ് ബാധിതനായ ശേഷം ബോറിസ് ജോൺസൺ മൂന്ന് ദിവസം ഐസിയുവിൽ പ്രത്യേക ചികിത്സയ്ക്ക് വിധേയനായിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ച ശേഷമാണ് ബോറിസ് ജോൺസൺ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. കോവിഡ് ബാധിതനായ ശേഷവും പ്രധാനമന്ത്രിയുടെ ചുമതല വീട്ടിൽ നിന്നു നിർവഹിക്കുകയായിരുന്നു ബാേറിസ്. എന്നാൽ, രോഗം മൂർച്ഛിച്ച ശേഷം ആശുപത്രിയിൽ പ്രവേശിച്ചതോടെ ഔദ്യോഗിക ചുമതലകളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. നാളെ മുതൽ ബോറിസ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ തുടങ്ങും. ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. വീഡിയോ കോൺഫറൻസിലൂടെയെല്ലാം ദിനംപ്രതിയുള്ള കാര്യങ്ങൾ നീക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. Read More Here