തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിലധികമാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 2154 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
എറണാകുളം കോട്ടയം ജില്ലകളിൽ ഇരുന്നൂറിലധികമാണ് പുതിയ രോഗ ബാധിതർ. എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍ഗോഡ്, കൊല്ലം, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിൽ ഇന്ന് നൂറിലധികം കോവിഡ് ബാധകൾ സ്ഥിരീകരിച്ചു.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 49 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 110 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 9, കാസര്‍ഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- തിരുവനന്തപുരം-310
- കോഴിക്കോട്-304
- എറണാകുളം-231
- കോട്ടയം-223
- മലപ്പുറം-195
- കാസര്‍ഗോഡ്-159
- കൊല്ലം- 151
- തൃശൂര്‍- 151
- പത്തനംതിട്ട-133
- കണ്ണൂര്‍- 112
- ആലപ്പുഴ-92
- പാലക്കാട്-45
- ഇടുക്കി-35
- വയനാട്-13
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- തിരുവനന്തപുരം-305
- കോഴിക്കോട്-292
- കോട്ടയം-212
- എറണാകുളം-202
- മലപ്പുറം-184
- തൃശൂര്‍-145
- കൊല്ലം- 142
- കാസര്‍ഗോഡ്-139
- പത്തനംതിട്ട-107
- കണ്ണൂര്‍-90
- ആലപ്പുഴ-88
- പാലക്കാട്-26
- ഇടുക്കി-23
- വയനാട്-7
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം- 161
- കൊല്ലം-53
- പത്തനംതിട്ട-132
- ആലപ്പുഴ-258
- കോട്ടയം-72
- ഇടുക്കി-45
- എറണാകുളം- 182
- തൃശൂര്‍-115
- പാലക്കാട്-64
- മലപ്പുറം-328
- കോഴിക്കോട്- 110
- വയനാട്- 22
- കണ്ണൂര്‍-113
- കാസര്‍ഗോഡ്- 111
ഏഴ് മരണം സ്ഥിരീകരിച്ചു
ഏഴ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന് (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന് (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രന് (66) എന്നിവരുടെ മരണ കാരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 287 ആയി.
1,99,468 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,982 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,486 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 27,908 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,908 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,69,779 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,053 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
14 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
18 പ്രദേശങ്ങളെ ഒഴിവാക്കി
18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടനശേരി (7), താന്ന്യം (17, 18), മൂരിയാട് (13), കോട്ടയം ജില്ലയിലെ പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4), ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി (7, 8), കൃഷ്ണപുരം (4), എറണാകുളം ജില്ലയിലെ കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14), കൊല്ലം ജില്ലയിലെ പട്ടാഴി (2), വയനാട് ജില്ലയിലെ അമ്പലവയല്‍ (5), പുല്‍പ്പള്ളി (12), പത്തനംതിട്ട ജില്ലയിലെ ആറന്മുള സബ് വാര്‍ഡ് (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 586ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് രോഗബാധിതർ 310
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 310 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 305 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 161 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ഇതിൽ 41 പേരുടെ രോഗ ഉറവിടം അറിയില്ല. യാത്രാ പശ്ചാത്തലമുള്ള നാല് പേർക്കും ഒരു ഹെൽത്ത് വർക്കർക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കൊല്ലത്ത് 151 പേർക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 142 പേർക്കാണ് രോഗബാധ. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 187 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
പത്തനംതിട്ടയിൽ 133 പേര്‍ക്ക് കോവിഡ്; 132 പേർ രോഗമുക്തി നേടി
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇന്ന് 132 പേർ രോഗമുക്തി നേടി.
ആലപ്പുഴയിൽ 258 പേർക്ക് രോഗമുക്തി
ഇന്ന് ആലപ്പുഴ ജില്ലയിൽ 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 258 പേർ ഇന്ന് രോഗമുക്തരായി.
കോട്ടയത്ത് പുതിയ രോഗ ബാധിതർ ഇരുന്നൂറിലധികം
കോട്ടയം ജില്ലയില്‍ 223 പേര് കൂടി കോവിഡ് ബാധിതരായി. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. പുറത്തുനിന്ന് വന്ന 11 പേരും രോഗബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 43 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ആകെ 1116 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. ഇന്ന് 72 പേർ രോഗമുക്തരായി.
ഇടുക്കിയിൽ 35 പേർക്ക് കോവിഡ്; 45 പേർ രോഗമുക്തി നേടി
ഇടുക്കി ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 45 പേർ ഇന്ന് രോഗമുക്തി നേടി.
എറണാകുളത്ത് 231 പേർക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ ഇന്ന് 231 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 202 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ വന്ന 19 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 182 പേർ രോഗമുക്തി നേടി.
ഇന്ന് 919 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 973 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16554 ആണ്.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1156 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1426 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 713 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ 151 പേർക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 146 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ആരോഗ്യപ്രവർത്തകർ ഫ്രൻറ് ലൈൻ വർക്കർമാർ എന്നിവരടക്കം അഞ്ച് പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 115 പേർ ഇന്ന് രോഗമുക്തി നേടി.
1442 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ. ഇതുവരെ 4381 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 2892 പേർ ആകെ രോഗമുക്തരായി.
പാലക്കാട് 45 പേർക്ക് കോവിഡ്; 64 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന് 45 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 64 പേർ രോഗമുക്തി നേടി. 10 പേർക്ക് ഉറവിടം അറിയാത്ത രോഗബാധ റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെ 16 പേർക്കാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേർ, മറ്റ് രാജ്യത്ത് നിന്ന് വന്ന ഒരാൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
മലപ്പുറത്ത് രോഗബാധിതർ 195; രോഗമുക്തി നേടിയത് 328 പേര്
മലപ്പുറം ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 161 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
328 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട്ട് പുതിയ രോഗികൾ മുന്നൂറിലധികം
കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ജില്ലയില്‍ ഇന്ന് 304 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 110 പേര് ഇന്ന് രോഗമുക്തി നേടി.
വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ്; 22 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര് രോഗമുക്തരായി. 220 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കണ്ണൂരിൽ 112 പേര്‍ക്ക് കൊവിഡ് ; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂർ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒന്‍പത് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ജില്ലയില്‍ 109 പേര് കൂടി രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3516 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 109 പേരടക്കം 2476 പേര് ആശുപത്രി വിട്ടു. 1011 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
കാസർഗോട്ട് 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കാസർഗോഡ് ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത് രണ്ട് പേരടക്കം 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്. 117 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
5039 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 550 പേര് വിദേശത്ത് നിന്നെത്തിയവരും 399 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4090 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3570 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 78,760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ലോകത്ത് ഒരു രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കോവിഡ് എണ്ണവുമാണിത്. ആകെ രോഗികളുടെ എണ്ണം 35,42,733 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 70,000 ത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 27,13,933 പേർ ഇതുവരെ കോവിഡ് മുക്തി നേടി. രോഗമുക്തി നിരക്ക് 76.47 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 948 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. ആകെ മരണസംഖ്യ 63,498 ആയി.
അൺലോക്ക്-4 ചട്ടങ്ങൾ
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് 4 ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴ് മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണം ഇല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങളില്‍ പറയുന്നു.
Read Also: യോഗത്തിൽ ആക്രമിക്കപ്പെട്ടു, കത്തെഴുതിയവരെ ആരും പിന്തുണച്ചില്ല: കപിൽ സിബൽ
സെപ്റ്റംബർ 30 വരെയുള്ള ചട്ടങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 21 മുതല്‍ സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മതപരമായ ചടങ്ങുകളും നടത്താന്‍ സാധിക്കും. പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, കോവിഡ്-19 നിര്‍വ്യാപനത്തിനുള്ള ചട്ടങ്ങള്‍ തുടരും. കൂടാതെ ഓപ്പണ്‍ എയര്‍ തിയേറ്ററുകളും സെപ്റ്റംബർ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.
സെപ്റ്റംബർ 30 വരെ സ്കൂളുകളും കോളെജുകളും അടച്ചിടും. അതേസമയം, ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാകണം. സെപ്റ്റംബർ 21 മുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം.