Covid-19 Live Updates: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്; ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ

Covid-19 Live Updates: പത്ത് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Kerala Government, Corona Package, കേരള സർക്കാർ, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

Covid-19 Live Updates: തിരുവനന്തപുരം: കേരളത്തിൽ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിനെയും കാസർഗോഡ് ജില്ലയിലെ അജനൂറിനെയുമാണ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. കണ്ണൂർ ജില്ലയിൽ 28 ഹോട്ട്സ്‌പോട്ടുകളും ഇടുക്കിയിൽ 15 ഹോട്ട്‌സ്പോട്ടുകളുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ആറ് പേർക്കും തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,466 ആയി. ഒരു മാസത്തിലേറെയായി ജില്ലയുടെ നഗര പ്രദേശങ്ങളിൽ കർഫ്യൂ നിലനിൽക്കുമ്പോഴാണ് പോസിറ്റീവ് കേസുകളിലെ എണ്ണത്തിലെ ഈ വർധനവ്.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മരണസംഖ്യ 1,007 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 31,332 ആയി. 7,695 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 11,106 ആയി. മരണസംഖ്യ 400 കടന്നു.

Read Also: ശവസംസ്‌കാരവും അസ്ഥിസഞ്ചയനവും കഴിഞ്ഞപ്പോൾ ‘മരിച്ച’യാൾ തിരിച്ചെത്തി; വെട്ടിലായി പൊലീസ്

രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കി. നിലവിൽ രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം 129 ആയി. നേരത്തെ ഇത് 177 ആയിരുന്നു. റെഡ് സോണുകളിൽ രോഗവ്യാപനതോത് കൂടുതലാണ്. അതീവ ജാഗ്രത പുലർത്തേണ്ട സ്ഥലങ്ങൾ. റെഡ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. റെഡ് സോണുകളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല. മേയ് മൂന്നിന് സമ്പൂർണ അടച്ചുപൂട്ടൽ അവസാനിച്ചാലും റെഡ് സോണുകളിൽ നിയന്ത്രണം തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഹോട്ട്‌സ്‌പോട്ടുകൾ പൂർണമായി അടച്ചിടും. നിയന്ത്രണങ്ങളിൽ ഒറ്റയടിക്ക് ഇളവ് നൽകേണ്ട എന്നാണ് സംസ്ഥാനങ്ങളുടേയും നിലപാട്. അതേസമയം, രാജ്യത്തെ ഗ്രീൻ സോണുകളുടെ എണ്ണം 254 ആയി.

Live Blog

Covid-19 Live Updates:














18:56 (IST)29 Apr 2020





















കോവിഡ് രോഗം ഭേദമായ ഗർഭിണിയുടെ പ്രസവ ശസ്ത്രക്രിയ വിജയം

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗമുക്തി നേടിയ ഗർഭിണിയുടെ പ്രസവ ശസ്ത്രക്രിയ വിജയം. കേരളത്തിൽ കോവിഡ് ഭേദമായ ഗർഭിണ് കുഞ്ഞിന് ജന്മം നൽകുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യ പ്രസസവും കണ്ണൂർ മെഡിക്കൽ കോളജിലായിരുന്നു.ഇന്ന് ഉച്ചയോടെയാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്.

17:53 (IST)29 Apr 2020





















തരിശ് കിടക്കുന്ന ഭൂമി ഉടമ തയ്യാറായാൽ സർക്കാർ വേണ്ട പിന്തുണ നൽകും

തരിശ് കിടക്കുന്ന ഭൂമി ഉടമ തയ്യാറായാൽ സർക്കാർ വേണ്ട പിന്തുണ നൽകും. ഉടമ കൃഷി ചെയ്യുന്നില്ലെങ്കിൽ സമ്മതത്തോടെ സ്വയം സന്നദ്ധ സംഘങ്ങളോ കുടുംബ ശ്രീയോ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സംഘടനകളോ കൃഷിയിറക്കാം. ഇത്തരത്തിൽ ചെയ്യുമ്പോൾ ഉടമകളെകൂടി പങ്കാളികളാക്കണം.

17:51 (IST)29 Apr 2020





















തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരാൻ രജിസ്ട്രർ ചെയ്തത് 56,000ലധികം പ്രവാസി മലയാളികൾ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനായി 3.2 ലക്ഷം പ്രവാസികൾ ഇതിനകം നോർക്ക വെബ് സൈറ്റിൽ രജസിട്രർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 56114 പേർ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് നാട്ടിലേക്ക് വരുന്നതിനായി രജിസ്ട്രർ ചെയ്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 23975 പേരാണ് വിസാ കാലാവധി കഴിഞ്ഞതിനെത്തുടർന്നോ വിസ റദ്ദാക്കപ്പെട്ടതിനെത്തുടർന്നോ നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നത്. സന്ദർശക വിസയിൽ യാത്ര ചെയ്ത 41,236 പേരും സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനായി രജിസ്ട്രർ ചെയ്തു. 23975, കുട്ടികളും 9515 ഗർഭിണികളും സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ രജിസ്ട്രർ ചെയ്തു.

17:47 (IST)29 Apr 2020





















അതിജീവനത്തിന്റെ മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃഷി

കോവിഡ്-19ന്റെ അനന്തര കാലത്ത് അതിജീവനത്തിന്റെ മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃഷി. തരിശ് കിടക്കുന്ന ഭൂമിയിൽ പൂർണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വലിയ പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കും. കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളെക്കൂടി കൃഷിയിലേക്ക് കൊണ്ടുവരുക എന്നതും കൃഷി വകുപ്പിന്റെ ലക്ഷ്യമാണ്.

17:43 (IST)29 Apr 2020





















പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി. തദ്ദേശ തിരഞ്ഞെടുപ്പ് വാർഡ് വിഭജനമില്ലാതെ നടത്താൻ ഓർഡിനൻസ്

കോവിഡ്-19ന്റെ സാഹചര്യത്തിൽ വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസമുണ്ട്. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അംഗങ്ങളുടെ എണ്ണം ഓരോന്ന് വീതം വർധിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് വാർഡ് വിഭജനം നടക്കണം. ഈ പ്രത്യേക സാഹചര്യത്തിൽ വാർഡ് വിഭജനത്തിലേക്ക് പോയാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാതെ വരും, അത് സർക്കാർ ആഗ്രഹിക്കുന്നില്ല. സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കണം. അതിനാൽ നിലവിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇതിന് നിയമപ്രാബല്യം നൽകാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. കേരള പഞ്ചയാത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തും.

17:39 (IST)29 Apr 2020





















മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്തശമ്പളത്തിൽ 30 ശതമാനം ഒരു വർഷത്തേക്ക് കുറവ് ചെയ്യും

മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്തശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കുറവ് ചെയ്യാനും 2020ലെ ശമ്പളവും ബത്തയും ഓർഡിനൻസ് വിളമ്പരം ചെയ്യാനും ഗവർണർക്ക് ശുപാർശ ചെയ്യും. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമേത്തിസ് തുകയിലും കുറവ് വരും.

17:34 (IST)29 Apr 2020





















ശമ്പളം: ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാന അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങാനാകത്തതാണ്. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് സംസ്ഥാന സർക്കാർ ജിവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് നിയമപ്രാബല്യം പോരായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.- മുഖ്യമന്ത്രി.

17:32 (IST)29 Apr 2020





















വ്യാജ വാർത്തകൾക്കെതിരായ നടപടി ശക്തമാക്കും

കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വാർത്തകളുടെയും യാഥാർഥ്യം പരിശോധിച്ച് ജനങ്ങളോട് പറയാനുള്ള സംവിധാനം ഒരുക്കും. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17:31 (IST)29 Apr 2020





















വ്യാജ വാർത്തകൾക്കെതിരായ നടപടി ശക്തമാക്കും

കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വാർത്തകളുടെയും യാഥാർഥ്യം പരിശോധിച്ച് ജനങ്ങളോട് പറയാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17:31 (IST)29 Apr 2020





















വ്യാജ വാർത്തകൾക്കെതിരായ നടപടി ശക്തമാക്കും

കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വാർത്തകളുടെയും യാഥാർഥ്യം പരിശോധിച്ച് ജനങ്ങളോട് പറയാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17:29 (IST)29 Apr 2020





















സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ, 47.

ജില്ലകളിലെ കണക്ക് ഇങ്ങനെ

കണ്ണൂർ – 47 രോഗികൾ
കോട്ടയം – 18 രോഗികൾ
കൊല്ലം – 15 രോഗികൾ
ഇടുക്കി – 14 രോഗികൾ
കാസർഗോഡ് – 13 രോഗികൾ
പാലക്കാട് – 6 രോഗികൾ
കോഴിക്കോട് – 5 രോഗികൾ
തിരുവനന്തപുരം – 2 രോഗികൾ
പത്തനംതിട്ട – 2 രോഗികൾ
എറണാകുളം – 1 രോഗി
മലപ്പുറം – 1 രോഗി

ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും തന്നെ നിലവിൽ ചികിത്സയിലില്ല.

17:24 (IST)29 Apr 2020





















രണ്ട് ഹോട്ട്സ്‌പോട്ടുകൾ കൂടെ

ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിനെയും കാസർഗോഡ് ജില്ലയിലെ അജനൂറിനെയുമാണ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. കണ്ണൂർ ജില്ലയിൽ 28 ഹോട്ട്സ്‌പോട്ടുകളും ഇടുക്കിയിൽ 15 ഹോട്ട്‌സ്പോട്ടുകളുമുണ്ട്.

17:21 (IST)29 Apr 2020





















പുനപരിശോധനയ്ക്ക് അയച്ച 25 സാമ്പിളുകളുടെ ഫലം ഇനിയും വന്നട്ടില്ലെന്നും മുഖ്യമന്ത്രി

ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചുവെന്നും ഇതിൽ 801ഉം നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ മൂന്നെണ്ണം ഉൾപ്പടെ പുനപരിശോധനയ്ക്ക് അയച്ച 25 സാമ്പിളുകളുടെ ഫലം ഇനിയും വന്നട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

17:19 (IST)29 Apr 2020





















വാർഡ് വിഭജനമില്ല; നിയമം ഭേദഗതി ചെയ്യും

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഇത്തവണ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് കാരണം വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസ്സമുള്ളതിനാലാണിത്. വാർഡ് വിഭജനമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി നിയമ ഭേദഗതി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. ഇതിനായി ഓർഡിനൻസ് ഇറക്കാൻ ഗവർണറെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

17:19 (IST)29 Apr 2020





















ഇന്ന് മാത്രം 84 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിലവിൽ 20673 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നത്. 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 84 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24952 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 23880 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

17:17 (IST)29 Apr 2020





















സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ഞൂറിനടുത്ത്

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 495 പേർക്കാണ്. ഇതിൽ 372 പേർക്കും രോഗം ഭേദമായി. നാല് പേരാണ് കൊറോണ വൈറസ് മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. നിലവിൽ 123 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

17:13 (IST)29 Apr 2020





















ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകരും മാധ്യമപ്രവർത്തകനും

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കാസർഗോഡ് ജില്ലയിലെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് കോവിഡ്-19 അണുബാധ സ്ഥിരീകരിച്ചത്. മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി.

17:10 (IST)29 Apr 2020





















ഇന്ന് പത്ത് പേർക്ക് രോഗമുക്തി

ഇന്ന് രോഗം ഭേദമായത് പത്ത് പേർക്ക്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മൂന്ന് പേർക്ക് വീതവും പത്തനംതിട്ട ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾക്കുമാണ് രോഗം ഭേദമായത്.

17:07 (IST)29 Apr 2020





















ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൊല്ലത്ത് നിന്നുള്ള ഒരാൾ ആന്ധ്രപ്രദേശിൽ നിന്നുമെത്തിയതാണ്. ജില്ലയിലെ ബാക്കി അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ രോഗം പടർന്നപ്പോൾ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഒരാൾ തമിഴ്നാട്ടിൽ നിന്നുമെത്തിയതാണ്. കാസർഗോഡ് രണ്ട് പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

17:04 (IST)29 Apr 2020





















കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ആറ് പേർക്കും തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

17:01 (IST)29 Apr 2020





















മുഖ്യമന്ത്രി തത്സമയം

16:41 (IST)29 Apr 2020





















സാലറി ചലഞ്ചിൽ ജഡ്‌ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിനോട് ഹൈക്കോടതി

സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സാലറി ചലഞ്ചില്‍ നിന്നും ചീഫ് ജസ്റ്റീസിനെയും ജഡ്ജിമാരെയും ഒഴിവാക്കണമെന്നും ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവരാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും ഹൈക്കോടതി കത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അ‌തേസമയം, ​ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.

16:07 (IST)29 Apr 2020





















ലോക്ക്ഡൗൺ സമയത്തെ അമിത മദ്യപാനം ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഗവേഷകർ

കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം നാമെല്ലാവരും വീട്ടിലിരിക്കാൻ നിർബന്ധിതരായി. പക്ഷേ ലോക്ക്ഡൗൺ സമയത്തെ അമിത മദ്യപാനം ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നതായി ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് മദ്യപാനം വർദ്ധിക്കുന്നത് മറ്റൊരു ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് കാരണമാകുമെന്ന് കരുതുന്നതായി പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ആളുകൾ മദ്യത്തെ ആശ്രയിക്കുന്നത് എത്രത്തോളമാണെന്ന് മനസിലാക്കാനാണ് ഗവേഷണം നടത്തിയത്.

15:45 (IST)29 Apr 2020





















യുപിയിൽ ക്വാറന്റൈനിലായിരുന്ന റെയിൽവേ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

യുപിയിൽ ക്വാറന്റൈനിലായിരുന്ന റെയിൽവേ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. 55 കാരനായ ഇയാൾ മെഡിക്കൽ കോളേജിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

15:45 (IST)29 Apr 2020





















യുപിയിൽ ക്വാറന്റൈനിലായിരുന്ന റെയിൽവേ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

യുപിയിൽ ക്വാറന്റൈനിലായിരുന്ന റെയിൽവേ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. 55 കാരനായ ഇയാൾ മെഡിക്കൽ കോളേജിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

15:42 (IST)29 Apr 2020





















കർഫ്യൂ നിലനിൽക്കുമ്പോഴും ഇൻഡോറിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു

മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,466 ആയി. ഒരു മാസത്തിലേറെയായി ജില്ലയുടെ നഗര പ്രദേശങ്ങളിൽ കർഫ്യൂ നിലനിൽക്കുമ്പോഴാണ് പോസിറ്റീവ് കേസുകളിലെ എണ്ണത്തിലെ ഈ വർധനവ്.

15:00 (IST)29 Apr 2020





















ചാല കമ്പോളം മെയ് മൂന്ന് വരെ അടച്ചിടും

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളും ചാല കമ്പോളത്തില്‍ അടച്ചിടും. മെയ് മൂന്ന് വരെ കടകള്‍ അടച്ചിടുവാനാണ് വ്യാപാര സംഘടനകളുടെ യോഗത്തില്‍ തീരുമാനമായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാധ്യായയാണ് യോഗം വിളിച്ചത്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴി വച്ചിരുന്നു.

14:10 (IST)29 Apr 2020





















സമ്പൂർണ അടച്ചുപൂട്ടൽ നീട്ടി റഷ്യ

കോവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ രണ്ട് ആഴ്‌ചത്തേക്ക് കൂടി നീട്ടി റഷ്യ. മേയ് 11 വരെ അടച്ചുപൂട്ടൽ തുടരുമെന്ന് പ്രസിഡന്റ് വ്ളാഡിമർ പുടിൻ അറിയിച്ചു 

14:09 (IST)29 Apr 2020





















ആരോഗ്യസേതു ആപ് നിർബന്ധമെന്ന് കേന്ദ്രം

സർക്കാർ ജീവനക്കാർ ആരോഗ്യസേതു ആപ് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്രം. മൊബെെൽ ഫോണുകളിൽ ആരോഗ്യസേതു ആപ് നിർബന്ധമായും വേണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു 

14:04 (IST)29 Apr 2020





















13:23 (IST)29 Apr 2020





















ഉത്തർപ്രദേശിലെ മാർക്കറ്റുകളിൽ തിരക്ക്

12:39 (IST)29 Apr 2020





















നാളെ മുതൽ മാസ്‌ക് നിർബന്ധം

സംസ്ഥാനത്ത് നാളെ മുതൽ മാസ്‌ക് നിർബന്ധം. പുറത്തിറങ്ങാൻ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഡിജിപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും.

11:57 (IST)29 Apr 2020





















കോവിഡ് കാലത്ത് മാനസിക സാമൂഹിക പിന്തുണ നൽകാൻ മാനസികരോഗ്യ പ്രവര്‍ത്തകര്‍

11:30 (IST)29 Apr 2020





















കഴിഞ്ഞ 24 മണിക്കൂറിനിടെ 73 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേർ മരിച്ചു. 

10:35 (IST)29 Apr 2020





















മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 11,106 ആയി. മരണസംഖ്യ 400 കടന്നു.

10:35 (IST)29 Apr 2020





















സാലറി കട്ടിനായി ഓർഡിനൻസ് പരിഗണനയിൽ

ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിക്കണമെന്ന ആലോചനയിലാണ് സർക്കാർ. സാലറി കട്ട് ഹെെക്കോടതി സ്റ്റേ ചെയ്‌തതോടെ മറ്റ് മാർഗങ്ങൾ തേടുകയാണ് സർക്കാർ ചെയ്യുന്നത്. ഹെെക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ, സാലറി കട്ടിനായി ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനയിലാണ് സർക്കാർ. മന്ത്രിസഭായോഗത്തിലും ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കും. ഓർഡിനൻസിനായുള്ള നിയമസാധുത പരിശോധിക്കും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം. 

10:25 (IST)29 Apr 2020





















കോവിഡ് വ്യാപനം ഇന്ത്യയിൽ

10:18 (IST)29 Apr 2020





















മുരളീധരനെതിരെ കടകംപള്ളി

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുതെന്നും കടകംപള്ളി പറഞ്ഞു. സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധത്തിൽ ജാഗ്രത കുറവ് കാണിച്ചുവെന്നും അതുകൊണ്ടാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണായി മാറിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അനവസരത്തിലായെന്നും കടകംപള്ളി പറഞ്ഞു.

Covid-19 Live Updates: കേരളത്തിൽ ഇന്നലെ നാല് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. അതേസമയം നാല് പേർക്ക് രോഗം ഭേദമായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം ഭേദമായത്.

കേരളത്തിലെ റെഡ് സോൺ ജില്ലകൾ:

1.കാസർഗോഡ്

2.കണ്ണൂർ

3.കോഴിക്കോട്

4.മലപ്പുറം

5.കോട്ടയം

6.ഇടുക്കി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 live updates india kerala

Next Story
കോവിഡ്-19: രാജ്യത്ത് 129 റെഡ് സോണുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com