Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Covid-19: യാത്ര നിയന്ത്രണങ്ങൾ തുടരും: മുഖ്യമന്ത്രി

Covid-19: ഇവരുടെ ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാകുന്നതോടെ ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

Covid-19: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ് അന്തർ ജില്ല യാത്രകളും നിരോധിച്ചിരിക്കുകയാണെന്നും. വിമാന യാത്ര, ട്രെയിൻ യാത്ര, സംസ്ഥാനത്തിന് പുറത്തേക്കും ജില്ലയ്ക്ക് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏപ്രിൽ 20ന് ശേഷവും നിയന്ത്രണം തുടരും.

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്. അതേസമയം ഇന്ന് 27 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി.

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്തെ കൊറേണ ബാധിതരുടെ എണ്ണം 12380 ആയി. നിലവിൽ 10,477 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 414 പേർ മരിച്ചപ്പോൾ 1488 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്ര തന്നെയാണ് തീവ്രബാധിത പ്രദേശമായി തുടരുന്നത്. മൂവായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 295 മരണങ്ങളും മഹാരാഷ്ട്രയിൽ തന്നെ.

Read in English: Coronavirus LIVE News Updates

Live Blog

Covid-19 Live Updates: കോവിഡ്-19 തത്സമയ വാർത്തകൾ


20:57 (IST)16 Apr 2020

രോഗം വരാന്‍ സാധ്യതയുള്ളവരെ തരംതിരിക്കും; പ്രത്യേക ശ്രദ്ധ നല്‍കും

തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരാണ് ഈ ഗ്രൂപ്പില്‍ വരിക. രോഗബാധിതരായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

20:56 (IST)16 Apr 2020

ഓരോ ജില്ലയ്ക്കും പ്രത്യേക രോഗ പ്രതിരോധ പദ്ധതി

കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരുമെന്നും മുഖ്യമന്ത്രി.

20:06 (IST)16 Apr 2020

പഞ്ചായത്ത്, വില്ലേജ്, അക്ഷയ സെന്ററുകൾ തുറക്കാം; സംസ്ഥാന സർക്കാർ ഇളവുകൾ അറിയാം

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സംസ്ഥാനത്തും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തും നടപ്പാക്കും. തീവ്രബാധിതം അല്ലാത്ത മേഖലകളിൽ 20 മുതൽ ഇളവ് അനുവദിക്കും. കൂടുതൽ ഇളവുകൾ ഏതൊക്കെയെന്ന് അറിയാം

19:09 (IST)16 Apr 2020

നഴ്സുമാരെ സഹായിക്കാൻ കേരള ഹൗസിൽ ഹെൽപ്പ് ലൈൻ

ന്യൂഡൽഹി: ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്ക് അയവു വരുത്തുന്നതിന് കേരള ഹൗസിൽ ടെലി കൗൺസിലിംഗ് ഹെൽപ്പ് ലൈൻ ഡെസ്ക് ആരംഭിച്ചതായി റസിഡൻ്റ് കമ്മീഷണർ സഞ്ജയ് ഗാർഗ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. ഓഡിയോ/വീഡിയോ കോൾവഴി നഴ്സുമാർക്ക് പരിശീലനം സിദ്ധിച്ച 35 ഓളം മനശാസ്ത്ര വിദഗ്ദ്ധരോട് സംസാരിക്കാം. രാവിലെ 10 മുതൽ 5 വരെയാണ് സമയം. മലയാളത്തിലാണ് കൗൺസിലിംഗ് നൽകുന്നത്. റസിഡൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക. ലെയ്സൺ വിഭാഗത്തിനാണ് മേൽനോട്ടച്ചുമതല. വിളിക്കേണ്ട നമ്പർ: 011 23360345, 011 23360322.

18:53 (IST)16 Apr 2020

മേഖലകൾ ഉണരണം

നിർമ്മാണ മേഖലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം. കൈത്രി മേഖലയും ഹോട്ട്സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങളിലെ വ്യവസായ കേന്ദ്രങ്ങളും പ്രവർത്തിച്ചു തുടങ്ങണം.

18:48 (IST)16 Apr 2020

ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാനുകൾ

ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാനുകളുണ്ടാക്കും. ഇത് വികേന്ദ്രീകൃതമായ രീതിയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് സവിശേഷമായ പ്ലാനുണ്ടാകണം. രോഗവിമുക്തരായി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവർ 14 ദിവസം ഐസോലെഷനിൽ തുടരണം. തദ്ദേശ സ്വയംഭരണ തലത്തിൽ കുടുംബങ്ങളെ നിരീക്ഷിക്കും.

18:42 (IST)16 Apr 2020

ഇടുക്കിയും കോട്ടയവും സാധാരണ ജീവിതത്തിലേക്ക്

പോസിറ്റീവ് കേസുകളില്ലാത്ത ഇടുക്കിയെയും കോട്ടയത്തെയും മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ ജാഗ്രത പാലിക്കും. സംസ്ഥാന അതിർത്തി അടച്ചിടും. ഈ ജില്ലകളിൽ ആവശ്യമായ സുരക്ഷക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റ് നിയന്ത്രണങ്ങൾ ബാധകമായിരിക്കും. യാത്ര നിയന്ത്രണങ്ങൾ തുടരും ഒത്തുചേരലുകൾ അനുവദിക്കില്ല.

18:38 (IST)16 Apr 2020

ഇളവുകൾ

മൂന്നാമത്തെ സോണിൽ മൂന്ന് കേസുകൾ തുടരുന്ന ആലപ്പുഴയും രണ്ട് വീതം പോസിറ്റീവ് കേസുകളുള്ള തിരുവനന്തപുരം, പാലക്കാട് ജില്ലകളും ഒന്ന് വീതം കേസുകളുള്ള തൃശൂർ, വയനാട് ജില്ലയുമാണ് ഉള്ളത്. ഈ മേഖലകളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കുമെന്നും എന്നാൽ മറ്റ് യാത്ര നിയന്ത്രണങ്ങൾ തുടരും ഒത്തുചേരലുകൾ അനുവദിക്കില്ല. ഇവിടങ്ങളിലുള്ള ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണമായും അടച്ചിടും. കടകളും റെസ്റ്റോറന്റുകളും വൈകിട്ട് ഏഴ് വരെ അനുവദിക്കും.

18:34 (IST)16 Apr 2020

മൂന്ന് ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ

രണ്ടാമത്തെ മേഖലയിൽ ആറ് കേസുകളുള്ള പത്തനംതിട്ടയും അഞ്ച് കേസുകളുള്ള കൊല്ലം ജില്ലയും മൂന്ന് കേസുകളുള്ള എറണാകുളം ജില്ലയുമാണ് സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണമായും അടച്ചിടും. 24ന് ശേഷം സാഹചര്യം അനുകൂലമെങ്കിൽ ചില ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി.

18:28 (IST)16 Apr 2020

നാല് ജില്ലകൾ ചേർത്ത് ഒരു മേഖലയാക്കണം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ നിലവിലുള്ള നാല് ജില്ലകൾ ചേർത്ത് ഒരു റെഡ് സോണാക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും ഇത് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ അംഗീകാരത്തോടെ നടപ്പാക്കും. കാസർഗോഡ് (61 കേസുകൾ), കണ്ണൂർ (45) മലപ്പുറം (9), കോഴിക്കോട് (9) എന്നീ ജില്ലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവില്ലാതെ തുടരും.

18:23 (IST)16 Apr 2020

നിയന്ത്രണങ്ങൾ തുടരുകയും നടപ്പാക്കുകയും ചെയ്യും

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും ആരാധനാലയങ്ങൾ, സിനിമ ഹാളുകളും അടഞ്ഞ തന്നെ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്തരത്തിൽ കേന്ദ്രം അറിയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ തുടരുകയും നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

18:21 (IST)16 Apr 2020

യാത്രകളിൽ നിയന്ത്രണം തുടരും

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന യാത്ര, ട്രെയിൻ യാത്ര, സംസ്ഥാനത്തിന് പുറത്തേക്കും ജില്ലയ്ക്ക് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏപ്രിൽ 20ന് ശേഷവും നിയന്ത്രണം തുടരും.

18:14 (IST)16 Apr 2020

പരിശോധനയ്ക്ക് അയച്ച 17400 സാമ്പിളുകളിൽ 16459 എണ്ണവും രോഗബാധയില്ലായെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി.

18:12 (IST)16 Apr 2020

നിരീക്ഷണത്തിലുള്ളത് 88855 പേരാണെന്നും മുഖ്യമന്ത്രി

കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 88855 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 88332 പേർ വീടുകളിലും 523 പേർ വീടുകളിലുമാണ്. ഇന്ന് മാത്രം 108 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

18:11 (IST)16 Apr 2020

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 147 പേർ

കേരളത്തിൽ ഇതുവരെ 394 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 147 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 245 പേർക്ക് രോഗം ഭേദമായപ്പോൾ രണ്ട് പേർ മരണപ്പെട്ടു.

18:07 (IST)16 Apr 2020

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്. അതേസമയം ഇന്ന് 27 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി.

18:06 (IST)16 Apr 2020

മുഖ്യമന്ത്രി തത്സമയം

17:38 (IST)16 Apr 2020

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ല: ബിസിസിഐ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റ് പൂരമായ ഐപിഎല്ലും താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ബിസിസിഐ അറിയിച്ചു. ഇന്ന് ചേർന്ന ബിസിസിഐയുടെ ഐപിഎൽ ഗവർണിങ് കൗൺസിലിന്റേതാണ് തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

16:49 (IST)16 Apr 2020

Explained: ഭക്ഷണത്തിലൂടെ കൊറോണ വൈറസ് ബാധിക്കുമോ?

ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്രെ വ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരും. ഇതിനായി സാമൂഹിക അകലവും വ്യക്തി ശുചിത്വവുമുൾപ്പടെയുള്ള കാര്യങ്ങളിൽ കർശന നിർദേശമാണ് അധികൃതർ നൽകുന്നത്. എന്നാൽ ഇതെല്ലാം പാലിക്കുമ്പോഴും ഭക്ഷണത്തിൽ നിന്ന് വൈറസ് ബാധിക്കുമോയെന്ന സംശയം പലരും ഉന്നയിക്കുന്നു. ഇതിനുള്ള ഉത്തരം ഭക്ഷണത്തിലൂടെ വൈറസ് പകരുന്നതിനുള്ള് സാധ്യത കുറവാണെന്നതാണ്. പ്രധാനമായും ആളുകൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ നിന്നാണ് വൈറസ് പ്രധാനമായും പടരുന്നത്. Read More

16:06 (IST)16 Apr 2020

ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകൾ തുറക്കാൻ അനുമതി

ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തിന് ഇളവുകള്‍ നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ഉണ്ടായിരിക്കുക. എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് ഇളവില്ല.

16:04 (IST)16 Apr 2020

ലോക്ക്ഡൗണിലൂടെ കോവിഡ്-19 നെ നേരിടാനാവില്ല, പരിശോധന വേഗത്തിലാക്കണം: രാഹുൽ ഗാന്ധി

ലോക്ക്ഡൗണിലൂടെ വൈറസിനെ പരാജയപ്പെടുത്താനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ്-19 നെക്കുറിച്ച് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്‌ധരുമായി സംസാരിച്ചു. ലോക്ക്ഡൗൺ എന്നു പറയുന്നത് ഒരു പോസ് ബട്ടൺ പോലെയാണ്. പ്രശ്ന പരിഹാരത്തിനുളള മാർഗ്ഗമല്ലിത്. വൈറസ് വ്യാപനത്തിനു മുൻപായി പരിശോധന വേഗത്തിലാക്കാനും ആശുപത്രികൾ തയ്യാറാക്കാനും ലോക്ക്ഡൗണിലൂടെ സമയം ലഭിക്കും. യഥാർത്ഥ ആയുധം പരിശോധനയാണ്. പരിശോധനകള്‍ പരമാവധി വർധിപ്പിക്കുകയും അത് തന്ത്രപരമായി നടത്തുകയും എന്നതാണ് സർക്കാരിനുളള തന്റെ ഉപദേശമെന്നും രാഹുൽ പറഞ്ഞു.

15:23 (IST)16 Apr 2020

മഹാമാരി അവസാനിക്കുന്നത് വരെ മാത്രം; കോൺഡാക്ട് ട്രെയ്സിങ്ങിൽ നലപാട് വ്യക്തമാക്കി ആപ്പിളും ഗൂഗിളും

കൊറോണ കാലത്ത് ഏറെ ജനശ്രദ്ധ നേടിയ സംഭവങ്ങളിൽ ഒന്നായിരുന്നു കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന് സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കാൻ സാങ്കേതിക വിദ്യയിൽ ഡിജിറ്റൽ ഭീമന്മാരായ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നത്. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐഒഎസ്, ആൺഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ട്രെയ്സിങ് ടൂൾ നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ഒന്നിച്ചത്. എന്നാൽ മഹാമാരി അവസാനിക്കുന്നതോടെ ട്രെയ്സിങ് ടൂളിന്റെ പ്രവർത്തനം നിലയ്ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനികൾ. ആളുകളുടെ വ്യക്തിവിവരങ്ങൾ ചോരുന്നത് സംബന്ധിച്ച ആസങ്കകൾക്കിടയിലാണ് നയം വ്യക്തമാക്കി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.

14:55 (IST)16 Apr 2020

മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 3000 കടന്നു; രാജ്യത്ത് 414 മരണം

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്തെ കൊറേണ ബാധിതരുടെ എണ്ണം 12380 ആയി. നിലവിൽ 10,477 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 414 പേർ മരിച്ചപ്പോൾ 1488 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്ര തന്നെയാണ് തീവ്രബാധിത പ്രദേശമായി തുടരുന്നത്. മൂവായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 295 മരണങ്ങളും മഹാരാഷ്ട്രയിൽ തന്നെ.

13:48 (IST)16 Apr 2020

ലോക്ക്ഡൗണ്‍: സൈനികർക്ക് പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ

ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിൽ മെയ് മൂന്ന് വരെ പാസഞ്ചർ ട്രെയിനുകളുടെ സേവനം റദ്ദാക്കിയെങ്കിലും സൈനിക ഉദ്യോഗസ്ഥർക്കായി പ്രത്യേക സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ. 1200ഓളം വരുന്ന കരസേനാ ഉദ്യോഗസ്ഥർക്കും ജവാന്മാർക്കുമായി ബെംഗളൂരുവിൽ നിന്ന് അവർ സേവനമനുഷ്ടിക്കുന്ന വിവിധ ഇടങ്ങളിലേക്കാണ് ഈ മാസം ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 21 ദിന ലോക്ക്ഡൗണ്‍ മൂലം വിവിധ ഇടങ്ങിൽ കുടുങ്ങിപ്പോയ ഇവരെ അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. Read More

12:46 (IST)16 Apr 2020

കോവിഡ്-19: സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണിൽ

സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തൽ. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. ഹോട്ട്സ്പോട്ടുകളായി ജില്ലകളെ തരംതിരിക്കുന്ന രീതി അശാസ്ത്രീയമാണെന്നും സോണുകളായാണ് തിരിക്കേണ്ടതെന്നും യോഗം വിലയിരുത്തി. Read More

11:49 (IST)16 Apr 2020

മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ഭേദമായി

സംസ്ഥാനത്തിന് ആശ്വാസമായി മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ഭേദമായി. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിക്കും തിരൂര്‍ ആലിന്‍ചുവട് സ്വദേശിക്കും വാളക്കുളം സ്വദേശിക്കുമാണ് രോഗം ഭേദമായത്. ഇവരുടെ ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാകുന്നതോടെ ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മലപ്പുറത്ത് ഒന്‍പത് പേരായിരുന്ന കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്.

11:28 (IST)16 Apr 2020

കോവിഡിനെ അതിജീവിച്ച് സഞ്ജുല്‍

ഈ നിര്‍ബന്ധിത അടച്ചിടല്‍ കാലത്ത് സമയം ചെലവഴിക്കാന്‍ പലവിധ പരീക്ഷണങ്ങളാണ് ഒരോരുത്തരും നടത്തുന്നത്. എന്നാല്‍ വീട്ടിനുള്ളിലുള്ളവരോടു പോലും സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയാത്തവര്‍ എന്തു ചെയ്യും? അതിനുത്തരമായി ‘വര തലയില്‍ തെളിഞ്ഞ’ കഥ പറയുകയാണു കോവിഡ്-19 രോഗം ഭേദമായി ക്വാറന്റൈനില്‍ കഴിയുന്ന യു.കെ. സഞ്ജുല്‍ എന്ന യുവാവ്. Read More 

10:54 (IST)16 Apr 2020

കൊറോണയ്ക്ക് പിന്നിൽ വവ്വാലും ഈനാമ്പേച്ചിയും; സംഭവിക്കുന്നത് 1000 വർഷത്തിൽ ഒരിക്കൽ

ലോകത്തെ കീഴ്മേൽ മറിച്ച കൊറോണ വൈറസ് എന്ന മഹാമാരിക്കു പിന്നിൽ വവ്വാലോ, ഈനാമ്പേച്ചിയോ തന്നെയാകുമെന്നു ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം സംഭവിച്ചതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില്‍ വ്യക്തമാക്കുന്നത്. Read More

10:03 (IST)16 Apr 2020

ലോകത്തെ പഴയപടിയാക്കാൻ കോവിഡ് വാക്സിനു മാത്രമേ സാധിക്കൂ

കോവിഡ്-19ൻ മഹാമാരിയിൽ നിന്നും ലോകത്തെ കരകയറ്റാൻ പ്രതിരോധ മരുന്നിന് മാത്രമേ സാധിക്കൂവെന്നും ഈ വർഷാവസാനത്തോടെ അത് പ്രതീക്ഷിക്കാമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. “ലോകത്തെ ‘സാധാരണ നിലയിലേക്ക്’ തിരിച്ചുകൊണ്ടുവരാനും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ കണ്ടുപിടിക്കുന്നതിലൂടെ മാത്രേ സാധിക്കൂ,” ഐക്യരാഷ്ട്രസഭാംഗങ്ങളായ അമ്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More 

09:25 (IST)16 Apr 2020

ലോക്ക്ഡൗണ്‍ കാലത്തും സജീവമായി രാജ്യത്തെ മാര്‍ക്കറ്റുകള്‍; കൊല്‍ക്കത്തയില്‍ നിന്നുള്ള ദൃശ്യം

09:08 (IST)16 Apr 2020

ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 12,380 ആയി

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം വ്യാഴാഴ്ച 12,380 ആയി ഉയർന്നു. ഇതിൽ 10,477 പേർ ഇപ്പോഴും ചികിത്സയിലാണ്. 1,488 പേർക്ക് രോഗം ഭേദമായി. മരണം. 414 മൂവായിരത്തോളം കേസുകളും 295 മരണങ്ങളുമായി കോവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്

08:47 (IST)16 Apr 2020

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ എന്തെല്ലാം? ഇന്നറിയാം

ഏപ്രിൽ 20ന് ശേഷം സാഹചര്യങ്ങൾ വിലയിരുത്തി ലോക്ഡൗണിൽ ഇളവുകൾ നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കോവിഡിലെ പൊതു സ്ഥിതിയും സർക്കാർ വിലയിരുത്തും. രോഗത്തിന്റെ വ്യാപനം കുറഞ്ഞെങ്കിലും കാര്യമായ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിർദ്ദേശം ഉളളതിനാൽ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരും തുടരാനാണ് സാധ്യത. അതേസമയം പരമ്പരാഗത തൊഴിലിടങ്ങൾക്കും കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതൽ ഇളവ് ഉണ്ടാകും. കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിൽ ഇളവുണ്ടാകും. Read More

08:46 (IST)16 Apr 2020

മരണ സംഖ്യയിൽ റെക്കോർഡിട്ട് യുഎസ്; 24 മണിക്കൂറിനിടെ 2,228 മരണം

രാജ്യത്തെ കോവിഡ് മരണനിരക്കില്‍ റിക്കാര്‍ഡിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ്. 24 മണിക്കൂറിനിടെ 2,228 ആളുകള്‍ യുഎസിൽ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 28,300 ആയി ഉയര്‍ന്നു. ലോകത്തെ മൂന്നാമത് ജനസംഖ്യയുള്ള രാജ്യമായ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ആറു ലക്ഷം പിന്നിട്ടിരുന്നു. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പറയുന്നു. Read More

08:46 (IST)16 Apr 2020

രാജ്യത്ത് 170 ഹോട്ട്സ്പോട്ടുകൾ, ആറെണ്ണം കേരളത്തിൽ

ഇന്ത്യയിൽ കോവിഡ് തീവ്രവ്യാപനസാധ്യതയുള്ള ഹോട്ട്സ്പോട്ടുകളായി 170 ജില്ലകള്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. കോവിഡ് സ്ഥിരീകരിച്ചവര്‍ കൂടുതലുള്ള ജില്ലകളാണിവ. കേരളത്തിലെ ആറു ജില്ലകളാണ് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്; കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഇവ. വയനാട് ജില്ലയിലെ ചില മേഖലകളും ഹോട്‌സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Covid-19 Live Updates: ലോക്ക്ഡൗണിൽ ചില മേഖലകളിൽ ഏപ്രിൽ 20 മുതൽ ഇളവുകൾ നൽകാൻ നിർദേശിച്ച സാഹചര്യത്തിൽ അത് കേരളത്തിൽ ഏത് വിധത്തിൽ വേണമെന്ന് നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് രോഗ വ്യാപന സാധ്യത വർധിക്കുമെന്നാണ് മനസിലാക്കുന്നതെന്നും ഈ സാഹചര്യത്തിൽ ജാഗ്രയിൽ കുറവ് വരുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 live news updates india kerala

Next Story
കോവിഡ്: മരണ സംഖ്യയിൽ റെക്കോർഡിട്ട് യുഎസ്; 24 മണിക്കൂറിനിടെ 2,228 മരണംCorona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com