Coronavirus Kerala Live Updates: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.സംസ്ഥാനത്തെ എട്ട് ജില്ലകൾ കോവിഡ് മുക്തമായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിലവിൽ ആരും കോവിഡ്-19 ബാധിതരായി ചികിത്സയിലില്ലാത്തത്.
അതേസമയം, രാജ്യത്ത് കോവിഡ് മരണ നിരക്ക് ഉയരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,694 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 49,391 ആയി. ഇതിൽ 14,182 പേർ രോഗമുക്തി നേടി. ഇന്നലെ വൈകീട്ട് 2,680 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച മാത്രം 3,875 പുതിയ കേസുകളും 194 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, മൂന്നാം ഘട്ട ലോക്ക്ഡൗൺ മേയ് 17 ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന. മേയ് 29 വരെയാണ് തെലങ്കാനയിൽ ലോക്ക്ഡൗൺ നീട്ടിയത്.
Read in English: Coronavirus India LIVE Updates
Live Blog
Coronavirus Kerala Live Updates: കൊറോണ വാർത്തകൾ തത്സമയം
“ജനിതക വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും. ശേഷം മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു”, എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 33 പേജുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്സ്വില്‍ ശാസ്ത്രലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിട്ടുണ്ട്.
ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് -19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. വേഗത്തില്‍ പടരുന്നതിനു പുറമേ, രോഗം ബാധിച്ച ആളുകളെ രണ്ടാമതും അണുബാധയ്ക്ക് ഇവ ഇരയാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇടുക്കി ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന 11 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
1 മൂന്നാര്‍ വാര്‍ഡ് നം. 9, 10, 11, 13, 19
2 നെടുങ്കണ്ടം വാര്‍ഡ് നം. 9, 10, 11
3 ഇടവെട്ടി വാര്‍ഡ് നം. 9
4 ഇരട്ടയാര്‍ വാര്‍ഡ് നം. 9
5 വണ്ടിപ്പെരിയാര്‍ വാര്‍ഡ് നം. 5, 9
6 കരുണാപുരം വാര്‍ഡ് നം. 12, 13, 14, 15
7 സേനാപതി വാര്‍ഡ് നം. 3
8 വാഴത്തോപ്പ് വാര്‍ഡ് നം. 8, 14
9 ഏലപ്പാറ വാര്‍ഡ് നം. 11, 12, 13
10 ശാന്തന്‍പാറ വാര്‍ഡ് നം. 8
11 വണ്ടന്മേട് വാര്‍ഡ് നം. 12, 14
കേരളത്തിൽ എട്ട് ജില്ലകൾ ഇപ്പോൾ കോവിഡ് മുക്തമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം
ആലപ്പുഴ
കോട്ടയം
മലപ്പുറം
തൃശൂർ
കോഴിക്കോട്
എറണാകുളം
പത്തനംതിട്ട
മേയ് 13 മുതൽ സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ തുറക്കാൻ അനുമതി. ചെത്തുതൊഴിലാളികൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും മേയ് 13 മുതൽ കള്ള്ഷാപ്പുകൾ തുറക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മദ്യശാലകൾ ഉടൻ തുറക്കില്ല. മേയ് 17 നു ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കൂ. കോവിഡ് നിയന്ത്രണം തുടരുന്നതിനാലാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകാത്തത്. ഗ്രീൻ സോണുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്ര അനുമതിയുണ്ടെങ്കിലും തൽക്കാലം വേണ്ടന്നുവച്ചിരിക്കുകയാണ് സംസ്ഥാനം.
ലോക്ക്ഡൗണ്‍ കാരണം മുടങ്ങി കിടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് 21 നും 29 നും ഇടയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയും മേയ് 13 മുതൽ ആരംഭിക്കാനാണ് ആലോചന. സ്കൂൾ തുറക്കാൻ വെെകിയാലും ജൂൺ ഒന്ന് മുതൽ ‘വിക്ടേഴ്സ്’ ചാനലിൽ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികളിൽ ഗർഭിണികളായവർക്ക് ഇളവുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തു നിന്ന് എത്തുന്നവർ സർക്കാർ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ കഴിയണം. ഗർഭിണികൾക്ക് മാത്രമാണ് ഇതിൽ ഇളവ്. അവർക്ക് നേരെ വീടുകളിലേക്ക് പോകാം. ഗർഭിണികൾ വീടുകളിൽ ക്വാറന്റെെനിൽ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് നാളെ രണ്ട് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാന സർവീസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ 16 പേർ ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഉന്നതതലയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യയ്ക്കാരെ മടക്കി കൊണ്ടുവരുന്നതിന് മേയ് ഏഴിന് കൊച്ചിയില്‍ നിന്നും ആദ്യം പുറപ്പെടുന്ന എയര്‍ ഇന്ത്യ സംഘത്തിന് പ്രത്യേക പരിശീലനം നൽകി. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂവിനുമാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്കി. Read More
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുകയും രോഗം ഭേദമായവരുടെ എണ്ണം കൂടുകയും ചെയ്തത് ആശ്വാസകരമാണെങ്കിലും ഇന്ത്യയിൽ പുതിയതായി കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കജനകമാണ്. പ്രത്യേകിച്ച് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ആകെ കണക്കിൽ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്നാണ്. Also Read
പ്രവാസികളുമായി നാളെയെത്തുന്ന ആദ്യ വിമാനത്തിലെത്തുന്നവര്‍ക്ക് നിരീക്ഷണസംവിധാനമൊരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റലില്‍. 75 റൂമുകളാണ് ഇത്തരത്തില്‍ രാജഗിരി ഹോസ്റ്റലില്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെ.എസ്.ആര്.ടി.സി ബസുകളും നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കും. നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.
വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. Read More
പ്രവാസികളുടെ മടക്കത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരിന് വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ആശയക്കുഴപ്പമുണ്ട്. ദിവസേനയുളള പ്രസ്താവനകൾ പരസ്പര വിരുദ്ധമാണ്. കേന്ദ്രവും കേരളവും രാഷ്ട്രീയം കളിക്കുന്നു. ഇരുസർക്കാരുകളും പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കണം. വിദേശത്തുനിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവരിൽ ടിക്കറ്റിനുളള പണം കയ്യിൽ ഇല്ലാത്തവരുണ്ട്. അവർക്ക് ടിക്കറ്റിനുളള തുക നൽകാനായി എംബസി ഫണ്ട് ഉപയോഗിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. Read More
കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കെ, തുടര്‍ന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷമുള്ള നടപടികളെ കുറിച്ചും വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ യോഗത്തിലാണ് ചോദ്യമുയർന്നത്. “മേയ് 17ന് ശേഷം എന്താണ്, എങ്ങനെയാണ്? ലോക്ക്ഡൗണ്‍ തുടരാനുള്ള തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കൈകൊള്ളുന്നത്,” മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സോണിയ ഗാന്ധി യോഗത്തിൽ ചോദിച്ചതായി പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. Read More
കോവിഡ് പ്രതിസന്ധിയിൽ ദുബായിൽ നിന്ന് പ്രവാസികളായ ഇന്ത്യക്കാരെ കുടിയൊഴിപ്പിക്കുന്ന പശ്ചാത്തലത്തിൽ, പുതിയ തട്ടിപ്പുമായി ഇറങ്ങിയവരെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് 14 ദിവസമാക്കി മാറ്റുന്നു. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന് എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നത്.
ചൊവ്വാഴ്ച ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നപ്പോൾ ഡൽഹിയിൽ 5000 ലും മധ്യപ്രദേശിൽ 3000 ലും എത്തി. ആകസ്മികമായി ഗുജറാത്തിൽ 49 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു സംസ്ഥാനവും ഇതുവരെ ഒരു ദിവസം ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽ മുപ്പത്തിയൊമ്പത് മരണങ്ങളും അഹമ്മദാബാദിലാണ് സംഭവിച്ചത്, അതും ഏതൊരു നഗരത്തിലെയും ഏറ്റവും ഉയർന്ന ഏകദിന സംഖ്യയാണ്. ഏറ്റവും മോശം ദിവസത്തിൽ മഹാരാഷ്ട്രയിൽ 37 മരണങ്ങളും മുംബൈയിൽ 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് മരണ നിരക്ക് ഉയരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,694 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 49,391 ആയി. ഇതിൽ 14,182 പേർ രോഗമുക്തി നേടി. ഇന്നലെ വൈകീട്ട് 2,680 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു. 49,391 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. പുതിയ 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 1,694 ആയി ഉയർന്നു.
കോവിഡ് പ്രതിസന്ധി ലോകത്തിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ച സാഹചര്യത്തിൽ, സ്വാകാര്യ ജീവനക്കാരുടെ ശമ്പളം പരമാവധി 40 ശതമാനം വരെ ആറു മാസത്തേക്ക് വെട്ടിക്കുറയ്ക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി മാനവശേഷി വികസന മന്ത്രാലയം ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം. Read More
കോവിഡ്-19 ആശങ്കകൾ ഒഴിയുന്നില്ല ലോകത്ത് കോവിഡ് മരണം 2.57 ലക്ഷം പിന്നിട്ടു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 37.23 ലക്ഷം കവിഞ്ഞു. അതേസമയം 12.31 ലക്ഷം പേര് രോഗമുക്തി നേടി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 6935 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ മൂന്നോറോളം പേര് കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 25000 കവിഞ്ഞു. Read More
ഇസ്രയേലിനു പിന്നാലെ കൊറോണ വൈറസിനെതിരേ വാക്സിന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന് ആന്റിബോഡികള്‍ നിര്‍മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഇറ്റലിയുടെ അവകാശവാദം. Read More
ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായും പുതിയ വൈറസ് ശക്തമാണെന്നും ശാസ്തജ്ഞര്‍ കണ്ടെത്തി. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. “ജനിതക വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും. ശേഷം മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു”, എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 33 പേജുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്സ്വില്‍ ശാസ്ത്രലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിട്ടുണ്ട്.