scorecardresearch

Latest News

കോവിഡ് രോഗബാധകളിലെ വർധന: മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല യാത്രാ വിലക്ക്

രാജ്യത്തെ കോവിഡ് കേസുകളിൽ അടുത്തിടെയുണ്ടായ വർധന സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പകർച്ചവ്യാധി തടയുന്നതിനായി കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ

covid 19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid 19 india, കോവിഡ്-19 ഇന്ത്യ, covid 19 kerala, കോവിഡ്-19 കേരളം, covid 19 maharashtra, കോവിഡ്-19 മഹാരാഷ്ട്ര, covid 19 punjab, കോവിഡ്-19 പഞ്ചാബ്, coronavirus india, കൊറോണ വൈറസ് ഇന്ത്യ, coronavirus kerala, കൊറോണ വൈറസ് കേരളം, coronavirus maharashtra, കൊറോണ വൈറസ് മഹാരാഷ്ട്ര, coronavirus  punjab, കൊറോണ വൈറസ് പഞ്ചാബ്, covid 19 news, കോവിഡ്-19 വാർത്തകൾ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, covid 19 latest news, കോവിഡ്-19 പുതിയ വാർത്തകൾ, coronavirus latest  news, കൊറോണ വൈറസ് പുതിയ വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

മുംബൈ: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ മാർച്ച് 28 മുതൽ രാത്രികാല യാത്രാ വിലക്ക് ഏർപ്പെടുത്തും. ഇക്കാര്യത്തിൽ ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയിലെ 62 ശതമാനം കോവിഡ് കേസുകളും മഹാരാഷ്ട്രയിലാണ്.

അതേസമയം ഉത്സവങ്ങൾക്ക് മുന്നോടിയായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. രാജ്യത്ത് വെള്ളിയാഴ്ച 59,118 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,18,46,652 ആയി ഉയർന്നു.

Read More: കർണാടകക്ക് പുറത്തുനിന്നുള്ളവർക്ക് ബെംഗളൂരുവിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

രാജ്യത്തെ കൊറോണ വൈറസ് കേസുകളിൽ അടുത്തിടെയുണ്ടായ വർധന സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പകർച്ചവ്യാധി തടയുന്നതിനായി കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. വാക്സിനേഷൻ യജ്ഞത്തിൽ കൂടുതൽ ജനങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. 45 വയസ്സിനു മുകളിലുള്ള എല്ലാവരെയും വാക്സിനേഷന് യോഗ്യരാക്കിയിട്ടുണ്ട്.

കേരളത്തിലും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് ബാധയുടെ രണ്ടാമത്തെ വലിയ തരംഗമാണെന്ന് രോഗബാധ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ പുതിയ ഡബിൾ മ്യൂട്ടന്റ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡബിൾ മ്യൂട്ടന്റ് വേരിയന്റിന്റെ (E484Q + L452R) 206 കേസുകൾ മഹാരാഷ്ട്രയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, പുതിയ വേരിയന്റും രോഗബാധനയും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് മഹാരാഷ്ട്ര അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala news wrap march 26