Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

Covid-19: കൂട്ടിരിപ്പിനും സഹായത്തിനും 1465 യുവ വോളിന്റിയർമാർ

Coronavirus Covid-19: കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വാർ റൂം തുറന്ന് കേരള സർക്കാർ

corona virus, ie malayalam

Covid-19: തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ വൈറസ് സ്ഥിരീകരിച്ചത് 137 പേർക്കാണ് ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലും കാസർഗോഡ് മലപ്പുറം ജില്ലകളിൽ മൂന്ന് വീതം ആളുകളും തൃശൂരിൽ രണ്ടു പേരും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂട്ടിരിപ്പിനും സഹായത്തിനും 1465 യുവ വോളിന്റിയർമാരെ തിരഞ്ഞെടുത്തതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വാർ റൂം തുറന്ന് കേരള സർക്കാർ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.ഇളങ്കോവന്റെ നേതൃത്വത്തിലായിരിക്കും 24 മണിക്കൂറും ഉണർന്നിരിക്കുന്ന വാർ റൂമിന്റെ പ്രവർത്തനം. സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിൽ ഇളങ്കോവന് പുറമെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വകുപ്പുകളിൽ നിയോഗിക്കുന്ന ഓരോ ഓഫീസർമാരും വാർ റൂമിന്റെ ഭാഗമായി പ്രവർത്തിക്കും.

Also Read: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

അതേസമയം കോവിഡ് -19 രോഗബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 21,000 കടന്നു. അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ കോവിഡ് എന്ന മഹാമാരിയെ നേരിടുന്നത്. ലോകത്തെമ്പാടും മൂന്ന് ബില്യൺ ആളുകൾ സമ്പൂർണ അടച്ചുപൂട്ടലിലാണ്. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം നാലരലക്ഷത്തോളമായി. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ആകെ മരിച്ചത് 21,287 പേരാണ്.

Read Also: ഇത് ഞങ്ങൾ സൃഷ്‌ടിച്ചതല്ല; കൊറോണ വെെറസിനെ പറ്റി ചെെന

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ഇന്നലെ ഇത് 11 ആയിരുന്നു. ഇതുവരെ 649 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മിസോറാം എന്നിവിടങ്ങളില്‍ ബുധനാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആചരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നാണു സര്‍ക്കാരുകളുടെയും ആരോഗ്യവിഭാഗത്തിന്റെയും കണക്കുകൂട്ടല്‍. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു തടയുകയെന്ന ലക്ഷ്യം വച്ചാണു രാജ്യം മുഴുവന്‍ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Read in English Here: Coronaviru
s COVID-19 Live Updates 

Live Blog

Coronavirus Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ


21:03 (IST)26 Mar 2020

സംസ്ഥാനത്ത് ഇന്ന് 2234 അറസ്റ്റ്, പിടിച്ചെടുത്തത് 1447 വാഹനങ്ങൾ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏപ്രിൽ 14 വരെ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പൂർണ അടച്ചുപൂട്ടലിന്റെ ഭാഗമായി ഏർപ്പെുത്തിയ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അയ്യായിരത്തിലധികം കേസുകളാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തത്.

20:47 (IST)26 Mar 2020

പച്ചക്കറി, പലവ്യഞ്ജനം ഓണ്‍ലൈനായി വാങ്ങാം; ഈ ആപ്പുകള്‍ സഹായിക്കും

കൊറോണ വൈറസ് നിയന്ത്രണ നടപടികളുടെ ഭാഗമായി രാജ്യമോട്ടാകെ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ അവശ്യവസ്തുക്കള്‍ക്കായി ഓണ്‍ലൈന്‍ വിപണിയിലേക്കു തിരിഞ്ഞ് ജനം. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മരുന്ന് തുടങ്ങിവയാണ് പ്രധാനമായും ഓണ്‍ലൈന്‍ ആയി വില്‍ക്കപ്പെടുന്നത്. ഹോം ഡെലിവറി ആയി വീട്ടില്‍ എന്നതാണ് ഇതിന്റെ ഡിമാന്‍ഡ്‌ കൂടാനുള്ള കാര്യം. Read More

19:19 (IST)26 Mar 2020

കെഎസ്ആർടിസി ഇടപ്പെടൽ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ യാത്ര സൗകര്യം ഉറപ്പ് വരുത്താൻ കെഎസ്ആർടിസി ഇടപ്പെടൽ.

18:38 (IST)26 Mar 2020

മൂന്ന് നാല് മാസത്തേക്കുള്ള സാധനങ്ങൾ സംഭരിക്കും

വിലക്കൂട്ടി അവശ്യ സാധനങ്ങൾ വിൽക്കുന്നത് അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ചില സാധനങ്ങൾക്ക് വില കൂട്ടിയതായി പരാതി ഉയർന്നിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി സംസാരിച്ചുവെന്നും മൂന്ന് നാല് മാസത്തേക്ക് വേണ്ട സാധനങ്ങൾ സംഭരിക്കലും ന്യായമായ വിലയ്ക്ക് സാധനം വിൽക്കാനുമാണ് ശ്രമമെന്നും മുഖ്യമന്ത്രി.

18:36 (IST)26 Mar 2020

1465 യുവ വോളിന്റിയർമാരും സജ്ജം

1465 യുവ വോളിന്റിയർമാരെ ആശുപത്രികളിലും ഒറ്റപ്പെട്ടും കഴിയുന്ന ആളുകളെ സഹായിക്കാനും കൂട്ടിരിപ്പിനും യുവജന കമ്മിഷൻ തയ്യാറാക്കിയതായും മുഖ്യമന്ത്രി. ഇവരും സന്നദ്ധ സേനയുടെ ഭാഗമാകും.

18:32 (IST)26 Mar 2020

സന്നദ്ധ സേനയിൽ അംഗമാകാം

ഓൺലൈൻ വഴി നടത്തുന്ന രജിസ്ട്രേഷനിലൂടെ സന്നദ്ധ സേനയിൽ അംഗമാകാം. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വീടുകളിൽ എത്തിച്ചുകൊടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇവർ ചെയ്യേണ്ടതെന്നും അതിന് സന്നദ്ധരായി ആളുകൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

18:29 (IST)26 Mar 2020

മഹാമാരിയെ നേരിടാൻ സന്നദ്ധ സേന

കൊറോണ പോലൊരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ 22 മുതൽ 40 വരെ പ്രായമുള്ളവരെ ഉൾപ്പെടുത്തി സന്നദ്ധ സേന രൂപീകരിക്കും. രണ്ട് ലക്ഷത്തിലധികം ആളുകൾ വരുന്ന സന്നദ്ധ സേന രംഗത്തിറങ്ങേണ്ടതുണ്ട്. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകരുണ്ടാകും മുൻസിപ്പാലിറ്റികളിൽ 500 വീതവും കോർപ്പറേഷനുകളിൽ 750 വീതവും പ്രവർത്തകരാകും സേവനത്തിനിറങ്ങുക.

18:25 (IST)26 Mar 2020

റേഷൻ കാർഡ് ഇല്ലാത്തവർക്കും റേഷൻ കടകൾ വഴി സൗജന്യമായി ഭക്ഷ്യധാന്യം

റേഷൻ കാർഡ് ഇല്ലാത്തവർക്കും റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. സൗജന്യമായി തന്നെ ഭക്ഷ്യധാന്യം വിതരണം നടത്തുമെന്നും മുഖ്യമന്ത്രി. നാളെ ക്ഷേമ പെൻഷൻ നൽകാനുള്ള നടപടികളും പൂർത്തിയായതായി മുഖ്യമന്ത്രി.

18:20 (IST)26 Mar 2020

കമ്മ്യൂണിറ്റി കിച്ചൻ സജ്ജം

ലോക്ക്ഡൗൺ സാഹചര്യത്തിൽ ആർക്കും ഭക്ഷണം ഇല്ലാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചൻ ഇന്ന് തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി. 43 തദ്ദേശ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയതായും 861 പഞ്ചായത്തുകളിലും 84 മുൻസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും കമ്മ്യൂണിറ്റി കിച്ചന് സ്ഥലം കണ്ടെത്തി കഴിഞ്ഞു. ഭക്ഷണ വിതരണത്തിന് പ്രാദേശിക വോളന്റിയർമാരെയും കണ്ടെത്തി കഴിഞ്ഞു.

18:17 (IST)26 Mar 2020

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളും

സംസ്ഥാനത്ത് ആകെ 879 സ്വകാര്യ ആശുപത്രികളിൽ 69434 കിടക്കകളുണ്ട് 5607 ഐസിയു സൗകര്യവുമുണ്ട്. 716 ഹോസ്റ്റലുകളിൽ 15333 മുറികളുണ്ട്. ഇതിൽ ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.

18:15 (IST)26 Mar 2020

കോവിഡ് സഹായ പാക്കേജിനെ സ്വാഗതം ചെയ്യുന്നു

കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച കോവിഡ് സഹായ പാക്കേജിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി. കേരളം ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ കേന്ദ്ര പാക്കേജിനെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും, ഏതൊരു ഘട്ടത്തിലേക്ക് കോവിഡ് വ്യാപിച്ചാലും നേരിടാൻ കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

18:12 (IST)26 Mar 2020

ഒരു ലക്ഷത്തിലധികം ആളുകൾ നിരീക്ഷണത്തിൽ

ആകെ 102003 ആളുകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 601 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

18:09 (IST)26 Mar 2020

കേരളത്തിൽ 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 126 പേർ

കേരളത്തിൽ ഇന്ന് 19 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ വൈറസ് സ്ഥിരീകരിച്ചത് 138 പേർക്കാണ് ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലും കാസർഗോഡ് മലപ്പുറം ജില്ലകളിൽ മൂന്ന് വീതം ആളുകളും തൃശൂരിൽ രണ്ടു പേരും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

18:08 (IST)26 Mar 2020

മുഖ്യമന്ത്രിയുടെെ വാർത്താസമ്മേളനം

17:50 (IST)26 Mar 2020

അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കലോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്പ്പോ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും

17:39 (IST)26 Mar 2020

സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന് രാഹുൽ ഗാന്ധി

17:38 (IST)26 Mar 2020

സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന് രാഹുൽ ഗാന്ധി

“കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഇപ്പോഴുള്ള ലോക്ക്ഡൗണിന്റെ ആഘാതം പേറുന്ന കർഷകരോടും, ദിവസ വേതനക്കാരോടും തൊഴിലാളികളോടും പ്രായമായവരോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

17:03 (IST)26 Mar 2020

20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസത്തേക്ക്

രാജ്യത്ത് കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകും. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

16:51 (IST)26 Mar 2020

എന്താണ് വാർ റൂം

സമൂഹ വ്യാപന സാധ്യതകൾ മുൻനിർത്തി ലോക്ക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനത്തിൽ ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലി​ന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ സമയം പ്രവർത്തിക്കുന്ന വാർ റൂം സംവിധാനം.

16:44 (IST)26 Mar 2020

വാർ റൂം തുറന്ന് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് കോവിഡ് 19 ​െൻറ സമൂഹ വ്യാപനം തടയുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മേൽനോട്ടം വഹിക്കാനും ‘ വാർ റൂം തുറന്ന് സംസ്ഥാന സർക്കാർ. മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ഇളേങ്കാവ​െൻറ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാക്കുന്നത്.

16:24 (IST)26 Mar 2020

കാസർഗോഡ് സമ്പർക്കത്തിലൂടെ കൊറോണ പകർന്നത് നാല് പേർക്ക് മാത്രം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് സമ്പർക്കത്തിലൂടെ വൈറസ് സ്ഥിരീകരിച്ചത് നാല് പേർക്ക് മാത്രം. ജില്ലയിൽ ഇതുവരെ 44 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 40 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സമ്പർക്കത്തിലേർപ്പെട്ട് വൈറസ് ബാധിച്ച നാലുപേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് കാസർഗോഡ് ഡിഎംഒ അറിയിച്ചു. എന്നാൽ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

15:44 (IST)26 Mar 2020

ചെറുപ്പക്കാർ അജയ്യരല്ല

ചെറുപ്പക്കാർ അജയ്യരല്ല, നിങ്ങൾക്ക് രോഗബാധ ഇല്ലെങ്കിലും നിങ്ങൾ പോകുന്ന ഇടം മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ റ്റെഡ്റോസ് അഡ്ഹനോം ഗീബ്രയൂസസ് പറയുന്നു. പ്രായമായവർക്കും ആരോഗ്യപരമായ പ്രശ്നങ്ങളുളളവർക്കും അപകടസാധ്യത കൂടുതലാണെങ്കിലും, ചെറുപ്പക്കാർക്ക് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

15:43 (IST)26 Mar 2020

ചെറുപ്പക്കാർക്ക് കോവിഡ് പ്രതിരോധ ശേഷി ഇല്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ച സാഹചര്യത്തിൽ നിരവധി വ്യാജ വാർത്തകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചെറുപ്പക്കാരിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള ശേഷിയുണ്ടെന്നായിരുന്നു ചില പ്രചാരണം. പക്ഷേ ലോകാരോഗ്യ സംഘടന ഈ വിശ്വാസത്തെ തകർത്തിരിക്കുകയാണ്. സമൂഹവുമായി ഇടപഴകുന്നത് അടിയന്തരമായി നിർത്തിയില്ലെങ്കിൽ നിങ്ങളുടെ മാത്രമല്ല, കുടുംബത്തിലെ പ്രായമുളള ആൾക്കാരുടെ ആരോഗ്യത്തെയും നിങ്ങൾ അപകടത്തിലാക്കുകയാണെന്ന മുന്നറിയിപ്പും ഒപ്പം നൽകിയിട്ടുണ്ട്.

15:33 (IST)26 Mar 2020

കോവിഡ് 19 പാക്കേജ്‌: ആരോഗ്യ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ

കോവിഡ്-19 സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ആരോഗ്യ മേഖല ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. ശുചീകരണ തൊഴിലാളി, ആശാ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. ഇത് 20 ലക്ഷം ജീവനക്കാര്‍ക്ക് ലഭിക്കും.

14:52 (IST)26 Mar 2020

കോവിഡ് 19 പാക്കേജ്‌: മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍

അടുത്ത മൂന്ന് മാസത്തേക്ക് ഏകദേശം എട്ട് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് 20 കോടി വനിതകള്‍ക്ക് 500 രൂപ വച്ച് ലഭിക്കും. വനിത ജന്‍ ധന്‍ അക്കുണ്ടുടമകള്‍ക്കാണ് തുക ലഭിക്കുക. വൃദ്ധര്‍ക്കും വിധവകള്‍ക്കും അടുത്ത മൂന്ന് മാസത്തിനിടെ രണ്ട് തവണയായി 1000 രൂപ ലഭിക്കും. ഇത് മൂന്ന് കോടി ആളുകള്‍ക്ക് ഉപകാരപ്പെടും.

14:49 (IST)26 Mar 2020

ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ സപ്ലൈകോ

ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ലൈകോ നടപടി ആരംഭിച്ച. വെള്ളിയാഴ്ച മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് സപ്ലൈകോ എംഡി അറിയിച്ചു. ഭക്ഷണ വിതരണക്കാരായ സോമാറ്റോയുമായി ചേർന്നാണ് ഓൺലൈൻ വപണനം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ കൊച്ചിയിലെ ഗാന്ധിനഗറിന് എട്ട് കിലോമീറ്റർ പരിധിയിലാകും വിതരണം, പിന്നീട് സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

14:49 (IST)26 Mar 2020

ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ സപ്ലൈകോ

ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ലൈകോ നടപടി ആരംഭിച്ച. വെള്ളിയാഴ്ച മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് സപ്ലൈകോ എംഡി അറിയിച്ചു. ഭക്ഷണ വിതരണക്കാരായ സോമാറ്റോയുമായി ചേർന്നാണ് ഓൺലൈൻ വപണനം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ കൊച്ചിയിലെ ഗാന്ധിനഗറിന് എട്ട് കിലോമീറ്റർ പരിധിയിലാകും വിതരണം, പിന്നീട് സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

14:19 (IST)26 Mar 2020

സാമ്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ

കര്‍ഷകര്‍ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില്‍ എത്തും. തൊഴിലുറപ്പ് കൂലി 202 രൂപ കൂട്ടി. നേരത്തെ ഇത് 182 രൂപയായിരുന്നു. ഇതോടെ പ്രതിമാസം 2000 രൂപയുടെ വര്‍ധനയുണ്ടാകും. അഞ്ച് കോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കൾ ആകും. വിധവകൾക്കും പ്രായമായവർക്കും ആയിരം രൂപ വീതം നൽകും. 

14:19 (IST)26 Mar 2020

സാമ്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ

കര്‍ഷകര്‍ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില്‍ എത്തും. തൊഴിലുറപ്പ് കൂലി 202 രൂപ കൂട്ടി. നേരത്തെ ഇത് 182 രൂപയായിരുന്നു. ഇതോടെ പ്രതിമാസം 2000 രൂപയുടെ വര്‍ധനയുണ്ടാകും. അഞ്ച് കോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കൾ ആകും. വിധവകൾക്കും പ്രായമായവർക്കും ആയിരം രൂപ വീതം നൽകും. 

13:42 (IST)26 Mar 2020

രണ്ട് തവണ ജുമാ നമസ്കരത്തിലും പങ്കെടുത്തു; നിർദേശം ലംഘിച്ച പാലക്കാട് സ്വദേശിക്കെതിരെ കേസ്

വിദേശത്ത് നിന്ന് എത്തി വീട്ടിൽ കഴിയണമെന്ന നിർദേശം ലംഘിച്ച കോവിഡ് ബാധിതനെതിരെ കേസെടുത്തു. ഇന്നലെയാണ് പാലക്കാട് സ്വദേശിയായ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ ആയത് മാര്‍ച്ച് 21നാണ്.

13:38 (IST)26 Mar 2020

ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു, തത്സമയം

13:30 (IST)26 Mar 2020

ലോക്ക് ഡൗണ്‍ നടപടിയെ പിന്തുണച്ച് സോണിയ

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നടപടിയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 7,500 രൂപ നൽകണമെന്ന് സോണിയ ആവശ്യപ്പെട്ടു. റേഷൻ കാർഡ് ഒന്നിനു പത്ത് കിലോ അരിയും ഗോതമ്പും നൽകണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 

13:06 (IST)26 Mar 2020

ഓൺലെെൻ മദ്യവിൽപ്പന ഉടൻ ഇല്ല

സംസ്ഥാനത്ത് ഓൺലെെൻ വഴി മദ്യം വിൽക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയിലില്ലെന്ന് എക്‌സെെസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ. ഓൺലെെൻ മദ്യവിൽപ്പനയെ കുറിച്ച് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ കഴിയുന്നതുവരെ ബിവറേജ്  ഔട്ട്ലറ്റുകൾ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 21 ദിവസത്തെ ലോക്ക് ഡൗൺ ഇന്നലെ മുതലാണ് ആരംഭിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമാണ് സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടച്ചിടാൻ ബെവ്‌കോ തീരുമാനിച്ചത്. അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.

12:18 (IST)26 Mar 2020

പാലക്കാട് പ്രതിസന്ധി

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാളായ പാലക്കാട് സ്വദേശി നിരീക്ഷണത്തിലിരിക്കാതെ അലംഭാവം കാണിച്ചതായി ആരോപണം. ഇയാൾ പലയിടത്തും സഞ്ചരിച്ചതായും പറയുന്നു. നിർദേശങ്ങൾ മറികടന്നു യാത്ര ചെയ്‌ത ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കും. Read More Here 

11:54 (IST)26 Mar 2020

പശ്ചിമ ബംഗാളിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

പശ്ചിമ ബംഗാളിൽ 66 കാരനായ ഒരാൾക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 10 ആയെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഇയാൾ വിദേശത്തോ സംസ്ഥാനത്തിന് പുറത്തുപോവുകയോ ചെയ്തിട്ടില്ല. അടുത്തിടെ മിഡ്നാപൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. അവിടെ വച്ച് വൈറസ് ബാധയുളള ആരെങ്കിലുമായി സമ്പർക്കം പുലർത്തിയതാവാം രോഗം പിടികൂടാൻ കാരണമായതെന്നാണ് കരുതുന്നത്

11:32 (IST)26 Mar 2020

ഇറാനിൽനിന്നും ഡൽഹിയിലെത്തിയവരെ ജോധ്‌പൂരിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുമായി സ്‌പൈസ്ജെറ്റ്

ഇറാനിൽനിന്നും ഡൽഹിയിലെത്തിയ ഇന്ത്യക്കാരെ ജോധ്‌പൂരിലെത്തിക്കാൻ പ്രത്യേക വിമാന സർവീസ് നടത്തുമെന്ന് സ്‌പൈസ്ജെറ്റ്. ഞായറാഴ്ചയാണ് ഡൽഹിയിൽനിന്നും ജോധ്പൂരിലേക്ക് വിമാന സർവീസ് നടത്തുകയെന്ന് സ്‌പൈസ്ജെറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

11:21 (IST)26 Mar 2020

ഭീതിയിൽ ലോകരാജ്യങ്ങൾ

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇതുവരെ 21,287 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു 

11:20 (IST)26 Mar 2020

കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത് 649 പേർക്കാണ്. 

11:18 (IST)26 Mar 2020

ഇന്ത്യയിൽ 13 മരണം

കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ വരെ 11 ആയിരുന്നു. 

10:41 (IST)26 Mar 2020

മരണസംഖ്യയില്‍ ചൈനയെ മറികടന്നു; സ്‌പെയിന്‍ അടിയന്തരാവസ്ഥ നീട്ടി

മരണസംഖ്യയില്‍ ചൈനയെ മറികടന്ന സ്‌പെയിനില്‍ അടിയന്തരാവസ്ഥ നീട്ടി. കഴിഞ്ഞ ദിവസം സ്‌പെയിനില്‍ 738 പേര്‍ മരിച്ചു. 3,434 പേരാണ് ഇതുവരെ മരിച്ചത്. മരണസംഖ്യയില്‍ ഒന്നാമതുള്ള ഇറ്റലിയില്‍ 6,820 പേരാണ് മരിച്ചത്. മൂന്നാമതൊരു മന്ത്രിക്കു കൂടി സ്‌പെയിനില്‍ കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു.

10:38 (IST)26 Mar 2020

ദക്ഷിണ കൊറിയയിൽ പുതിയ 104 കേസുകൾ

ദക്ഷിണ കൊറിയയിൽ പുതിയ 104 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 5 മരണം കൂടി ആയതോടെ മരണസംഖ്യ 131 ആയി. രാജ്യത്ത് 9,241 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

10:00 (IST)26 Mar 2020

ലോക്ക് ഡൗണ്‍ രണ്ടാം ദിനം

കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇന്ന് രണ്ടാം ദിവസത്തേക്ക്. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 

09:53 (IST)26 Mar 2020

പ്രതീക്ഷയോടെ കേരളം

രാജ്യം മുഴുവൻ കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ കേരളത്തിനു ആശ്വാസ ദിനമായിരുന്നു ഇന്നലെ. ഒൻപത് പേർക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 23 ന് സംസ്ഥാനത്ത് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചത് ഒൻപതിലേക്ക് ചുരുങ്ങിയത് ആശ്വാസ വാർത്തയാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് രോഗബാധിരുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.മാർച്ച് 24 ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 14 പേർക്കാണ്. കാസർഗോഡ് സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ, ഇന്നലെ ലഭിച്ച കൂടുതൽ രക്തസാംപിൾ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഇത് കാസർഗോഡ് ജില്ലയ്‌ക്കും ആശ്വാസം പകരുന്നു. മാത്രമല്ല, വിദേശത്തു നിന്നു കേരളത്തിലെത്തിയവരാണ് കോവിഡ് ബാധിതരിൽ കൂടുതലും. പ്രെെമറി, സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്.

Coronavirus Covid-19 Live Updates: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) പ്രവര്‍ത്തനം നിര്‍ത്തിവച്ചു. എന്‍പിആര്‍ പ്രവര്‍ത്തനവും 2021 സെന്‍സസിന്റെ ആദ്യ ഘട്ടവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവന അറിയിച്ചു.

എന്‍പിആര്‍, സെന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. സെന്‍സസ് 2021 വീടുകള്‍ തിരിക്കല്‍, വീടുകളുടെ കണക്കെടുപ്പ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെയും നടത്താനാണു തീരുമാനിച്ചത്. എന്‍പിആര്‍ പുതുക്കല്‍ അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2021 ലെ സെന്‍സസ് ഒന്നാം ഘട്ടത്തിനൊപ്പം നടത്താനായിരുന്നു തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 live updates india kerala

Next Story
കോവിഡ്-19: വിദേശികളെ ഇന്ത്യയില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com