Covid-19 Kerala India Live Updates: ന്യൂഡൽഹി: സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 936 ആയി. 415 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലാണ്. ഇതിൽ 103528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. അതേസമയം പത്ത് പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 29.
Read Also: അഞ്ച് ദിവസത്തിനിടെ മൂന്ന് മരണം; കോവിഡ് ആശങ്കയിൽ സംസ്ഥാനം
വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകി.
നിലവിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം കുറയുന്ന രാജ്യങ്ങളിൽ വീണ്ടുമൊരു വലിയ വർധനവ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ ഇപ്പോൾ ഒന്നാം ഘട്ടത്തിന്റെ മധ്യത്തിൽ മാത്രമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ലോക്ക്ഡൗണിന്റെ വിവിധ ഘട്ടങ്ങളിലായി നൽകിയ ഇളവുകൾ പലരും ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി. വിവാഹം, മരണം എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കൂടുന്ന പരാതികള്‍ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നു. മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കാണ് അനുമതി. എന്നാല്‍ ഇതില്‍ സ്വയം ദുര്‍വ്യാഖ്യാനം ചെയ്ത് കൂടുതൽ ആളുകൾ മരണവീട്ടിൽ കയറി ഇറങ്ങുന്നതായി അദ്ദേഹം പറഞ്ഞു. ഒരു സമയം 20 പേരെന്ന് ദുർവ്യാഖ്യാനം ചെയ്താണ് വ്യത്യസ്ത സമയങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നത്.
വിവാഹത്തിൽ പങ്കെടുക്കുന്നതിന് 50 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവുമായി നിരവധി ആളുകളാണ് ഒത്തുകൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും അനുവദിക്കാവുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിൽ നിന്നും കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിന് സംസ്ഥാനം അനുമതി നൽകാത്ത പ്രശ്നമില്ല. രജിസ്റ്റർ ചെയ്തവർ തന്നെവേണം എത്താൻ. റെയിൽ സ്റ്റേഷനിൽ തന്നെ പരിശോധിച്ച് ക്വറന്റീനലയക്കുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ ക്വറന്റീനിൽ പോകാൻ വേണ്ട സൗകര്യമുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് യാത്രക്കാരുടെ വിവിരങ്ങൾ മുൻകൂട്ടി ലഭിക്കണം. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ട്രെയിൻ അയക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തിന് യാതൊരു അറിയിപ്പും ലഭിക്കാതെയാണ്. ഇത് സംസ്ഥാനത്തിന്റെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണ്.
വിദേശരാജ്യങ്ങളിൽ നിന്ന് വരാനാഗ്രഹിക്കുന്നവർക്ക് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. മുൻഗണന വിഭാഗത്തിൽ നിന്നുള്ളവരെ ആദ്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലേക്ക് വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കുന്നതിന് തടസമുണ്ടാകില്ല.
അന്തർജില്ല ബസ് സർവീസ് ആരംഭിക്കുന്ന സമയത്ത് ജലഗതാഗതവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് തിരിച്ചുപോകാൻ യാത്രസൗകര്യമില്ലാത്ത വിഷയവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഹോട്ട്സ്പോട്ടിൽ നിന്ന് വരുന്നവർക്ക് പ്രത്യേക സൗകര്യമൊരുക്കും.
വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ സംസ്ഥാനത്തേക്ക് എത്തുന്നതോടെ കേരളം കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ സ്വീകരക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായും വീഡിയോ കോൺഫറൻസ് നടത്തി. യോഗത്തിൽ സർക്കാർ നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംപിമാരും എംഎൽഎ മാരും പിന്തുണ അറിയച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മഹാമാരിയെ നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങളും ജനപ്രതിനിധികൾ പങ്കുവച്ചതായും സർക്കാർ അത് ഗൗരവകരമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി. മൂന്ന് പേരൊഴികെ എല്ലാ മന്ത്രിമാരും പ്രതിപക്ഷ നേതാവ്, സ്പീക്കർ, കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇതുവരെ സംസ്ഥാനത്ത് 56704 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 54836 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സെന്റിനൽ സർവേയ്ലൻസിന്റെ ഭാഗമായി 8599 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്, ഇതിൽ 8174 എണ്ണവും നെഗറ്റീവാണ്. കേരളത്തിൽ പുതിയതായി 9 ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കാസർഗോഡ്, കോട്ടയം ജില്ലകളിൽ മൂന്നും കണ്ണൂർ ജില്ലയിൽ രണ്ടും പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്ന് വീതവുമാണ് പുതിയതായി ഉൾപ്പെടുത്തിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 68 ആയി.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 936 ആയി. 415 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലാണ്. ഇതിൽ 103528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. അതേസമയം പത്ത് പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 29.
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
പാലക്കാട് - 29കണ്ണൂർ - 8കോട്ടയം - 6മലപ്പുറം - 5 എറണാകുളം - 5തൃശ്ശൂർ - 4കൊല്ലം - 4കാസർഗോഡ് - 3ആലപ്പുഴ - 3
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാഹാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 9 പേർക്കും പുറമെ ഗുജറാത്തിൽ നിന്നു വന്ന അഞ്ച് പേർക്കും കർണാടകയിൽ നിന്നുള്ള ഒരാൾക്കും പൊണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നു കേരളത്തിലെത്തിയ ഓരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഹോം ക്വാറന്റീൻ ലംഘനവും അമിതയാത്രക്കാരെയും കണ്ടെത്താൻ പൊലീസിന്റെ വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകി.
ഡൽഹിയിൽ കോവിഡ്-19 ബാധിച്ച മരിച്ചവരുടെ എണ്ണം 288 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം പുതിയതായി 412 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14465 ആയി.
നിലവിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം കുറയുന്ന രാജ്യങ്ങളിൽ വീണ്ടുമൊരു വലിയ വർധനവ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ ഇപ്പോൾ ഒന്നാം ഘട്ടത്തിന്റെ മധ്യത്തിൽ മാത്രമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്ഷന്കംപ്രൊഡക്ഷന് സെന്ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും ചേര്‍ന്ന് കണ്ടെത്തണം. കെട്ടിടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഡിവൈഎസ്പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കും. ഡിവൈഎസ്പിക്ക് അടുത്ത പോലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. അറസ്റ്റിനുശേഷമുള്ള വൈദ്യപരിശോധനക്കുശേഷം കുറ്റവാളിയെ ഈ കേന്ദ്രത്തിലാണ് ഇനിമുതല്‍ കൊണ്ടുവരിക.
"ലോക്ക്ഡൗണിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി വ്യക്തത നൽകണം. ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിക്കണം. സംസ്ഥാനങ്ങളുടെയും അതിഥി തൊഴിലാളികളുടെയും പ്രശ്നങ്ങളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് കേന്ദ്രം വിശദീകരണം നൽകണം. രാജ്യത്ത് നാല് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ച ഒരു ഫലവും ലഭിച്ചില്ല. വെെറസ് വ്യാപനം ക്രമാതീതമായി ഉയരുമ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്." രാഹുൽ ഗാന്ധി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നാല് ഘട്ടങ്ങളായി നടത്തിയ സമ്പൂർണ അടച്ചുപൂട്ടൽ പരാജയമാണെന്നും പ്രധാനമന്ത്രി ഉദ്ദേശിച്ച ഫലം ലോക്ക്ഡൗണ്‍ കൊണ്ട് ഉണ്ടായില്ലെന്നും രാഹുൽ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകം. സംസ്ഥാനങ്ങള്‍ തനിച്ചാണ് പ്രതിരോധ പോരാട്ടം നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിൽ രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നു. കർണാടകയിൽ ഇന്നുമാത്രം 100 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചുപൂട്ടലിന് ശേഷം സ്കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളായിരിക്കും തുടക്കത്തിൽ സ്കൂളുകളിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അവർക്ക് മാസ്കുകൾ, സാമൂഹിക അകലം എന്നിവ സംബന്ധിച്ച നിയമങ്ങൾ നന്നായി പാലിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ. Read More
ആന്ധ്രപ്രദേശിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ബെംഗളൂരുവിൽനിന്നും 79 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ വിമാനമാണ് വിജയവാഡ വിമാനത്താവളത്തിൽ ആദ്യം ലാൻഡ് ചെയ്തത്.
ഓൺലൈൻ ടാക്സി സർവീസ് കമ്പനിയായ ഊബർ ഇന്ത്യയിൽനിന്നുളള 600 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു. കൊറോണ വൈറസിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ടാക്സി കമ്പനിയായ ഒല 1,400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
രാജ്യത്ത് കൊറോണ ബാധിതർ വർധിക്കുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങൾ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഞങ്ങൾക്കൊരു പ്ലാനുണ്ട്. പക്ഷേ കേന്ദ്ര സർക്കാരിന്റെ അത് നടപ്പിലാക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു.
മദ്യവിൽപ്പനയ്ക്കായുള്ള ഓൺലെെൻ ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ ഏതാനും ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിനു അവസാനമായി. നാളെയൊ മറ്റന്നാളോ മദ്യവിൽപ്പന തുടങ്ങിയേക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചെങ്കിലും രണ്ട് കടമ്പകളാണ് ഇനി ആപ്പിന് മുന്നിലുള്ളത്. ഉപഭോക്താക്കളുടെ വിവരം ചോർന്നു പോകാതിരിക്കാനായുള്ള ഹാക്കിങ് ടെസ്റ്റും ഒരേ സമയം ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമ്പോൾ ആപ്പ് ഹാങ്ങാകാതിരിക്കാനുള്ള ലോഡിങ് ടെസ്റ്റും നടത്തണം. ഇതു രണ്ടും ഒരേസമയം നടത്താൻ സാധിക്കുമെന്നാണ് ഫെയർകോഡ് ടെക്നോളജിസ് അറിയിച്ചിട്ടുള്ളത്. ഇത് രണ്ട് പൂർത്തിയാക്കി ഇന്ന് ഉച്ചകഴിയുന്നതോടെ ആപ്പ് പ്ലേ സ്റ്റോറിൽ എത്തും.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുകളുമായി സഹപ്രവർത്തകർ. കയ്യുറകളും മാസ്കുകളും ഉൾപ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പുനരുപയോഗിക്കാൻ ആശുപത്രി അധികൃതർ തങ്ങളെ നിർബന്ധിച്ചിരുന്നെന്ന് മരിച്ച അംബികയുടെ സഹപ്രവർത്തകർ ആരോപിച്ചു. Read More Here
ജനീവ: പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, കോവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ താല്‍ക്കാലിക വിലക്ക്. മരുന്ന് ഉപയോഗിക്കുന്നതിലെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. Read More
ചൈനയിൽ പുതുതായി 36 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോവിഡ്-19 ന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലാണ് കൂടുതൽ പേർക്കും രോഗം സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എയർ ഇന്ത്യയുടെ വിമാനത്തിൽ ഇസ്രായേലിൽനിന്നും 115 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കേന്ദ്രസർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് വിമാന സർവീസ് നടത്തിയത്.
കാത്തിരിപ്പിന് അവസാനമാകുന്നു. ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള 'Bev Q' ആപ്പിന് ഗൂഗിൾ അനുമതി നൽകി. നാളെയോ മറ്റന്നാളോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ആപ്പുമായി നിസഹകരിച്ച 30 ബാറുകളെ ഒഴിവാക്കി. അനുമതി ലഭിച്ചതിനെ തുടർന്ന് കൂടുതൽ പരിശോധനകൾ ആരംഭിച്ചു.
സംസ്ഥാനത്ത് ഇന്ന് റാൻഡം പരിശോധന നടത്തും. കോവിഡിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയുന്നതിനാണ് റാൻഡം ടെസ്റ്റ് നടത്തുന്നത്. സംസ്ഥാനത്ത് ദിനം പ്രതി പോസിറ്റീവ് കേസുകളുടെ എണ്ണം കൂട്ടുന്ന സാഹചര്യത്തിലാണ് റാൻഡം ടെസ്റ്റ് നടത്തുക.കോവിഡ് ലക്ഷണമോ, രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവർ, യാത്ര ചെയ്തിട്ടില്ലാത്തവർ, മുതിർന്ന പൗരന്മാരാ ഗർഭിണികൾ തുടങ്ങിയവരിൽ നിന്നാണ് സാംപിൾ ശേഖരിച്ച് പിസിആർ പരിശോധന നടത്തുക. രണ്ടാം തവണയാണ് സമൂഹ വ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാൻ സംസ്ഥാനത്ത് റാൻഡം പരിശോധന നടത്തുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില 30OO പേരുടെ സാംപിളുകളാണ് പരിശോധിക്കുക.