ന്യൂയോർക്: കോവിഡ്-19 ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് മരിച്ചത്. ന്യൂയോര്‍ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോർട്ട് അതോറിറ്റിയില്‍ ജീവനക്കാരനാണ്. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. കടുത്ത പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമേരിക്കയിൽ കോവിഡ് വെെറസ് ബാധ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മരണസംഖ്യയും ഉയരുന്നു. അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,500 കടന്നു. ചെെനയിലേക്കാൾ മരണസംഖ്യ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു.
Read Also: Horoscope Today April 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കോവിഡിനെ പ്രതിരോധിക്കാൻ ട്രംപ് ഭരണകൂടം കാര്യമായൊന്നും ചെയ്തില്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കോവിഡ് മൂലം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് അമേരിക്ക അടുത്ത രണ്ട് ആഴ്ച കടന്നുപോകുക എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. അമേരിക്കയിൽ ഇതുവരെ രണ്ട് ലക്ഷത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
അമേരിക്കയില്‍ കുറഞ്ഞത് ഒരുലക്ഷം മുതൽ രണ്ട് ലക്ഷത്തി നാൽപ്പതിനായിരം ആളുകൾ വരെ കോവിഡ് ബാധിച്ച് മരിക്കാൻ സാധ്യതയുള്ളതായി അമേരിക്കയിലെ ആരോഗ്യവിദഗ്ധരുടെ സംഘം പറഞ്ഞതായി ന്യൂയോർക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധന പ്രവർത്തനങ്ങൾ ഫലം കാണുമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.
Read Also: കോവിഡ്-19: ഏപ്രിൽ ഒന്നിന് ഫൂളാക്കൽ വേണ്ട, മുന്നറിയിപ്പുമായി മുഖ്യമന്ത്രി
അതേസമയം, ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. എട്ടര ലക്ഷത്തോളം ആളുകൾക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡിനെ പ്രതിരോധിക്കാൻ കനത്ത ജാഗ്രത തുടരുകയാണ്.