Latest News

Covid-19: കുട്ടികളിലും പ്രായമായവരിലും മരുന്നു പരീക്ഷണം ആരംഭിച്ചു

Covid-19:ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

Coronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം

Covid-19: കോവിഡ്-19 പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ഗവേഷണങ്ങളുടെ ഭാഗമായി അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളും 70 വയസ്സ് കഴിഞ്ഞവരും അടക്കം ലോകത്താകെ 10,200 പേരിൽ മരുന്നു പരീക്ഷണം നടത്തുന്നതായി ഓക്സ്ഫോർഡ് സർവകലാശാല. ഏപ്രിലിലാണ് മരുന്നു പരീക്ഷണത്തിന്റെ ആദ്യഘട്ടം അരംഭിച്ചത്. ആരോഗ്യമുള്ള, 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകളെയാണ് ആദ്യഘട്ട പരീക്ഷണത്തിന് തിരഞ്ഞെടുത്തിരുന്നത്. മരുന്ന് വിവിധ പ്രായക്കാരിലെ പ്രതിരോധ ശേഷിയെ എങ്ങിനെ സഹായിക്കുന്നു എന്ന് രണ്ടാം ഘട്ടത്തിൽ പരിശോധിക്കും. മൂന്നാം ഘട്ടത്തിൽ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്നും പരിശോധിക്കും.

ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകോ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി. 216 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ മരിച്ച ഖദീജകുട്ടിയടക്കം വൈറസ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം സംസ്ഥാനത്ത് നാലാണ്. അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തി.

ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശവും. ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകും. എന്നാലും ഒരു കോരളീയന്റെ മുന്നിലും ഒരു വാതിലും കെട്ടിയടയ്ക്കില്ലെന്നും നിസാഹായ അവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവർക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നൽകും. കൂടുതൽ ആളുകളെ ആശുപത്രിയിൽ കിടത്തേണ്ട സാഹചര്യമുണ്ടാകും. ഇതിനെയെല്ലാം നേരിടാൻ വെന്റിലേറ്റർ അടക്കമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ നടപ്പിലാക്കിയിട്ടും രാേഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,088 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,18,447 ആയി. 3,583 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടത്. രോഗബാധിതരുടെ എണ്ണത്തിൽ 11-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.

Read Also: ലോക്ക്ഡൗൺ ഉപജീവനം മുടക്കി; തെരുവിൽ പഴം വിറ്റും മരുന്നിന് പണം കണ്ടെത്താൻ സഹായം തേടിയും ബോളിവുഡ് നടൻമാർ

ലോക്‌സഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 660 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് ഇന്നലെ രാത്രി മരിച്ചത്. ഇന്നലെ മാത്രം കേരളത്തിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

Live Blog

Covid-19:














20:34 (IST)22 May 2020





















കുട്ടികളിലും പ്രായമായവരിലും മരുന്നു പരീക്ഷണം

കോവിഡ്-19 പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ഗവേഷണങ്ങളുടെ ഭാഗമായി അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളും 70 വയസ്സ് കഴിഞ്ഞവരും അടക്കം ലോകത്താകെ 10,200 പേരിൽ മരുന്നു പരീക്ഷണം ആരംഭിച്ചതായി ഓക്സ്ഫോർഡ് സർവകലാശാല. ഏപ്രിലിലാണ് മരുന്നു പരീക്ഷണത്തിന്റെ ആദ്യഘട്ടം അരംഭിച്ചത്. ആരോഗ്യമുള്ള, 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകളെയാണ് ആദ്യഘട്ട പരീക്ഷണത്തിന് തിരഞ്ഞെടുത്തിരുന്നത്. മരുന്ന് വിവിധ പ്രായക്കാരിലെ പ്രതിരോധ ശേഷിയെ എങ്ങിനെ സഹായിക്കുന്നു എന്ന് രണ്ടാം ഘട്ടത്തിൽ പരിശോധിക്കും. മൂന്നാം ഘട്ടത്തിൽ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്നും പരിശോധിക്കും.

20:21 (IST)22 May 2020





















ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 കോവിഡ് കേസുകൾ

ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 12,319 ആയി വർധിച്ചു. നഗരത്തിലെ മരണ സംഖ്യം 200 കടന്നു. 204 പേരാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 

20:14 (IST)22 May 2020





















230 ട്രെയിനുകളിലെ എല്ലാ ക്ലാസ്സുകളിലേക്കും റിസർവേഷൻ ആരംഭിച്ചതായി റെയില്‍വേ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായുള്ള 230 ട്രെയിനുകളില്‍ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി ഇന്ത്യൻ റെയിൽവേ. ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ഓണ്‍ലൈന്‍ ബുക്കിങിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

19:08 (IST)22 May 2020





















ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകോ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി. 216 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ മരിച്ച ഖദീജകുട്ടിയടക്കം വൈറസ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം സംസ്ഥാനത്ത് നാലാണ്. അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തി.

18:45 (IST)22 May 2020





















കുമളി അതിര്‍ത്തി വഴി ഇന്ന് 5 pm വരെ എത്തിയത് 275 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 5 pm വരെ  കേരളത്തിലെത്തിയത് 275 പേര്‍. 145 പുരുഷന്‍മാരും 107 സ്ത്രീകളും 23 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് – 132, കര്‍ണ്ണാടക – 59, മഹാരാഷ്ട്ര – 3, ആന്ധ്രപ്രദേശ് – 9 തെലുങ്കാന – 59, ബീഹാർ – 10, മധ്യപ്രദേശ് – 1, ഒഡീഷ – 2 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 84 പേരിൽ 12 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.

17:33 (IST)22 May 2020





















പരീക്ഷ നടത്തിപ്പ്

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങളിലാകും പരീക്ഷ. പരീക്ഷ കേന്ദ്രം മാറ്റേണ്ട വിദ്യാർഥികളുടെ ആവശ്യം, ചോദ്യപേപ്പർ സുരക്ഷ, വിദ്യാർഥികളുടെ യാത്ര സൗകര്യം എന്നിവയ്ക്കുള്ള നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളിലെ പരീക്ഷ നടത്തിപ്പ് സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികളുടെ വരവ് സംബന്ധിച്ച കാര്യങ്ങളിലും ധാരണയായി.

17:30 (IST)22 May 2020





















ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ

 

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. റിവേഴ്സ് ക്വറന്റൈൻ നിർദേശിക്കുന്നത് കുട്ടികൾക്കും പ്രായമായവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും വൈറസ് ബാധയുണ്ടാകാതിരിക്കാനാണ്. അത് മനസിലാക്കി അവരെ സുരക്ഷിതമായി വീട്ടിലിരുത്തണം. ഇതൊന്നും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും സ്വയം ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി.

17:28 (IST)22 May 2020





















നിസാഹായ അവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല

 

ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശവും. ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകും. എന്നാലും ഒരു കോരളീയന്റെ മുന്നിലും ഒരു വാതിലും കെട്ടിയടയ്ക്കില്ലെന്നും നിസാഹായ അവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവർക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നൽകും. കൂടുതൽ ആളുകളെ ആശുപത്രിയിൽ കിടത്തേണ്ട സാഹചര്യമുണ്ടാകും. ഇതിനെയെല്ലാം നേരിടാൻ വെന്റിലേറ്റർ അടക്കമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

17:23 (IST)22 May 2020





















28 ഹോട്ട്സ്‌പോട്ടുകൾ

28 ഹോട്ട്സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഇതുവരെ കര-വ്യോമ-കപ്പൽ മാർഗ്ഗം സംസ്ഥാനത്തേക്ക് എത്തിയവരുടെ എണ്ണം 91344 ആണ്. ഇതിൽ 2961 ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉൾപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാത്രം 82299 പേർ എത്തിയപ്പോൾ 43 വിമാനങ്ങളിലായി 9367 പേരാണ് സംസ്ഥാനത്തേക്ക് എത്തിയത്.

17:20 (IST)22 May 2020





















ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂരും മലപ്പുറത്തും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളത് കണ്ണൂർ, മലപ്പുറം ജില്ലകളിലാണ്, 36 രോഗികൾ. പാലക്കാട് – 26, കാസർഗോഡ് – 21, കോഴിക്കോട് – 19, തൃശ്ശൂർ -16 എന്നിങ്ങനെയാണ് കൂടുതൽ രോഗികളുള്ള മറ്റ് ജില്ലകളിലെ കണക്ക്.

17:18 (IST)22 May 2020





















51310 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് ഇതുവരെ 51310 സാമ്പിളുകൾ പരിശോധിച്ചതിൽ 49533 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽ നിന്നും ശേഖരിച്ച 7072 സാമ്പിളുകളിൽ 6630 ഉം നെഗറ്റീവാണ്.

17:14 (IST)22 May 2020





















നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവ്

ഇതോടെ സംസ്ഥാനത്ത് ആകോ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി. 216 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ മരിച്ച ഖദീജകുട്ടിയടക്കം വൈറസ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം സംസ്ഥാനത്ത് നാലാണ്. അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തി. 84258 പേരാണ് കേരളത്തിലാകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 83649 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷൽ ക്വറന്റൈനിലോ ആണ്. 609 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 162 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17:11 (IST)22 May 2020





















ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളുള്ള മഹരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

17:11 (IST)22 May 2020





















ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളുള്ള മഹരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

17:07 (IST)22 May 2020





















കേരളത്തിൽ ഇന്ന് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത് 42പേർക്ക്; പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ്

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. രണ്ട് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം.

കാസർഗോഡ് – 7, കോഴിക്കോട് – 5, പാലക്കാട് – 5, തൃശ്ശൂർ – 4, മലപ്പുറം – 4, കോട്ടയം – 2, കൊല്ലം – 1, പത്തനംതിട്ട – 1, വയനാട് – 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

17:00 (IST)22 May 2020





















മുഖ്യമന്ത്രി തത്സമയം

16:25 (IST)22 May 2020





















കോവിഡ് നിഴലില്‍ മറ്റൊരുകാലത്തും ഇല്ലാത്തതു പോലൊരു ചെറിയ പെരുന്നാള്‍

റംസാൻ മാസം അതിന്റെ അവസാന ദിനങ്ങളിലെത്തിയിരിക്കുയാണ്. ചെറിയ പെരുന്നാൾ അടുത്തെത്തി. ആഘോഷപ്പൊലിമ നിറഞ്ഞ വൈകുന്നേരങ്ങളായിരുന്നു റംസാൻ മാസത്തിലെ അവസാന ദിവസങ്ങളുടെ പ്രത്യേകത. ഇരുപത്തേഴാം രാവും അവസാന വെള്ളിയാഴ്ചയും പെരുന്നാൾ തലേന്നും ഒടുവിൽ ശവ്വാൽ ഒന്നാം തിയ്യതിയിലെ ഈദ് ഉൽ ഫിത്തർ ആഘോഷവുമായി തിരക്കേറുന്ന ദിനങ്ങൾ. എന്നാൽ കോവിഡ്-19 രോഗ വ്യാപനത്തെത്തുർന്നുള്ള സാമൂഹിക അകല നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഇത്തവണത്തെ റംസാൻ മാസം അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. Read More

15:57 (IST)22 May 2020





















ദയവായി വിമാന സർവീസുകൾ പുനരാരംഭിക്കരുത്; കേന്ദ്രത്തോട് തമിഴ്‌നാട്

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മെയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്‌നാട്. തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെങ്കിലും ചെന്നൈയിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനാൽ ഈ നടപടി മാറ്റിവയ്ക്കാൻ തമിഴ്‌നാട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തുടക്കത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുമെന്നും ക്രമേണ വർദ്ധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

15:27 (IST)22 May 2020





















ലോക്‌സഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും കോവിഡ്-19; ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 660 പുതിയ രോഗബാധിതർ

ഡൽഹിയിൽ ആശങ്ക വർധിപ്പിച്ച് ലോക്‌സഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും കോവിഡ്-19. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 660 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

14:27 (IST)22 May 2020





















കോവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും

14:22 (IST)22 May 2020





















പലിശബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്ന് ധനമന്ത്രി

ബാങ്കുകളില്‍ നിന്നുള്ള വായ്‍പകളുടെ മൊറട്ടോറിയം നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പലിശ ബാധ്യതയും കേന്ദ്രം ഏറ്റെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറാൻ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി.

14:20 (IST)22 May 2020





















പ്രത്യേക ശ്രമിക് ട്രെയിൻ ഇന്ന് സർവീസ് നടത്തും

മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ശ്രമിക് ട്രെയിൻ ഇന്ന് സർവീസ് നടത്തും. കേരളത്തിലേക്ക് സ‍ർവീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിനാണിത്. രാത്രി എട്ട് മണിക്ക് ശേഷം കുർലയിൽ നിന്നും ട്രെയിൻ യാത്ര തിരിക്കും. അതിനിടെ, രോഗവ്യാപനം കൂടിയ മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മലയാളി നഴ്സുമാർ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്. കേരളത്തിലെയും ദേശീയ തലത്തിലെയും കോൺഗ്രസ് നേതൃത്വത്തിന്‍റെ അഭ്യ‍ർത്ഥനമാനിച്ചാണ് ട്രെയിൻ ഓടിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാലാസാഹേബ് തോറാട്ട് ട്വിറ്ററിൽ കുറിച്ചു.

14:16 (IST)22 May 2020





















സർക്കാർ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും‌’ കളിക്കുന്നു; വീണ്ടും വിമർശിച്ച് ചെന്നിത്തല

സ്പ്രിൻക്ലർ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ കരാറിൽ സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കള്ളനെപ്പൊലെ അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ്. കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ ഉപേക്ഷിച്ചു. ഇതുപൊലെയാണ് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് സ്പ്രിൻക്ലർ കമ്പനിയെ ഒഴിവാക്കിയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. Read More

13:20 (IST)22 May 2020





















പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ തിയേറ്റർ സ്റ്റാഫുകൾക്ക് സഹായമെത്തിക്കുന്നു

12:44 (IST)22 May 2020





















സംസ്ഥാനത്തെ കിറ്റ് വിതരണം നീട്ടി

സംസ്ഥാനസര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി നടത്തുന്ന പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാല്‍ ഇ-പോസ് പ്രവര്‍ത്തനം താത്കാലികമായി തടസപ്പെട്ടതിനെ തുടര്‍ന്നാണ് തിയതി നീട്ടാന്‍ തീരുമാനിച്ചത്. 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ക്കും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് കിറ്റ് ലഭ്യമായി തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

12:42 (IST)22 May 2020





















സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കേണ്ട സാഹചര്യം

സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി പുതിയ കണക്കുകൾ. കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് അവിടെ രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് കേരളത്തിൽ നിന്നാണോ കോവിഡ് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. മൂന്നു ദിവസത്തിനിടെ ആറുപേർക്ക് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വരും ദിനങ്ങളിൽ ഉറവിടം വ്യക്തമാകാത്ത രോഗബാധിതർ കൂടുതൽ ഉണ്ടാകാമെന്നും പരിശോധന വർധിപ്പിക്കണമെന്നുമാണ് ആരോഗ്യവിദഗ്‌ധർ ആവശ്യപ്പെടുന്നത്. കേരളത്തിൽനിന്ന് പോയവരിൽ കർണാടകയിൽ നാലും തമിഴ്‌നാട്ടിൽ രണ്ടും പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

12:42 (IST)22 May 2020





















കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കി

കോവിഡ് ബാധിച്ച് തൃശൂരിൽ മരിച്ച 73 കാരിയുടെ മൃതദേഹം ഇന്നു രാവിലെ സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചാണ് ഖബറടക്കം നടന്നത്. തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് ഇന്നലെ രാത്രി മരിച്ചത്. മുംബൈയിൽനിന്ന് റോഡ് മാർഗമാണ് ഇവർ നാട്ടിലെത്തിയത്. മകളെ കാണുന്നതിനുവേണ്ടിയാണ് ഇവർ നേരത്തെ മുംബെെയിലേക്ക് പോയത്.

12:20 (IST)22 May 2020





















പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണുന്നു

12:17 (IST)22 May 2020





















കേന്ദ്രത്തെ തള്ളി ആരോഗ്യമന്ത്രി കെ.കെ.ശെെലജ

ആഭ്യന്തര വിമാനങ്ങളിൽ കേരളത്തിലെത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നാട്ടിലെത്തുന്നവരിൽ നിന്ന് രോഗം പകരാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്നും അതേസമയം ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ പറഞ്ഞിരുന്നു. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

12:16 (IST)22 May 2020





















മൊറട്ടോറിയം കാലാവധി നീട്ടി

ബാങ്ക്‌ വായ്‌പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന്‌ മാസത്തേക്ക്‌ കൂടി നീട്ടി. ഇതോടെ ഓഗസ്‌റ്റ്‌ 31 വരെ വായ്‌പാ തിരിച്ചടവുകൾക്ക്‌ സാവകാശം ലഭിക്കും. രാജ്യത്ത്‌ ലോക്ക്‌ഡൗൺ തുടരുന്ന പശ്ചാത്തലത്തിലാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം. വായ്‌പാ തിരിച്ചടവുകൾക്ക് ഇനി കൂടുതൽ സമയം ലഭിക്കും. നേരത്തെ മേയ് 31 വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവും വരുത്തിയിട്ടുണ്ട്‌. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്ന്‌ 3.35 ശതമാനമാക്കിയും കുറച്ചു. അതേസമയം, ഭക്ഷ്യധാന്യ ഉത്പാദനം വർധിച്ചതായി ആർബിഐ ഗവർണർ പറഞ്ഞു. 3.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

12:13 (IST)22 May 2020





















രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആർബിഐ ഗവർണർ

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ. നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു. ആഭ്യന്തര ഉത്‌പാദന വളർച്ചാ നിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ കണക്കുകളെ തള്ളുന്നതാണ് ആർബിഐ ഗവർണറുടെ പ്രസ്‌താവന. ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് ആർബിഐ ഗവർണർ ഇന്നു പറഞ്ഞത്. കാർഷിക-ഉത്‌പാദന മേഖലകളിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Covid-19: രാജ്യത്ത് പുനഃരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസത്തേക്കാണ് നിരക്കുകൾ പ്രാബല്യത്തിലുണ്ടാവുക. ഓഗസ്റ്റ് 23 രാത്രി 11.59വരെയാണ് പുതിയ നിരക്കുകൾ. രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതലാണ് പുനരാരംഭിക്കുക. വിമാന യാത്രാ സമയദൈർഘ്യം അടിസ്ഥാനമാക്കിയുള്ള ബാൻഡുകളാക്കി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. 40 മിനുറ്റിൽ താഴെ, 40 മിനുറ്റ് മുതൽ 60 മിനുറ്റ് വരെ, 60 മിനുറ്റ് മുതൽ 90 മിനുറ്റ് വരെ, 90 മിനുറ്റ് മുതൽ 120 മിനുറ്റ് വരെ, 120 മിനുറ്റ് മുതൽ 150 മിനുറ്റ് വരെ എന്നിങ്ങനെയാണ് യാത്രാ സമയദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ വിമാന സർവീസുകളെ ബാൻഡുകളാക്കി തിരിക്കുകയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ്ങ് പുരി പറഞ്ഞു. ടിക്കറ്റ് നിരക്കുകൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala india gulf evacuation

Next Story
ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തും; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ആർബിഐ ഗവർണർ
The moderation of comments is automated and not cleared manually by malayalam.indianexpress.com