Covid-19: തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് നിന്ന് ആശ്വാസ വാർത്ത. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 89 രോഗികളും രോഗം ഭേദമായി. ഇവിടെ നിന്നുള്ള അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിട്ടതായി മുഖ്യമന്ത്രി. അവിടുത്തെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തക സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
അതേസമയം കേരളത്തിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. അതേസമയം നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം ഭേദമായത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 522 കേസുകളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 8,590 ആയി. ആകെ മരണം 369 ആയി.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 934 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,435 ആയി. ഇതുവരെ 6,868 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,543 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 62 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത്. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മേയ് മൂന്നിനാണ് അവസാനിക്കുക.
കോവിഡ്-19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾ എപ്പോൾ തിരിച്ചെത്തിയാലും അവരെ സ്വീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ തയ്യാറാക്കിയതായി സംസ്ഥാന സർക്കാർ. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാ സൗകര്യം സജ്ജമാക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ വകുപ്പുകളെയും കേന്ദ്ര മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. Read More
സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ വേണ്ട സൗകര്യങ്ങൾ സംസ്ഥാനത്ത് സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനയ്ക്ക് സൗകര്യമൊരുക്കും. സമുദ്ര മാർഗം പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അത്തരം സാഹചര്യത്തിൽ സംസ്ഥാനത്തെ തുറമുഖങ്ങൾ പ്രവാസികളെ തിരിച്ചെത്തിക്കുന്നതായി സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡിലും കമ്പോളങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി. ഇവിടങ്ങളിൽ പലതിലും സാമൂഹിക അകലം പാലിക്കാത്തതായും കാണുന്നു. ഇക്കാര്യങ്ങളിൽ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി ഇടപ്പെടണം. കൃത്യമായി സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം അപകടമുണ്ടാകുമെന്ന് തിരിച്ചറിയണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും അവരെ എത്തിക്കുന്നതിന് സൂക്ഷമമായ നടപടികൾ സ്വീകരിക്കും. അവരെ സംസ്ഥാന അതിർത്തിയെലെത്തുമ്പോൾ തന്നെ പരിശോധിക്കും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വറന്റൈൻ എന്നിവ വ്യക്തതയോടെ ആസൂത്രണം ചെയ്യും. ഇതിന് എല്ലാ വകുപ്പുകളും ചേർന്ന് പ്രവർത്തിക്കും. മറ്റ് സംസ്ഥാനങ്ങളുമായും ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനമെന്നും ഇതിന്റെ ചുമതല പ്രിൻസിപ്പഷ സെക്രട്ടറിക്ക് നൽകിയതായും മുഖ്യമന്ത്രി.
കൊറോണ വൈറസ് തടയുന്നതിനായുള്ള ബ്രേക്ക് ദി ചെയിൻ പദ്ധതി വിജയകരമെന്ന് മുഖ്യമന്ത്രി. എന്നാൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കണം. ഇനിയുള്ള ദിവസങ്ങളിൽ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കേണ്ടി വരും. സ്കൂളുകളിലും യാത്രവേളകളിലും കൂടുതൽ ആളുകൾ ചേരുന്നയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കണം.
നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിന് വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയെന്നും. ഓരോ വകുപ്പുകളും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുകയും അത് ആകെ സമാഹരിച്ച് സംസ്ഥാനത്തിന്റെ ആകെ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി.
ഈ ഘട്ടത്തിൽ പുതിയ നിരവധി പ്രതിസന്ധികളും ഉയർന്നുവരുന്നു. സാമ്പത്തിക മേഖലയിലും കൃഷി, വ്യവസായം, ഐടി, ഫിഷറീസ്, ടൂറിസം മേഖലകളിലുണ്ടായ തിരിച്ചടികൾ മറികടക്കുക പെട്ടെന്ന് സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്ത് വിശദമായി പുനരുജ്ജിവന പദ്ധതികൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി.
മെയ് മൂന്നോടുകൂടി പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ട്. എല്ലാ മേഖലകളെക്കുറിച്ചും വിശദമായി വിലയിരുത്തി നലപാടെടുക്കും.
സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. പുതിയതായി ഏഴ് പ്രദേശങ്ങളെകൂടി ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, എടവെട്ടി പഞ്ചായത്തുകളെയും കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി മുനിസിപ്പാലിറ്റിയും മലപ്പുറം കാലടിയും പാലക്കാട് ആലത്തൂരുമാണ് പുതിയതായി ഹോട്ട്സ്പോട്ടുകളുടെ പട്ടികയിലേക്ക് ഉൾപ്പെട്ടിരിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കുന്നതിൽ ഇപ്പോഴും അലംഭാവം കാണുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് നിന്ന് ഇന്നൊരു ആശ്വാസ വാർത്ത. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 89 രോഗികളും രോഗം ഭേദമായി. ഇവിടെ നിന്നുള്ള അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിട്ടതായി മുഖ്യമന്ത്രി. അവിടുത്തെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തക സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇന്നലെ മാത്രം 3101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിലായി പരിശോധനയ്ക്ക് അയച്ചുവെന്നും ഇതിൽ 2682 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയതായും മുഖ്യമന്ത്രി. 391 ഫലങ്ങൾ വരാനുള്ളപ്പോൾ 28 എണ്ണമാണ് പുനപരിശോധനയ്ക്ക് അയച്ചത്.
കേരളത്തിൽ ഇതുവരെ 23980 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചുവെന്നും ഇതിൽ 23277 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചുവെന്നും ഇതിൽ 801ഉം നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേർക്ക്. ഇതിൽ 123 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 20723 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. 20255 പേർ വീടുകളിലും 518പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം ഭേദമായവരിൽ രണ്ട് പേർ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. അതേസമയം നാല് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം ഭേദമായത്.
കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ കണക്ക്. രോഗം സ്ഥിരീകരിക്കുന്നവരിൽ 23.3 ശതമാനം ആളുകളും ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഹൈക്കോടതിയുടെ വിധി കേന്ദ്രസര്‍ക്കാരിനും മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാധകമാണല്ലോയെന്നും മന്ത്രി ചോദിച്ചു. ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കാം. ഏതെല്ലാം രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം. അതിനൊക്കെ ശ്രമിച്ചു കൊണ്ടിരുക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇത് അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെന്ന് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 10000 സ്ക്വയര്‍ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കി. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ക്യുബേഷന്‍ സെന്ററുകളേയും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക നല്കുന്നതില് നിന്നും ഒഴിവാക്കി.
ആര്‍ട്ടിക്കില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് അറ്റ്മോസ്ഫിയര്‍ മോണിറ്ററിങ് സര്‍വീസ് (സിഎഎംഎസ്) കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടും കോവിഡ്-19 മൂലമുള്ള ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മലിനീകരണം കുറഞ്ഞതു കാരണമല്ല ഈ ദ്വാരം അടഞ്ഞതെന്നും പോളാര്‍ വോര്‍ട്ടെക്സ് എന്ന പ്രതിഭാസം കൊണ്ടാണ് ഈ ദ്വാരം അടഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. Read More
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചെറിയ കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവരും ഹോം ക്വറന്റൈനിൽ കഴിയാൻ നിർദേശം. ആരോഗ്യ പ്രവർത്തകർ ഐസോലെഷൻ നിർദേശിക്കണമെന്നും മാർഗ്ഗ നിർദേശത്തിൽ വ്യക്തമാക്കുന്നു
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ വേതനം താൽക്കാലികമായ ദുരിതാശ്വാസ നിധിയിലേക്ക് നിക്കിവയ്ക്കാനുള്ള സർക്കാർഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ശമ്പളം മാറ്റിവെയ്ക്കാനുള്ള സർക്കാർ ഉത്തരവിൽ അവ്യക്ത ഉ ണ്ടന്ന് ചൂണ്ടിക്കാട്ടിയ കോടതി ശമ്പളം പൗരന്റ സ്വത്താണന്ന്വ്യക്തമാക്കി.
ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കോവിഡ്-19 ലക്ഷണമാകുമെന്ന് പഠനങ്ങൾ. ഗന്ധം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ കോവിഡ് സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്. ഇത്തരക്കാരെ ആശുപത്രിയിൽ നിരീക്ഷണ വിധേയരാക്കണമെന്നും പഠനങ്ങളിൽ പറയുന്നു.ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടാൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. 'ഇന്റേണൽ ഫോറം ഓഫ് അലർജി'യിലെ പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗന്ധം, രുചി എന്നിവ അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് രോഗലക്ഷണങ്ങളിൽ ഉൾപ്പെടുമെന്ന് പഠനങ്ങളിൽ പറയുന്നു.
കർണാടകയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കലബുറഗി സ്വദേശിയായ 57 കാരനാണ് മരിച്ചത്. കർണാടകയിൽ ഇതുവരെ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 522 കേസുകളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 8,590 ആയി. ആകെ മരണം 369 ആയി.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എഡിജിപി കെ.പദ്മകുമാറിനെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ചൈനയിലെ രണ്ടു കമ്പനികളിൽനിന്നു വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആവശ്യപ്പെട്ടു. പരിശോധന ഫലത്തിൽ രണ്ടു കമ്പനികളുടെയും ടെസ്റ്റ് കിറ്റുകൾ വലിയ വ്യത്യാസം കാണിക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. Read More
ഇ.എസ്.ബിജിമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, താൻ ഇപ്പോൾ ഹോം ക്വാറന്റെെനിൽ പ്രവേശിക്കേണ്ട സാഹചര്യമില്ലെന്നും മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എംഎൽഎ തന്നെ വ്യക്തമാക്കി.
ഇടുക്കിയിൽ സ്ഥിതി സങ്കീർണമാകുന്നു. ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ജില്ലയിൽ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലയിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണ്. ആളുകൾ സംഘം ചേരുന്നത് പൂർണമായി ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഇടുക്കിയിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിൽ പലച്ചരക്ക്, പച്ചക്കറി കടകൾ രാവിലെ 11 മുതൽ അഞ്ച് വരെ മാത്രമേ തുറന്നുപ്രവർത്തിക്കാവൂ.
ഒരു ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡൽഹിയിലെ നീതി ആയോഗ് കെട്ടിടം സീൽ ചെയ്തു. 48 മണിക്കൂറത്തേക്കാണ് സീൽ ചെയ്തിരിക്കുന്നു. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്.
നിർദേശം ലംഘിച്ച് കട തുറന്നാൽ കേസെടുക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടർ വ്യക്തമാക്കി. റെഡ് സോണിൽ ഉൾപ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ അവർക്കെതിരെ നടപടിയെടുക്കും
24 മണിക്കൂറിനുള്ളിൽ യുഎസിൽ 1303 പേര് കൂടി യുഎസിൽ മരിച്ചു. ജോൺ ഹോപ്കിൻസ് സര്‍വകലാശാലയുടെ കണക്ക് ഉദ്ധരിച്ച് എഎഫ്പിയുടെ റിപ്പോര്‍ട്ടാണിത്. ഇതോടെ യുഎസിലെ മൊത്തം മരണം 56000 കടന്നു. രാജ്യത്ത് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ തെലങ്കാനയിൽ കോവിഡ് കേസുകളിൽ കുറവ്. ഇന്നലെ രണ്ടു പോസിറ്റീവ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 1003 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ യുഎസ്സിൽ കോവിഡ് ബാധിച്ച് 1,303 പേർ മരിച്ചു. 56,144 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 9,87,022 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മേയ് മൂന്ന് വരെ ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ തുടരും. ജനങ്ങൾ ഒത്തുചേരുന്ന എല്ലാ പരിപാടികൾക്കും വിലക്ക്. റെഡ് സോണിലെ കണ്ടയ്ൻമെന്റ് സോണുകളിലെ (ഹോട്ട്സ്പോട്ടുകളിൽ പൊലീസ് മാർക് ചെയ്ത സ്ഥലങ്ങളാണ് കണ്ടയ്ൻമെന്റ് സോണുകൾ) ജനങ്ങൾ വീടിനു പുറത്തിറങ്ങരുത്. കണ്ടയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവ സന്നദ്ധ സേവകർ വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. ഇതിനായി ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കും. കണ്ടയ്ൻമെന്റ് സോണുകൾ അല്ലാത്ത ഹോട്ട്സ്പോട്ടുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. വിശദമായി വായിക്കാം
രോഗവ്യാപനത്തിനു സാധ്യതയുള്ള മേഖലകളാണ് ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളാണ്. ചങ്ങനാശേരി മുൻസിപാലിറ്റിയിലെ 33-ാം വാർഡ്, കോട്ടയം മുൻസിപാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാർഡുകളും ജില്ലയിലെ ഹോട്ട്സ്പോട്ടുകളാണ്. ഇടുക്കി ജില്ലയിലും കടുത്ത നിയന്ത്രണങ്ങൾ. വണ്ടൻമേട്, ഇരട്ടയാർ എന്നിവിടങ്ങൾ ഹോട്ട്സ്പോട്ടുകളാണ്. ഇടുക്കി ജില്ലയും റെഡ് സോണിലാണ്.
1.കാസർഗോഡ്
2.കണ്ണൂർ
3.കോഴിക്കോട്
4.മലപ്പുറം
5.കോട്ടയം
6.ഇടുക്കി