Latest News

Covid-19 Kerala India Live Updates: കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പത്താമത്

Covid-19 Kerala India Live Updates: രോഗികളുടെ എണ്ണം ഇനിയും വർധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Covid-19 Kerala India Live Updates: ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്. ഇന്ത്യയിലും രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 1.38 ലക്ഷം ആളുകളിൽ കോവിഡ്-19 കണ്ടെത്തി. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താമത് എത്തി.

മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും ഗുജറാത്തിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. എന്നാൽ നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറഞ്ഞാലോ മരണസംഖ്യ ഉയർന്നാൽ മാത്രമേ വെല്ലുവിളിയാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ പുതിയതായി 181 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും വർധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് പുറത്തു നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. അതിനെ എതിർക്കുന്ന സമീപനമല്ല സർക്കാരിന്റേത്. ജാഗ്രതയോടെയുള്ള മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ, അനിയന്ത്രിതമായ രോഗവ്യാപനം ഉണ്ടാകും. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വോറന്റീനില്‍ പോകണം. അക്കാര്യത്തില്‍ സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read in English: Coronavirus India LIVE Updates

Live Blog

Covid-19 Kerala India Live Updates:














20:28 (IST)25 May 2020





















കോവിഡ്-19: ഇന്ത്യയില്‍ രോഗം ഭേദമാകുന്നവരുടെ നിരക്ക്‌ വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നവരുടെ നിരക്കിലും വര്‍ദ്ധനവ്. ഇന്ത്യയില്‍ ആകെ 57,720 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3280 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 41.57 ശതമാനമായി ഉയര്‍ന്നു. ഇതുവരെ ഇന്ത്യയില്‍ 1,38,845 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 77,103 പേരാണ് ചികില്‍സയിലുള്ളത്. അതേസമയം മരിച്ചവരുടെ എണ്ണം 4,057 ആയി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

20:26 (IST)25 May 2020





















കൊച്ചിയിൽ നിന്നുള്ള യാത്രക്കാർ പൂനെയിൽ എത്തിയപ്പോൾ

20:01 (IST)25 May 2020





















കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് റിമാൻഡ് തടവുകാരും; പൊലീസുകരുൾപ്പടെ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കണ്ണൂർ ജയിലിലെ രണ്ട് റിമാൻഡ് തടവുകാരും. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പൊലീസുകാർ അറസ്റ്റ് ചെയ്ത രണ്ടു പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ അറസ്റ്റ് ചെയ്ത പൊലീസുകാരും ജയിൽ ഉദ്യോഗസ്ഥരമടക്കം നിരീക്ഷണത്തിലാണ്. ഇന്ന് സംസ്ഥാനത്ത് ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

19:36 (IST)25 May 2020





















കോവിഡ്19: കുവൈത്തില്‍ ഇന്ന് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി ചെറിയ തോപ്പില്‍ സാദിഖ് (49), തൃശൂര്‍ വടനാപള്ളി കൊരട്ടി പറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) എന്നിവരാണ് ഇന്ന് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് സാദിഖ് അദാന്‍ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിത്സയിലായിരുന്നു.

19:22 (IST)25 May 2020





















കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പത്താമത്

ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്. ഇന്ത്യയിലും രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 1.38 ലക്ഷം ആളുകളിൽ കോവിഡ്-19 കണ്ടെത്തി. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താമത് എത്തി. 

18:09 (IST)25 May 2020





















കോവിഡ് കേസുകളുടെ എണ്ണത്തിൽ പത്താം സ്ഥാനത്ത്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ് ഇപ്പോൾ. 1,38, 845 പേരാണ് രാജ്യത്തെ ആകെ രോഗബാധിതർ. 

18:01 (IST)25 May 2020





















ഡിജിപിയുടെ നിർദേശം

മേയ് 26 ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കി. ഇവര്‍ക്ക് രാത്രികാലങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നല്‍കണം. രാവിലെ എഴ് മുതല്‍ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

18:01 (IST)25 May 2020





















പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്കും ഹോം ക്വറന്റൈനിൽ കഴിയുന്ന ആളുകളുള്ള വീട്ടിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും. കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും തെർമ്മൽ സ്ക്രീനിങ് നടത്തും. എല്ലാ വിദ്യാർഥികൾക്കും ശാരീരിക അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കുക. വൈദ്യ പരിശോധന വേണ്ടവർക്ക് അതിനുള്ള സൗകര്യവും സ്കൂളുകളിലുണ്ടാകും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികൾക്ക് വീട്ടിലെത്തിക്കും. പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികൾ എവിടെയും അലഞ്ഞുതിരിഞ്ഞ് നടക്കരുത്.

18:01 (IST)25 May 2020





















എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ

നാളെ മുതലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ സംസ്ഥാനത്ത് പുനരാരംഭിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കത്തോടെയാണ് പരീക്ഷകൾ നടത്തുക. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളും ഹാളുകളും അണുനശീകരണം നടത്തി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി വിദ്യാർഥികളുടെ ആവശ്യപ്രകാരം പുതുക്കി നൽകിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം പരീക്ഷയ്ക്ക് സ്കൂളുകളിലെത്തിച്ചേരാൻ കഴിയാത്ത വിദ്യാർഥികളാണ് അവരവരുടെ നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തരാനുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കിയത്. ഇവർക്ക് പുതുതായി അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ വിവരങ്ങളടങ്ങിയ sslcexam.kerala.gov.in, hscap.kerala.gov.in, vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

18:00 (IST)25 May 2020





















പരീക്ഷ മാറ്റിവയ്‌ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

എസ്‌എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ലോക്ക്‌ഡൗൺ ആയതുകൊണ്ട് എല്ലാം അടച്ചുപൂട്ടാനാവില്ലെന്നും ചില കാര്യങ്ങളിൽ ഇളവുകൾ വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്. ലോക്ക്‌ഡൗൺ മാർഗ നിർദേശങ്ങൾ പാലിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ മണക്കാട് സ്വദേശി അനിൽ പി.എസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

17:21 (IST)25 May 2020





















43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നും 18 പേർക്ക് വൈറസ് ബാധ കണ്ടെത്തി.
യുഎഇ-12
ഒമാന്‍-1
സൗദി അറേബ്യ-1,
അബുദാബി-1
മാലി ദ്വീപ്-1
കുവൈറ്റ്-1
മസ്‌കറ്റ്-1

17:20 (IST)25 May 2020





















കേരളത്തിൽ ഇന്ന് 49 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കാസര്‍ഗോഡ് ജില്ലയിലാണ്, 14 പേര്‍ക്ക്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

16:34 (IST)25 May 2020





















കോവിഡ് 19 പ്രതിരോധത്തിനും, അടിയന്തിര ചികിത്സക്കും ഉള്ള ഉപകരണങ്ങൾ കൈമാറി

കോവിഡ് 19 പ്രതിരോധത്തിനും,അടിയന്തിര ചികിത്സക്കും ഉള്ള ഉപകരണങ്ങൾ LCIF ന്റെ ഗ്രാന്റിന്റെ സഹായത്തോടെ എട്ട് ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങൾ ലയൺസ്‌ ഡിസ്ട്രിക്ട് 318E യുടെ ഗവർണർ ലയൺ ഡോക്ടർ എസ് രാജീവ് കൈമാറി. 4ലക്ഷം രൂപയുടെ ഉപകരണങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിനും 4ലക്ഷം രൂപയുടേത് കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിനും കൈമാറി.

16:31 (IST)25 May 2020





















പാലക്കാട് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ

നിലവിൽ 53 പേരാണ് ജില്ലയിൽ മാത്രം കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് കാര്യമായ മുന്‍കരുതല്‍ വേണമെന്നും വലിയ ഇടപെടല്‍ ആവശ്യമാണെന്നും എകെ ബാലന്‍ വ്യക്തമാക്കി. സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ട്. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

16:31 (IST)25 May 2020





















പാലക്കാട് അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി

പാലക്കാട് ജില്ലയിൽ പുതിയതായി അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ പറഞ്ഞു.

16:11 (IST)25 May 2020





















ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം: അരവിന്ദ് കേജ്‌രിവാൾ

മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും ഗുജറാത്തിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. എന്നാൽ നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറഞ്ഞാലോ മരണസംഖ്യ ഉയർന്നാൽ മാത്രമേ വെല്ലുവിളിയാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15:26 (IST)25 May 2020





















ഡൽഹിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയും വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു. മെയ് 22 നാണ് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് കോവിഡ് -19 ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും ഡോക്ടർ പറഞ്ഞു: “അവരെ ഞായറാഴ്ച കോവിഡ് -19 ഐസിയുവിലേക്ക് മാറ്റി. അവർ ഉച്ചയോടെ അന്തരിച്ചു.” വെന്റിലേറ്റർ പിന്തുണയിലായിരുന്നു അംബികയെന്ന് ഡോക്ടർ പറഞ്ഞു.

14:35 (IST)25 May 2020





















സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ തിങ്കളാഴ്ച മൂന്ന് മലയാളികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. കിങ് അബ്ദുല്ല അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. 

14:04 (IST)25 May 2020





















നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ

നടന്‍ സുരാജ് വെഞ്ഞാറമൂടും എംഎൽഎ ഡി.കെ മുരളിയും ക്വാറന്റൈനില്‍. വെഞ്ഞാറമൂടില്‍ സർക്കിൾ ഇൻസ്പെക്ടർക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ക്വാറന്റീനില്‍ പോയത്. സി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാറില്‍ സഞ്ചരിച്ച ഇവര്‍ ബൈക്കില്‍ എതിരെ വരികയായിരുന്നു പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. Read More

13:14 (IST)25 May 2020





















കേരളത്തിൽ നാല് ദിവസത്തിനിടെ 181 പുതിയ കോവിഡ് രോഗികൾ

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ആശങ്കയുണർത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ പുതിയതായി 181 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും വർധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പുറത്തു നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. അതിനെ എതിർക്കുന്ന സമീപനമല്ല സർക്കാരിന്റേത്. ജാഗ്രതയോടെയുള്ള മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ, അനിയന്ത്രിതമായ രോഗവ്യാപനം ഉണ്ടാകും. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വോറന്റീനില്‍ പോകണം. അക്കാര്യത്തില്‍ സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

12:42 (IST)25 May 2020





















കോഴിക്കോട് കോവിഡ് ബാധിതയുടെ നില ഗുരുതരം

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതയുടെ നില അതീവ ഗുരുതരം. 63 വയസുകാരിയുടെ ആരോഗ്യനിലയാണ് മോശമായത്.  പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

12:28 (IST)25 May 2020





















സാമൂഹിക വ്യാപനമുണ്ടോയോ എന്നറിയാന്‍ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നാളെ റാന്‍ഡം കോവിഡ് പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം പൊതുജനങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും.

11:20 (IST)25 May 2020





















ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.“യുഎഇയിലെ ചില ആളുകളും ട്രാവൽ ഏജൻസികളും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വരാനിരിക്കുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളുടെ പേരിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നതായും ചില സാഹചര്യങ്ങളിൽ വിമാനച്ചെലവിനും ഇന്ത്യയിലെ ക്വാറന്റൈൻ സംവിധാനങ്ങൾക്കുമായി ഇവരിൽ നിന്ന് മുൻകൂറായി പണം ആവശ്യപ്പെടുന്നതായും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,” എന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. 

11:10 (IST)25 May 2020





















മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 50,000 കടന്നു

മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്​ച മാത്രം 3000 ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

10:02 (IST)25 May 2020





















അമേരിക്കയിൽ മരണം ഒരു ലക്ഷത്തിനടുത്ത്

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗികളുടെ എണ്ണവും മരണ സംഖ്യയും ദിനംപ്രതി വർധിക്കുകയാണ്. ഞായറാഴ്ച മാത്രം 18,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 16,85,318 ആയി ഉയര്‍ന്നു. ഇവിടെ കോവിഡ് മരണം 99,000 കടന്നു. ഞായറാഴ്ച 603 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 99,286 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ ഇന്ന് നേരിയ കുറവുണ്ട്. രാജ്യത്ത് ഇതുവരെ 4,51,584 പേരാണ് രോഗമുക്തി നേടിയത്. 11,34,448പേര്‍ ഇപ്പോഴും ചികിത്സയിലാണ്. Read More

10:02 (IST)25 May 2020





















ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. ഇതുവരെ 22,87,414 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. Read More

10:00 (IST)25 May 2020





















ഡൽഹിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയും വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു. Read More 

09:59 (IST)25 May 2020





















പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ

കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഇന്നുമുതൽ മുതല്‍ ഈ മാസം 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകെ എട്ട് ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ജില്ലയിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്. Read More

09:59 (IST)25 May 2020





















ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി

രണ്ടു മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ഡൽഹിയിൽ നിന്ന് 380 സർവീസുകൾ ആണ് ഇന്നുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്. വ്യോമയാന മന്ത്രാലയവും എയർലൈൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ വിമാനത്താവത്തിലേക്ക് 25 സർവീസുകൾ മാത്രമേ പ്രതിദിനം ഉണ്ടായിരിക്കുകയുള്ളൂ. Read More

09:58 (IST)25 May 2020





















രാജ്യത്ത് മരണം 4000 കടന്നു, ഒറ്റദിവസം 6,977 പേർക്ക് രോഗം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,977 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്. ഇതോടെ രോഗികളുടെ എണ്ണം 1,38,845 ആയി ഉയർന്നു. ഇതുവരെ 4021 പേർ മരിച്ചു. നിലവിൽ 77,103 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 57,720 രോഗികളെ ഡിസ്ചാർജ് ചെയ്തു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം ഇറാനേക്കാൾ കൂടുതലാണ്. ലോകമെമ്പാടും സ്ഥിരീകരിച്ച കേസുകളിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ആഗോളതലത്തിൽ, 3.4 ലക്ഷം മരണമടക്കം 5.5 ദശലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

Covid-19 Kerala India Live Updates: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. മഹാരാഷ്ട്രയിൽ മാത്രം ഞായറാഴ്ച മാത്രം 3000ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇതുവരെ 50231 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 1635 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala evacuation live updates

Next Story
ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം പറന്നുflights, flights resume india, വിമാന സർവീസുകൾ, domestic flights resume india, ലോക്ക്ഡൗൺ, fligths airports rules, domestic flights guidelines,flights resume date, domestic flight start date in india, domestic resume india, flights resume india, flights start date in india, india flights domesti, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express