Latest News

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ; നാല് ജില്ലകളിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം

കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്

Maharashtra night curfew, Maharashtra lockdown news, Maharashtra night curfew hours, Maharashtra night curfew till when, quarantine rules Mumbai airport, Mumbai news, indian express, കോവിഡ്, പുതിയ കോവിഡ്, കോവിഡ് വകഭേദം, ie malayalam

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്:  സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4801 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്.

ഇന്ന് തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 591 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലും അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 84  പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4801 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 63,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,60,445 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കോഴിക്കോട് 7, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 6 വീതം, കൊല്ലം 5, തൃശൂര്‍ 4, കോട്ടയം, വയനാട് 3 വീതം, പാലക്കാട് 2, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവർ

തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തൃശൂര്‍ 577, കൊല്ലം 544, എറണാകുളം 412, കോഴിക്കോട് 483, കോട്ടയം 473, മലപ്പുറം 469, പത്തനംതിട്ട 310, തിരുവനന്തപുരം 241, പാലക്കാട് 186, ആലപ്പുഴ 268, കണ്ണൂര്‍ 200, വയനാട് 159, ഇടുക്കി 142, കാസര്‍ഗോഡ് 78 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 310, കൊല്ലം 215, പത്തനംതിട്ട 228, ആലപ്പുഴ 202, കോട്ടയം 493, ഇടുക്കി 241, എറണാകുളം 979, തൃശൂര്‍ 292, പാലക്കാട് 272, മലപ്പുറം 419, കോഴിക്കോട് 599, വയനാട് 179, കണ്ണൂര്‍ 279, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,70,725 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,013 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,712 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 334 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 334 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 310 പേര്‍ രോഗമുക്തരായി. നിലവില്‍ 3,603 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,453 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,729 പേര്‍ വീടുകളിലും 82 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,629 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ആഘോഷങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം

കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇത്തവണ മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ ഏവരും ശ്രദ്ധിക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. പോകേണ്ട സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.

അനാവശ്യമായി കൂട്ടം ചേരാനോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ പാടില്ല. കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കാന്‍ മറക്കരുത്. ഇവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം. ഇവര്‍ അനാവശ്യമായി വീടിനു പുറത്തു പോകുന്നതും ഒഴിവാക്കണം.

കേക്കുകള്‍, മറ്റുള്ള ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവ നല്‍കുന്നതിനു മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഒരു വീട്ടില്‍ നിന്നും പരമാവധി രണ്ടുപേര്‍ മാത്രം ഷോപ്പിംഗിനും മറ്റുമായി പുറത്തുപോകാന്‍ ശ്രദ്ധിക്കണം. ഇവര്‍ ആവശ്യമുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ ശ്രമിക്കണം എന്നും അവർ പറഞ്ഞു.

പത്തനംതിട്ടയില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 51 പേർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 356 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 51 പേരുണ്ട്.

കോട്ടയത്ത് 498 പേര്‍ക്ക് രോഗബാധ; 496 പേർക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 498 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 496 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി.

493 പേർ രോഗമുക്തരായി. 6350 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 47761 പേര്‍ കോവിഡ് ബാധിതരായി. 41250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14168 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്

എറണാകുളത്ത് 123 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയിൽ ഇന്ന് 544 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 412 പേർ, രോഗ ഉറവിടമറിയാത്ത 123 പേർ, ആറ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 979 പേർ രോഗ മുക്തി നേടി.

ന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5045 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 591 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 292 പേര്‍ രോഗമുക്തരായി. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 577 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6315 ആണ്. തൃശൂര്‍ സ്വദേശികളായ 126 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 71,502 ആണ്. 64,681 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് 313 പേര്‍ക്ക് കോവിഡ്; 272 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 313 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 186 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 7 പേര്‍, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 272 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

മലപ്പുറത്ത് 482 പേര്‍ക്ക് കോവിഡ്; 419 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 469 പേര്‍ക്കും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 419 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 81,829 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

കോഴിക്കോട്ട് 518 പുതിയ രോഗികൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 518 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റിവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6063 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 599 പേര്‍ കൂടി രോഗമുക്തി നേടി.

വയനാട് ജില്ലയില്‍1 65 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15565 ആയി. 13140 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1540 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 263 പേര്‍ക്ക് രോഗബാധ

കണ്ണൂർ ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 266 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 79 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 99 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു.

ഇറ്റലിയില്‍നിന്നും യുകെയില്‍നിന്നും വരുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം

കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ വീടുകളില്‍ റൂം ക്വാറന്‍ൈറനില്‍ കഴിയണമെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ലക്ഷണം ഉള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടര്‍മാരുമായി ബന്ധപ്പെടണമെന്നും ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap december 24 updates

Next Story
കോൺഗ്രസിന്റെ രാഷ്ട്രപതി ഭവൻ മാർച്ച് പൊലീസ് തടഞ്ഞു; പ്രിയങ്കയുൾപ്പടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com