കോവിഡ്-19: ആഗോള തലത്തിൽ രോഗ ബാധിതർ 28 ലക്ഷം, അമേരിക്കയിൽ മാത്രം മരണസംഖ്യ അരലക്ഷം കടന്നു

ലോകത്ത് മരണസംഖ്യ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്

Corona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ന്യൂയോർക്ക്: ആഗോള തലത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തുടരുകയാണ്. ഇതുവരെ ലോകത്ത് 28 ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാൽ 2801065 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ 195218 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 775986 പേർക്ക് രോഗം ഭേദമായതായും കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്ക തന്നെയാണ് ഇപ്പോഴും കോവിഡിന്റെ പ്രത്യാഘാതം വലിയ രീതിയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. 903,775 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 50,988 പേർക്ക് കൊറോണ വൈറസ് ബാധ മൂലം രാജ്യത്ത് ജീവൻ നഷ്ടമാവുകയും ചെയ്തു. അമേരിക്കയിൽ 90261 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്നലെ മാത്രം രാജ്യത്ത് 752 പേർക്ക് ജീവൻ നഷ്ടമായി.

Also Read: ‘ഇത് അവരുടെ കൂടി നാട്’; പ്രവാസികൾക്കായി എന്തും ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

ബ്രിട്ടനിലും സമാന അവസ്ഥയാണ്. ഇന്നലെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് യുകെയിലാണ്. 768 പേർക്കാണ് ഇന്നലെ മാത്രം കൊറോണ വൈറസ് മൂലം രാജ്യത്ത് ജീവൻ നഷ്ടമായത്. ബ്രിട്ടനിൽ ഇതുവരെ 19506 പേർക്ക് ജീവൻ നഷ്ടമായതായി കണക്കുൾ വ്യക്തമാക്കുന്നു.

കോവിഡ്-19 വലിയ രീതിയിൽ ബാധിച്ച മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ഇറ്റലിയിൽ മരണസംഖ്യ കാൽ ലക്ഷം കവിഞ്ഞു. 25969 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. സ്പെയിനിൽ 22524 പേരും മരണപ്പെട്ടു.

Also Read: കോവിഡ് പോയി കണ്മണി വന്നു; പ്രതീക്ഷയായി മുത്തലിബും കുടുംബവും

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയിൽ നിന്ന് ആശ്വാസകരമായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇന്നലെ ആറു പേരിൽ മാത്രമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. യൂറോപ്യൻ രാജ്യങ്ങളിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വ്യക്തമാകുന്നുണ്ട്.

ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ന് ഏറ്റവും വലിയ വർധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം. 1752 കോവിഡ് കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 23,452 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് കണ്ടെത്തിയത്. 723 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 4813 പേർക്ക് രോഗം ഭേദമായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 latest updation with stats death toll

Next Story
കോവിഡ്-19: പിപിഇ കിറ്റിന്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് ഡോക്ടർമാർ; അന്വേഷണത്തിന് നിർദേശംcorona,കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, ppe kit, പിപിഇ കിറ്റ്, Faulty ppe, പിപിഇ തകരാർ, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com