Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

കോഴിക്കോട് സ്ഥിതി രൂക്ഷമായാൽ കടുത്ത നിയന്ത്രണങ്ങളെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്

നിലവിൽ സമ്പൂർണ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കലക്ടർ

കോഴിക്കോട്: സ്ഥിതി രൂക്ഷമായാൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു. പൊലീസ് മേധാവിമാരോട് നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സമ്പൂർണ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കലക്ടർ മനോരമ ന്യൂസിനോടു പറഞ്ഞു.

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കാസർഗോഡ് നിയന്ത്രണം കടുപ്പിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ ഇറങ്ങണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ഇല്ലെങ്കിൽ രണ്ടു തവണ വാക്സിൻ എടുത്തതിന്റെ രേഖ കാണിക്കണം. ഇവ രണ്ടുമില്ലെങ്കിൽ പിഴ ഈടാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എവിടെയും പൊലീസ് പരിശോധന തുടങ്ങിയിട്ടില്ല. വൈകാതെ പരിശോധന തുടങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ജാഗ്രത വേണം; തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1341 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 1,45,26,609 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തർ 1,26,71,220 ആയി.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഹരിദ്വാറിൽ നടക്കുന്ന കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. കുംഭമേളയിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കുംഭമേള അവസാനിപ്പിക്കണമെന്നും പ്രതീകാത്മകമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രി നിർദേശം നൽകിയത്. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala india news wrap

Next Story
കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശംKumbh Mela, കുംഭമേള, Narendra Modi, നരേന്ദ്ര മോദി, PM Modi, പ്രധാനമന്ത്രി, Kumbh Mela haridwar,ഹരിദ്വാർ കുംഭമേള, Kumbh Mela covid cases, കുംഭമേള കോവിഡ്, Kumbh Mela coronavirus, Kumbh Mela covid 2021, കുംഭമേള കോവിഡ് 2021, Kumbh Mela 2021 covid, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com