Coronavirus Kerala Live Updates: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആർക്കും ഇന്ന് രോഗമുക്തിയില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 37 ആയി. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 502 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മൂന്ന് പേരും വയനാട് ജില്ലയിലുള്ളവരാണ്.
കോവിഡ് 19 രോഗം പരത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയിലെ കോയമ്പേട് മൊത്തവിതരണ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചതാണ് രോഗവ്യാപനത്തിന് കാരണമായത്. മാര്‍ക്കറ്റ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 527 പേരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്നാണ് വ്യക്തമായിട്ടുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആയിരക്കണക്കിനു പേരാണ് ദിനവും ഇവിടെ എത്തുന്നത്. മൂവായിരത്തോളം വ്യാപര സ്ഥാപനങ്ങള്‍ ഈ മാര്‍ക്കറ്റിലുണ്ട്. 295 ഏക്കര്‍ വസ്തൃതിയുള്ള പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ കച്ചവടത്തിന് പ്രശസ്തമായ ഈ മാര്‍ക്കറ്റ് തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ് വാഹകരെ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 195 പേർ മരിക്കുകയും, 3900 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 1,568 ആയി. രോഗബാധിതരുടെ എണ്ണം 46,433 ആയി ഉയർന്നു. ഇതിൽ 12,726 പേർ രോഗമുക്തി നേടി. രാജ്യത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണ സംഖ്യയാണ് കഴിഞ്ഞ 24 മണിക്കൂറിലേത്.
Read in English: Coronavirus India LIVE Updates
Live Blog
Coronavirus Kerala Live Updates: കൊറോണ വാർത്തകൾ തത്സമയം
അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 12 ലക്ഷം കടന്നു. നിലവില്‍ 12,12,835 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ ഉള്ളത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 69,921 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം 3,27,374 ആയി. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍- ന്യൂയോര്‍ക്ക്- 3,27,374 ന്യൂജഴ്സി- 1,29,345, മസാച്യുസെറ്റ്സ്- 69,087, ഇല്ലിനോയിസ്- 63,840, കലിഫോര്‍ണിയ- 56,089, പെന്‍സില്‍വാനിയ- 52,922, മിഷിഗണ്‍- 43,950, ഫ്ളോറിഡ- 36,897, ലൂസിയാന- 29,673 , ടെക്സസ്- 33,027.
കോവിഡ് കാലത്തിനുശേഷമുളള പൊലീസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കും. ഓഫീസ് മാനേജ്മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പൊലീസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്.ഒ.പിയില്‍ (സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 3 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുപേരും വയനാട് ജില്ലക്കരാണ്. സമ്പർക്കം മൂലമാണ് രോഗബാധ. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ. ലോറി ഡ്രൈവർക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിരമിച്ച ആർമി ഉദ്യോഗസ്ഥനും ആശുപത്രിയിലെ ജീവനക്കാരനും അടക്കമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഡൽഹി കന്റോൺമെന്റിലെ ആർമി ബേസ് ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്ന നടപടിയുമായി സർക്കാരിന് മുന്നോട്ടുപോകാം. ശമ്പള ഓർഡിനൻസിന് സ്റ്റേയില്ല. ഓർഡിനൻസ് നിയമാനുസൃതമാണെന്ന് ഹെെക്കോടതി വ്യക്തമാക്കി.ശമ്പളം പിടിച്ചുവയ്ക്കുകയല്ല തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് ഹെെക്കോടതി നിരീക്ഷിച്ചു. സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് ഹെെക്കോടതി നടപടി. പിടിച്ചുവയ്ക്കുന്ന ശമ്പളം നിശ്ചിത സമയത്തിനുശേഷം തിരികെ നൽകുമെന്നും കോടതി നിരീക്ഷിച്ചു. വിശദമായി വായിക്കാം
ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നിർബന്ധിതരായി ഛത്തീസ്ഗഢ് സർക്കാർ. തിങ്കളാഴ്ച മുതൽ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് സ്ഥിതി സങ്കീർണമാക്കുമെന്നതിനാൽ ഓൺലെെൻ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഛത്തീസ്ഗഢ് സർക്കാർ. Read More
കൊച്ചി: യുഎഇയിൽ നിന്ന് തുടക്കത്തിൽ ആഴ്ചയിൽ 400 പ്രവാസികളെ വീതം നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. ആഴ്ചയിൽ രണ്ട് വിമാനങ്ങൾ വീതം സർവ്വീസ് നടത്താനാവുമെന്നും യുഎഇയിലെ വിമാനക്കമ്പനികൾ സേവന സന്നദ്ധത അറിയിച്ചിട്ടുണ്ടന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ദുബായ് കെഎംസിസി അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം തീരുമാനം അറിയിച്ചത്. സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികളിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.
കോവിഡ് 19 രോഗം പരത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയിലെ കോയമ്പേട് മൊത്തവിതരണ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചതാണ് രോഗവ്യാപനത്തിന് കാരണമായത്. മാര്‍ക്കറ്റ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 527 പേരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്നാണ് വ്യക്തമായിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കൂലി നല്കാന് സന്നദ്ധത പ്രകടിപ്പിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാഗ്ദാനം നിരസിച്ച് ജില്ലാ കളക്ടര്‍. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി 10 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനമാണ് കളക്ടര്‍ എം.അഞ്ജന നിരസിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലെന്നും സാങ്കേതികപരമായ പ്രശ്നങ്ങളുണ്ടെന്നുമാണ് കളക്ടറുടെ വിശദീകരണം.
വാളയാർ ചെക്ക് പോസ്റ്റ് വഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് (മെയ് അഞ്ചിന് രാവിലെ 11. 30 വരെ) കേരളത്തിലേക്ക് 306 വാഹനങ്ങൾ കടത്തി വിട്ടതായി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അറിയിച്ചു. 758 യാത്രക്കാരാണ് കേരളത്തിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങളാണ് എത്തിയതിൽ ഏറെയും.
വിദേശത്തു നിന്ന് മടങ്ങിയെത്തുന്നതിന് രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.27 ലക്ഷമായി. സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇനി പറയും വിധം. കര്‍ണ്ണാടക 56737, തമിഴ്നാട് 52603, മഹാരാഷ്ട്ര 23004, തെലുങ്കാന 6597, ഗുജറാത്ത് 5088, ആന്ധ്രാപ്രദേശ് 4396, ഡല്‍ഹി 4310, ഉത്തര്‍പ്രദേശ് 3366, മധ്യപ്രദേശ് 2520, ബീഹാര്‍1803, രാജസ്ഥാന് 1528, പശ്ചിമ ബംഗാള്‍ 1384, ഹരിയാന 1206, ഗോവ 1005, പുതുച്ചേരി 858, പഞ്ചാബ്855, ചത്തീസ്ഗഡ് 518, ഒഡീഷ 464, ഝാര്‍ഖണ്ഡ് 429, ആസ്സാം 397, ഉത്തരാഖണ്ഡ് 369, ജമ്മു കാശ്മീര്‍ 259, ലക്ഷദ്വീപ് 196, അരുണാചല്‍ പ്രദേശ് 157, ഹിമാചല്‍ പ്രദേശ് 154, ആന്‍ഡമാന്‍ നിക്കോബര്‍ 138, ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു 138, മേഘാലയ 85, ചണ്ഢീഗഡ് 82, നാഗാലാന്‍ഡ് 68, ത്രിപുര 39, മിസ്സോറാം 30, സിക്കിം 24, മണിപ്പൂര്‍ 21, ലഡാക്ക് 4
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാനുള്ള ഇതര സംസ്ഥാന പ്രവാസി രജിസ്ട്രേഷൻ 170917 ആയി. മുൻഗണനാക്രമത്തിൽ യാത്രാ അനുമതി ലഭിച്ചവർ കേരളത്തിലെത്തി തുടങ്ങി.
മടങ്ങി വരുന്ന ഇതര സംസ്ഥാന മലയാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്
കണ്ണൂര്‍ 21296, മലപ്പുറം 18857, പാലക്കാട് 16748, തൃശൂര്‍ 16117, കോഴിക്കോട് 15177, എറണാകുളം 13727, കോട്ടയം 11652, ആലപ്പുഴ 10321, തിരുവനന്തപുരം 9518, കൊല്ലം 9497, പത്തനംതിട്ട 9350, കാസര്‍ഗോഡ് 6570, ഇടുക്കി 6081, വയനാട് 6011
കന്യാകുമാരി ജില്ലാ കളക്ടറുമായി തിരുവനന്തപുരം ജില്ലാ കളക്ടർ സംസാരിച്ചു. കളിയിക്കാവിള അതിർത്തിയിൽ തമിഴ്നാട് സർക്കാരിന്റെ പാസില്ലാതെ എത്തുന്നവർക്കു മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടാത്തതെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. വാഹനത്തിനും വ്യക്തികൾക്കും അതിർത്തി കടന്നു വരാനുള്ള തമിഴ്നാട് സർക്കാരിന്റെ പാസ് ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസേർച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രയേൽ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. നെസ്സ് സിയോണയിലുള്ള രഹസ്യ റിസേർച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നത്. Read More
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 195 പേർ മരിക്കുകയും, 3900 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 1,568 ആയി. രോഗബാധിതരുടെ എണ്ണം 46,433 ആയി ഉയർന്നു. ഇതിൽ 12,726 പേർ രോഗമുക്തി നേടി. രാജ്യത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണ സംഖ്യയാണ് കഴിഞ്ഞ 24 മണിക്കൂറിലേത്.
യുഎഇയില്‍ 567 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14,730 ആയി. എന്നല്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 203 പേര്‍ക്കാണ് തിങ്കളാഴ്ച മാത്രം രോഗം ഭേദമായത്. 2,966 പേരാണ് ഇതുവരെ രോഗമുക്തരായതെന്ന് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. തിങ്കളാഴ്ച 11 പേര്‍കൂടി മരിച്ചതോടെ യുഎഇയില്‍ മരണ സംഖ്യ 137 ആയി.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 42,836 ആയി. 24 മണിക്കൂറിൽ 2573 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളൽ 83 പേർ കൂടി മരിച്ചതോടെ ആകെ മരണം 1389 ആയി. ഇതുവരെ 11,762 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ പറഞ്ഞു.
പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. ലോകവ്യാപകമായി 36,45,194 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. Read More
കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരുമായി ആദ്യ രണ്ടു വിമാനങ്ങൾ യുഎഇയിൽ നിന്നും കേരളത്തിലെത്തും.അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കാണ് ഗൾഫിൽ നിന്നുള്ള ആദ്യ വിമാനം പറന്നിറങ്ങുക. വ്യാഴാഴ്ച തന്നെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കരിപ്പൂരിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. Read More
കോവിഡ്-19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവിക സേന കപ്പലുകൾ പുറപ്പെട്ടു. രണ്ടു കപ്പലുകൾ മാലിദ്വീപിലേക്കും ഒരെണ്ണം ദുബായിലേക്കുമാണ് പുറപ്പെട്ടിരിക്കുന്നത്. തീര കടലില്‍ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു. Read More
അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 12 ലക്ഷം കടന്നു. നിലവില്‍ 12,12,835 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ ഉള്ളത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 69,921 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.