Covid-19 Live Updates: കണ്ണൂർ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, നിർദേശങ്ങൾ വകവയ്ക്കാതെ പൊതു ജനം റോഡുകളിലും നിരത്തുകളിലും. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് ലാത്തി വീശുകയും വിരട്ടിയോടിക്കുകയും ചെയ്തു.
കണ്ണൂർ ജില്ലയിൽ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയ എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർഗോഡ് ജില്ലയിലും മലപ്പുറം ജില്ലയിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യമുണ്ട്. മലപ്പുറത്ത് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. സമ്പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു.
അവശ്യവസ്തുകൾക്കും സേവനങ്ങൾക്കുമായി റോഡിലിറങ്ങിയവരെ പൊലീസ് തടഞ്ഞില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവർ വലിയ പൊല്ലാപ്പാണ് സൃഷ്ടിക്കുന്നത്. മാർച്ച് 31 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കോവിഡ് 19ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് മാധ്യമങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അവശ്യ സര്‍വീസ് എന്ന നിലയ്ക്കാണു മാധ്യമങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നത്. കോവിഡ് 19നെ നേരിടാന്‍ വലിയ സഹകരണമാണു മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നത്. മാധ്യമസ്ഥാപനങ്ങള്‍ക്കു മുടക്കമില്ലാതെ വൈദ്യുതി ലഭിക്കാന്‍ നടപടിയെടുക്കും. സുഗമമായ പ്രവര്‍ത്തനത്തിനു തടസമുണ്ടായാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മാധ്യമമേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് പേർ കാസർഗോഡ് സ്വദേശികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 105 ആയി. ഇതിൽ നാല് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. 101 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഖത്തറിൽ നിന്നു എത്തിയ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ ഉള്ളവർ 72,460 പേരാണ്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സപ്ലെകോ വഴി 1000 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ. ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍, സ്ക്രീനിങ് കഴിഞ്ഞവര്‍, അപേക്ഷ നല്കിയവര് എന്നിവര്‍ക്ക് അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേനയാണു കിറ്റ് നല്‍കുക.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ പ്രഖ്യാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. ഇതിനു പ്രത്യേക നിരക്ക് ഈടാക്കില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഫീസ് ഈടാക്കി. ഡിജിറ്റല്‍ വ്യാപാര ഇടപാടുകള്‍ക്കുള്ള ബാങ്ക് ചാര്‍ജ് കുറയ്ക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ: വിശദമായി വായിക്കാം
കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സമ്പൂർണ അടച്ചുപൂട്ടൽ പുരോഗമിക്കുന്നു. അഞ്ച് മണിയോടെ കടകൾ എല്ലാം അടയ്ക്കണമെന്നാണ് സർക്കാർ നിർദേശം. പലയിടത്തും കടകൾ അടച്ചു തുടങ്ങി. ചില കടകൾ ആളുകളുടെ തിരക്കിനെ തുടർന്ന് അടയ്ക്കുന്നത് വെെകുകയാണ്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ കത്തോലിക്കാസഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്ന് കെസിബിസി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് കർദിനാൾ സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ.ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.
ഫോം പൂരിപ്പിക്കേണ്ടവർ ആരൊക്കെ? നിയന്ത്രണങ്ങൾ എങ്ങനെ?
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. തെറ്റായ വിവരങ്ങൾ സത്യവാങ്മൂലത്തിൽ നൽകിയാൽ അത്തരക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവികളാണ് പാസ് നൽകുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങേണ്ടതെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.
ഓരോരുത്തരും അവരവരുടെ അയൽപക്കത്തുള്ള ഒരാളെയെങ്കിലും സഹായിക്കാൻ സന്നദ്ധത കാണിക്കണമെന്ന് പ്രകാശ് രാജ് പറഞ്ഞു കൂടുതൽ വായിക്കാം
കോവിഡ്-19 പ്രതിരോധത്തിൽ കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമെന്ന് നടന് പ്രകാശ് രാജ്. കൊറോണ വെെറസ് വ്യാപനത്തെ ചെറുക്കാൻ കേരള സർക്കാർ തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അതിൽ അഭിമാനമുണ്ടെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. ഇന്ത്യൻ എക്സ്പ്രസ് ഫെയ്സ്ബുക്ക് ലെെവിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കോവിഡ് ബാധയെത്തുടര്‍ന്നുള്ള അടിയന്തര സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ വായിക്കാം
ചൈന്നൈയിൽ വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ആശ്വാസ പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30ലേക്ക് നീട്ടി. പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ തയ്യാറാക്കുന്നു, നടപടികൾ അവസാന ഘട്ടത്തിലാണ്. ആധാർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂൺ 30ലേക്ക് മാറ്റി.
മഹാരാഷ്ട്രയിൽ, ചികിത്സയിലുള്ള 17 കൊറോണ ബാധിതരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, അവരെ മറ്റൊരു പരിശോധനയ്ക്ക് വിധേയമാക്കും. ഇതും നെഗറ്റീവ് ആണെങ്കിൽ, അവരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. എന്നാൽ അവർ വീട്ടിൽ 15 ദിവസത്തെ ക്വാറന്റൈൻ പാലിക്കേണ്ടിവരുമെന്ന് പൊതുജനാരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ കൊറോണ പോസിറ്റീവ് കേസുകൾ 101 ആണ്.
ഉത്തര്പ്രേേദശിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും.
ജില്ലയിൽ കോവിഡ് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും. കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. "വിലക്കു ലംഘിച്ച രണ്ടു പ്രവാസികള്‍ ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരും. ഭൂരിഭാഗം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ വളരെ കുറച്ചുപേര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത് അനുസരിക്കില്ലെന്നു നിര്‍ബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു," ഇനി അഭ്യര്‍ഥനകള്‍ ഉണ്ടാകില്ലെന്നും കളക്ടര്‍ ആവര്‍ത്തിച്ചു. Read More
ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 നിര്‍ണയ കിറ്റുമായി പൂനെയിലെ ലാബ്. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കിറ്റ് ആറ് ആഴ്ച കൊണ്ട് വികസിപ്പിച്ചെടുത്തത്. ഈ കിറ്റിന് ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സി ഡി എസ് സി ഒ) അനുമതി ലഭിച്ചു. മൈലാബ് പാത്തോഡിറ്റെക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുക. Read More
രോഗവ്യാപനം തടയുന്നതിന് പണമിടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, നിർദേശങ്ങൾ വകവയ്ക്കാതെ പൊതു ജനം റോഡുകളിലും നിരത്തുകളിലും. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് ലാത്തി വീശുകയും വിരട്ടിയോടിക്കുകയും ചെയ്തു.
സ്വകാര്യ വാഹനത്തിൽ ഇറങ്ങുന്നവർ ഡിക്ലെറേഷൻ കൊടുക്കണം. വാസ്തവ വിരുദ്ധമോ അനവശ്യമോ ആയാൽ നടപടി എടുക്കും. വാഹനങ്ങൾക്ക് പാസ്സ് നൽക്കും. ഒരുമണിക്കൂറിനുള്ളിൽ ഓർഡർ ഇറക്കി നടപ്പിലാക്കും- ലോക്നാഥ് ബഹറ
കോവിഡ്-19 ഭീതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന ഇന്ത്യയുടെ ഓഹരി വിപണികള്‍ ചൊവ്വാഴ്ച്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സെന്‍സെക്സ് 1400 പോയിന്റ് കുതിച്ചു കയറിയപ്പോള്‍ നിഫ്റ്റി 8000 പോയിന്റിന് മുകളിലേക്ക് വീണ്ടും തിരിച്ചു കയറി. രാവിലെ 9.15-ന് ബോംബെ സെന്‍സെക്സ് 1,411.96 (5.43 ശതമാനം) പോയിന്റുകള്‍ ഉയര്‍ന്ന് 27,393.20 പോയിന്റിലെത്തി. അതേസമയം, നിഫ്റ്റി 410.70 പോയിന്റുകള്‍ (5.40) ഉയര്‍ന്ന് 8,020 പോയിന്റിലെത്തി. Read More
രാജ്യത്ത് കൊറോണ വൈറസ് വർദ്ധിക്കുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകുന്നേരം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ മാർച്ച് 19 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിലാണ് ഈ വിവരം നൽകിയത്.
കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തിവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. "കേവലമായ അഭ്യര്‍ഥന മാത്രമല്ല, കര്‍ശനമായ നടപടി വേണ്ടിവരും. ഇനി ഉപദേശമില്ല, ഇപ്പോള്‍ കാസര്‍ഗോട്ട് മാത്രമാണു വളരെ കര്‍ശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും," മന്ത്രി പറഞ്ഞു.
കോവിഡ് ബാധയിൽ ആഗോളതലത്തിൽ മരണം 16,572 ആയി. മൊത്തം 381,293 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ, 6,077. പോസിറ്റീവ് കേസുകളുടെ എണ്ണം 63,927 ആണ്. ചൈനയിൽ ഇതുവരെ 3,153 മരണങ്ങളും 81,514 കേസുകളും റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ 2,311, ഇറാൻ 1,812, ഫ്രാൻസ് 860, യുകെ 335 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് കാർഡ് കൈവശമുള്ളവർക്ക് ദുരിതാശ്വാസത്തിനായി 3,250 കോടി രൂപ അനുവദിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ആയിരം രൂപയ്ക്ക് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും, സൌജന്യ അരി, പഞ്ചസാര, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നൽകും.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും പുറത്തിറങ്ങരുതെന്നും നിർദേശങ്ങൾ നൽകിയ സാഹചര്യത്തിലും എറണാകുളം മാർക്കറ്റിലെ തിരക്ക് ഒഴിയുന്നില്ല.
Photo: Nithin R.K
കൊറോണ ഭീതിയിൽ രാജ്യം വിറങ്ങലിച്ചിരിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധികൂടിയാണ് ജനങ്ങളെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. ഈ സമയത്താണ് തന്റെ സമ്പാദ്യത്തിൽ നിന്ന് വീട്ടിലെയും നിർമാണ കമ്പനിയിലേയുമടക്കം ജോലിക്കാർക്ക് വരുന്ന മെയ് വരെയുള്ള മുൻകൂർ ശമ്പളം ഒന്നിച്ച് നൽകി പ്രകാശ് രാജ് മാതൃകയാകുന്നത്. കൊറോണയെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു. Read More
കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും യാത്ര ചെയ്യുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹി ഷഹീന്‍ബാഗിലെ കുത്തിയിരിപ്പ് സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൂറ് ദിവസത്തിലധികമായി സ്ത്രീകള്‍ ഇവിടെ സമരത്തിലാണ്. Read More
കൊറോണവൈറസ് വ്യാപനം മൂലം ടോക്യോ ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിവച്ചേക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) അംഗം വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ 24-നാണ് ഒളിമ്പിക്സ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തിയതിയില്‍ ഒളിമ്പിക്സ് ആരംഭിക്കില്ലെന്ന് കമ്മിറ്റി അംഗം ഡിക് പൗണ്ട് പറഞ്ഞു. Read More
ഓഹരി വിപണയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 1300 പോയിൻ്റ് ഉയർന്നു. രൂപയുടെ മൂല്യവും മെച്ചപ്പെട്ടു.1 ഡോളറിന് 76 രൂപ ഏഴ് പൈസ എന്നതാണ് ഇപ്പോഴത്തെ നിരക്ക്.
ഓസ്ട്രേലിയയിൽനിന്നു നാട്ടിലെത്തിയ സി.പി.എം നേതാവും മുൻ എംപിയും കോഴിക്കോട് മുൻ മേയറുമായ എ.കെ.പ്രേമജത്തിൻ്റെ മകൻ ഹോം ക്വാറന്റൈൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പ്രേമജത്തിനെതിരെയാണ് കേസ് എടുത്തത്.
പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്നും ഈ രോഗിക്ക് അധികമാളുകള്ളായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെമ്പാടും ആലുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇത് കൂടാതെ കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.


കൊറോണയിൽ വിറങ്ങലിച്ച് രാജ്യം. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി. ഇതിൽ 34 പേർ രോഗമുക്തി നേടി. മരണം ഒമ്പതായി. ഹിമാചൽ പ്രദേശിലാണ് ഏറ്റവും ഒടുവിലത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഹിമാചലിലെ കാൻഗ്രയിൽ തിങ്കളാഴ്ച 68 കാരനാണ് മരിച്ചത്. കൊൽക്കത്തയിലും തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. 55 വയസുള്ള ഒരാളാണ് മരിച്ചത്. ഇയാൾക്ക് ഹൃദ്രോഗവുമുണ്ടായിരുന്നു. കൊൽക്കത്തയിലും ഹിമാചൽ പ്രദേശിലും ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Read More
കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്ഡൗൺ. മാര്‍ച്ച് 31 വരെയാണു മുഖ്യമന്ത്രി പിണറായി വിജയന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തും. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. Read More
നെടുമ്പാശേരി വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകരോട് സഹകരിക്കാതെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ ലാമി അറയ്ക്കൽ(54) ആണ് പരിശോധനയ്ക്ക് തയ്യാറാകാതെ സുരക്ഷയ്ക്കായി നൽകിയ മാസ്ക് വലിച്ചെറിഞ്ഞ് പുറത്തേയ്ക്ക് കടക്കാൻ ശ്രമിച്ചത്. ഇതേ തുടർന്നാണ് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.