ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ; കുറവ് വയനാട് ജില്ലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
A health worker wearing a personal protective equipment , puts a swab sample into a vial, after collecting it from a lady amidst the spread of the coronavirus disease in Mumbai on Monday. Express Photo by Amit Chakravarty 21-09-2020, Mumbai

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1865 പേർ രോഗമുക്തി നേടി. 4,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9 ആണ്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 301 പേർക്ക് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.  കണ്ണൂര്‍ ജില്ലയിൽ 205 പേർക്കും തിരുവനന്തപുരം ജില്ലയിൽ 202 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും ഇരുന്നൂറിൽ കുറവാണ് പുതിയ രോഗബാധകളുടെ എണ്ണം.

വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 43 പേർക്കാണ് ഇന്ന്  ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.  തൃശൂര്‍ (94), കാസര്‍ഗോഡ് (92), ഇടുക്കി (89), പാലക്കാട് (72) ജില്ലകളിലും നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,82,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4539 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കൊല്ലം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,28,61,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 292, കണ്ണൂര്‍ 150, തിരുവനന്തപുരം 160, മലപ്പുറം 185, എറണാകുളം 182, കോട്ടയം 132, കൊല്ലം 137, ആലപ്പുഴ 107, പത്തനംതിട്ട 75, തൃശൂര്‍ 92, കാസര്‍ഗോഡ് 85, ഇടുക്കി 86, പാലക്കാട് 22, വയനാട് 41 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 175, കൊല്ലം 135, പത്തനംതിട്ട 104, ആലപ്പുഴ 111, കോട്ടയം 128, ഇടുക്കി 59, എറണാകുളം 171, തൃശൂര്‍ 185, പാലക്കാട് 45, മലപ്പുറം 185, കോഴിക്കോട് 296, വയനാട് 43, കണ്ണൂര്‍ 147, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,27,105 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,105 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3746 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 534 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ്: നവംബര്‍ ആറിനു ശേഷം ആദ്യമായി 50,000 കടന്ന് പ്രതിദിന രോഗികള്‍

ന്യൂഡല്‍ഹി: നവംബർ 6 ന് ശേഷം ആദ്യമായി ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 50,000 കടന്നു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 53,476 കേസുകളില്‍ 31,855ഉം മഹാരാഷ്ട്രയിലാണ്. മുംബൈയിലും പൂനെയിലും കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലും പഞ്ചാബിലും ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

കോവിഡ് കേസുകളുള്ള എണ്ണത്തില്‍ രണ്ടാമതുള്ള പഞ്ചാബിൽ 2,613 പുതിയ വൈറസ് ബാധിതരെയാണ് കണ്ടെത്തിയത്. ഒരു ദിവസം 26,000ത്തിലധികം കേസുകളുടെ വർധനവാണ് നിലവില്‍ ഉണ്ടാകുന്നത്. രോഗം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസം കേസുകളില്‍ ഉണ്ടാകുന്ന വലിയ ഉയര്‍ച്ചയാണിത്. നിലവില്‍ രാജ്യത്ത് 3.95 ലക്ഷം ആക്ടീവ് കേസുകളാണ് ഉള്ളത്. 251 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഗുജറാത്ത്, പൂനെ, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് സാഹചര്യം പരിഗണിച്ച് ഹോളി ആഘോഷങ്ങൾ നിരോധിച്ചു. മുംബൈയിലും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരോടും ദുർബല വിഭാഗങ്ങളോടും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഉത്തർപ്രദേശ് സർക്കാർ നിര്‍ദേശിച്ചു. അനുമതിയില്ലാതെ ഘോഷയാത്രകളോ സമ്മേളനങ്ങളോ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.

Read More: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരെന്ന് ആരോഗ്യ മന്ത്രാലയം

മഹാരാഷ്ട്രയ്ക്കും പഞ്ചാബിനും പുറമെ കേരളം, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പുതിയ കേസുകളില്‍ 80 ശതമാനത്തിലധികവും പ്രസ്തുത സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്.

കോവിഡ് കേസുകളിലെ വർധനവ്; ഇന്ത്യ വാക്സിന്‍ കയറ്റുമതി ഏതാനം മാസത്തേക്ക് വിപുലീകരിക്കില്ല

നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് അടുത്ത ഏതാനും മാസത്തേക്ക് മറ്റ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിനുകളുടെ കയറ്റുമതി വിപുലീകരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, എല്ലാ വാണിജ്യ കരാറുകളും കയറ്റുമതി കരാറുകളും മാനിക്കപ്പെടുമെന്നും പകർച്ചവ്യാധിയെ നേരിടാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ തുടർന്നും ഇന്ത്യ സഹായിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 80ഓളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ കോവിഡ് വാക്സിന്‍ അയച്ചിട്ടുള്ളത്.

“അടുത്ത കുറച്ച് മാസത്തേക്ക് കയറ്റുമതി വിപുലീകരിക്കില്ല. വാക്സിൻ ഉൽ‌പാദനം വർധിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഏകദേശം 2-3 മാസത്തിനുശേഷം സ്ഥിതി അവലോകനം ചെയ്യും,” ഔദ്യോഗിക വൃത്തങ്ങളിലൊരാള്‍ പറഞ്ഞു. ജനുവരി 20 നാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ആരംഭിച്ചത്. അയല്‍രാജ്യങ്ങള്‍ക്കായിരുന്നു ആദ്യം വാക്സിന്‍ വിതരണം ചെയ്തതത്.

ഏപ്രില്‍ ഒന്നുമുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപകമായി വാക്സിന്‍ വിതരണം വിപുലമാക്കുന്നത്. കൂടാതെ ഇരട്ട ജനിതകവ്യതിയാനമുള്ള കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മറ്റ് ചില സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap march 25

Next Story
മുംബൈയിലും പൂനെയിലും കോവിഡ് തീവ്രമാകുന്നു; കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനCovid 19, കൊവിഡ് 19, Covid Maharashtra, കൊവിഡ് മഹാരാഷ്ട്ര, Covid Pune, കൊവിഡ് പൂനെ, Covid Mumbai, കൊവിഡ് മുംബൈ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com