scorecardresearch

Covid-19: മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു; മരണസംഖ്യ 1635

Covid-19: യാത്രക്കാർ എല്ലാവരും കോവിഡ്19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ യാത്രാനുമതി ലഭിക്കും

Covid-19 Kerala India Live Updates: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. മഹാരാഷ്ട്രയിൽ മാത്രം ഞായറാഴ്ച മാത്രം 3000ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇതുവരെ 50231 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 1635 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്.

കേരളത്തിൽ ഒരു മരണം കൂടി; രോഗബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുന്നു

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു.വയനാട് സ്വദേശിനിയായ 53 കാരിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവർ. നാല് ദിവസം മുമ്പാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ കഴിഞ്ഞ ഒരു ആഴ്‌ചയ്‌ക്കിടെ 260 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 ആരോഗ്യപ്രവർത്തകരുണ്ട്. രോഗബാധിതരിൽ ആറ് പേരുടെ രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. മേയ് 8 ന് തുടങ്ങിയ മൂന്നാം ഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 128 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

 

Live Blog

Covid-19 Kerala India Live Updates: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു.














20:58 (IST)24 May 2020





















കൊറോണ വൈറസിനെതിരായ വാക്സിൻ മനുഷ്യരിലും വിജയകരം: കൻസീനോ ബയോളജിക്സ്

കൊറോണ വൈറസിനെതിരായ തങ്ങളുടെ വാക്സിൻ വിജയകരമെന്ന് അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേൺ ഐഎൻസി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചൈനയിൽ നിന്നും മറ്റൊരു കമ്പനി കൂടി രംഗത്ത്. കൻസിനോ ബയോളജിക്സ് ഐഎൻസിയാണ് തങ്ങൾ വികസിപ്പിച്ചിരിക്കുന്ന വാക്സിൻ മനുഷ്യരിലും വിജയകരമാണെന്ന് അറിയിച്ചിരിക്കുന്നത്. സുരക്ഷിതവും ആളുകളെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതുമാണ് വാക്സിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

19:56 (IST)24 May 2020





















മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു

മഹാരാാഷ്ട്രയിൽ ഞായറാഴ്ച മാത്രം 3,000 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകളിലെ ഏറ്റവും ഉയർന്ന വർധനവാണിത്. ആകെ 50,231 പേർക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 1635 കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 

19:28 (IST)24 May 2020





















ഉഡാൻ പദ്ധതി പ്രകാരമുള്ള  വിമാന സർവീസുകൾ പുനരാരംഭിക്കും

ഉഡാൻ പദ്ധതി പ്രകാരമുള്ള  വിമാന സർവീസുകൾ കേന്ദ്രസർക്കാർ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദ്വീപുകളും അടക്കമുള്ള മേഖലകളിലേക്കുള്ള  സർവീസുകളാണ് പുനരാരംഭിക്കുക.

19:07 (IST)24 May 2020





















സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം: സമൂഹ മാധ്യമങ്ങളിലൂടെ സംവദിക്കാം

18:44 (IST)24 May 2020





















ട്രെയിൻ പുറപ്പെടുന്ന വിവരം അറിയിച്ചിരുന്നില്ല

താനെയിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടുന്ന വിവരം സംസ്ഥാന സർക്കാരിന് ലഭ്യമാക്കിയിട്ടില്ലായിരുന്നുവെന്ന് സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു.

18:38 (IST)24 May 2020





















താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു

മഹാരാഷ്ട്രയിലെ താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാൽ കേരള സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് യാത്ര മാറ്റി വച്ചത്. എല്ലാ യാത്രക്കാരും കോവിഡ്19ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിൻ യാത്ര അനുവദിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. വളരെ കുറച്ചുപേർ മാത്രമേ കോവിഡ്19ജാഗ്രത പോർട്ടലിൽ തങ്ങളുടെ വിശദാംശം രജിസ്റ്റർ ചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ എന്ന് മനസ്സിലാക്കിയാണ് കേരള സർക്കാർ യാത്ര മാറ്റിവെക്കാൻ അഭ്യർഥിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങൾ സർക്കാരിന് മുൻകൂട്ടി ലഭിക്കേണ്ടത് അനിവാര്യമാണ്.

18:19 (IST)24 May 2020





















വിമാനയാത്ര: കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇത് നിർബന്ധമാണെന്ന അറിയിപ്പ് ഇതിനകം വന്നിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളും സമാന നടപടി സ്വീകരിച്ചേക്കും. കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ്   പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന്ലഭ്യമാവും. Read More

17:34 (IST)24 May 2020





















കരിപ്പൂർ വിമാനത്താവളത്തിനു സമീപം ഹോട്ടലുകളില്‍ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൊണ്ടോട്ടിയിലെ ആറ് ഹോട്ടലുകളില്‍  സ്വന്തം ചെലവില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടർ. ഈ കേന്ദ്രങ്ങളില്‍ കഴിയാന്‍ താത്പര്യപ്പെടുന്നവര്‍ സന്നദ്ധത കാണിക്കുന്ന അഫിഡവിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. കൊണ്ടോട്ടിയിലെ റിയ റസിഡന്‍സി, പ്ലാസ ഇന്റര്‍നാഷനല്‍ ഹോട്ടല്‍ ബെന്‍സി പാലസ്, ലേ കാസിലോ ടൂറിസ്റ്റ് ഹോം, പാരഡൈസ് ലോഡ്ജ്, ബ്ലു വേവ്, പുളിക്കല്‍ ടൗവര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രത്യേക നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 

17:32 (IST)24 May 2020





















കാസർഗോഡ് ജില്ലയിൽ കോവിസ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ

കാസർഗോഡ് ജില്ലയിൽ കോവിസ് 19 സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ. 41 വയസുള്ള കുമ്പള സ്വദേശി, 32 വയസ്സുള്ള മംഗൽപാടി സ്വദേശി, 44, 47 വയസ്സുള്ള പൈവളിക സ്വദേശികൾ, 60 വയസ്സുള്ള വോർക്കാടി സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചു പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസർകോട് ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക രോഗമുക്തി നേടി

17:29 (IST)24 May 2020





















കോവിഡ് 19: മലപ്പുറത്ത്‌ എട്ട് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി തുറന്നു

മലപ്പുറം ജില്ലയില്‍ എട്ട് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. കോട്ടക്കല്‍ ആയൂര്‍വേദ കോളജിലെ ഒ.പി ബ്ലോക്ക്, ധന്വന്തരി ബ്ലോക്ക്, എടപ്പാള്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് (പി.ജി അനെക്‌സ് ഹോസ്റ്റല്‍), കാടാമ്പുഴ ദേവസ്വം റസ്റ്റ് ഹൗസ്, മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗേള്‍സ് ഹോസ്റ്റല്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, ഒതുക്കുങ്ങല്‍ അല്‍മാസ് നഴ്‌സസ് ഹോസ്റ്റല്‍ (മുകള്‍ നില) തുടങ്ങിയ സ്ഥാപനങ്ങളാണ് പുതിയതായി കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്തിട്ടുള്ളത്. 

17:22 (IST)24 May 2020





















കേരളത്തിലെ കോവിഡ് ബാധിതർ

17:21 (IST)24 May 2020





















കേരളത്തിൽ ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. Read More

16:46 (IST)24 May 2020





















ഡൽഹിയിലെ ഒരു മദ്യ വിൽപന ശാലയിലെ സാമൂഹിക അകല ക്രമീകരണങ്ങൾ: ഫോട്ടോ

15:39 (IST)24 May 2020





















സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.വയനാട് സ്വദേശിനിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവർ. നാല് ദിവസം മുമ്പാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read More

15:38 (IST)24 May 2020





















ഡൽഹിയിൽ കോവിഡ് ബാധിതർ 13,000 കടന്നു

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നു.  പുതിയ 508 കോവിഡ് കേസുകൾ ഡൽഹിയിൽ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 13,418 ആയി ഉയർന്നു. 261 പേരാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

15:21 (IST)24 May 2020





















വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ, ഏഴ് ദിവസം ഹോം ക്വാറന്റൈൻ എൻന്നിങ്ങനെയാണ് 14 ദിവസം പൂർത്തിയാക്കേണ്ടത്. എന്നാൽ ഗുരുതര രോഗങ്ങളുള്ളവർ, കുടുംബത്തിൽ മരണം സംഭവിച്ച് നാട്ടിൽ മടങ്ങിയെത്തിയവർ,  10 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ ഒഴിവാക്കി 14 ദിവസവും ഹോം ക്വാറന്റൈനിൽ കഴിയാൻ അനുമതി ലഭിക്കും. ഈ കാലയളവിൽ ഫോണിൽ ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. വിമാനം, കപ്പൽ എന്നിവയ്ക്ക് പുറമേ കരമാർഗം രാജ്യത്തെത്തുന്നവർക്കും നിിബന്ധനകൾ ബാധകമാണ്. Read More

13:56 (IST)24 May 2020





















ഏറ്റവും കൂടുതൽ രോഗബാധിതരുള്ള പത്ത് സംസ്ഥാനങ്ങളിലെ കണക്കുകൾ

സംസ്ഥാനം,ആകെ രോഗികൾ,പുതിയ കേസുകൾ,രോഗമുക്തർ, മരണം എന്നക്രമത്തിൽ

  • മഹാരാഷ്ട്ര:  47,190 |  2,608 | 13,404  |  1,577
  • തമിഴ് നാട്: 15,512  | 759  | 7,491 |   103
  • ഗുജറാത്ത്: 13,669 |  396 |   6,169 |   829
  • ഡൽഹി: 12,910  |  591 |   6,267  |  231
  • രാജസ്ഥാൻ:  6,629 |    248 |   3,681 |   160
  • മദ്ധ്യപ്രദേശ്:  6,371 |    201 |   3,267 |   281
  • ഉത്തർ പ്രദേശ്:  6,017 |    282  |  3,406 |  155
  • പശ്ചിമ ബംഗാൾ:  3,459 |    127 |   1,281 |   269
  • ആന്ധ്ര പ്രദേശ്:  2,561 |    47  | 1,778  | 56
  • ബിഹാർ:  2394  | 228  | 629  | 11

13:41 (IST)24 May 2020





















റഷ്യയിൽ ഒരു ദിവസത്തിനിടെ 153 കോവിഡ് ബാധിതർ മരിച്ചു

റഷ്യയിൽ 24 മണിക്കൂറിനിടെെ 153 കോവിഡ് ബാധിതർ മരിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും കോവിഡ് മരണങ്ങൾ. 3,541 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 3,44,481 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 

12:27 (IST)24 May 2020





















ഗാേൾഫ് കളിച്ച് ട്രംപ്; ആരാധനാലയങ്ങൾ തുറക്കാൻ നിർദേശം

കോവിഡ് മഹാമാരിയെ തുടർന്ന് വിറങ്ങലിച്ചു നിൽക്കുമ്പോഴും രാജ്യത്തെ ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പള്ളികളും സിനഗോഗുകളും മോസ്‌കുകളും തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന ഗവർണർമാരോട് ട്രംപ് ആവശ്യപ്പെട്ടു. പ്രാർത്ഥനയാണ് ഇപ്പോൾ ആവശ്യമെന്നും ആരാധനാലയങ്ങൾ തുറന്നു നൽകണമെന്നും ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങൾ നിർദേശം പാലിച്ചില്ലെങ്കിൽ പ്രസിഡന്റ് അധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ട്രംപിന്റെ പുതിയ തീരുമാനം. നേരത്തെയും ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചിരുന്നു. ആരാധനാലയങ്ങൾ തുറന്നാൽ ആളുകൾ കൂട്ടംചേരാനും വെെറസ് വ്യാപനം കൂടുതൽ തീവ്രമാകാനും സാധ്യതയുണ്ട്.

11:42 (IST)24 May 2020





















കോവിഡ് സെസ് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് കേന്ദ്രം

കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സെസ് ചുമത്തുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സെസിനെ എതിര്‍ക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.

11:41 (IST)24 May 2020





















സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിക്കുന്നു. ഓൺലെെൻ ആപ്പിന് അംഗീകാരം ലഭിച്ചാലുടൻ മദ്യവിതരണം ആരംഭിക്കും. അടുത്ത നാല് ദിവസത്തിനുള്ളിൽ മദ്യവിതരണം ആരംഭിക്കുമെന്നാണ് സൂചന. മദ്യവിതരണത്തിനായുള്ള ബവ് ക്യൂ ആപ്പിന്റെ ട്രയൽ റൺ ഉടൻ നടക്കും. ഗൂഗിളിന്റെ അംഗീകാരത്തിനായി ആപ്പ് കെെമാറിയിട്ടുണ്ട്. മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ മാര്‍ഗരേഖയും പുറത്തിറങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു ദിവസം വാങ്ങിയാല്‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ലഭിക്കുകയുള്ളു. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം. വിശദമായി വായിക്കാം 

11:37 (IST)24 May 2020





















വിമാന സർവീസ് പുനരാരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങൾ

11:36 (IST)24 May 2020





















വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി കേന്ദ്രം

11:33 (IST)24 May 2020





















കിരൺ കുമാറിനു കോവിഡ്

ബോളിവുഡ് താരം കിരൺ കുമാറിനു കോവിഡ്-19 . താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയ് 14 മുതൽ കോവിഡ് ബാധിച്ച് താൻ നിരീക്ഷണത്തിലാണെന്ന് കിരൺ കുമാർ പറഞ്ഞു. 

11:32 (IST)24 May 2020





















സ്‌കൂളുകൾ തുറക്കാൻ ആലോചന

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനംപ്രതി ഇപ്പോഴും രോഗികളുടെ എണ്ണം വർധിക്കുന്നു. എന്നാൽ, ജൂൺ 15 മുതൽ സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയിലാണ് സംസ്ഥാനം. ജൂൺ പകുതിയോടെ സ്കൂളുകൾ തുറക്കാനുള്ള സാധ്യതകൾ ആരായുന്നതായി മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞു

Covid-19 Kerala India Live Updates: വീട്ടിൽ ക്വാറന്റെെനിൽ കഴിയുന്നവരുടെ ബന്ധുക്കൾ രോഗബാധിതരാകുന്നത് റൂം ക്വാറന്റെെൻ പാലിക്കുന്നതിൽ വീഴ്‌ച വരുന്നത് കാരണമാണ്. ക്വാറന്റെെൻ ലംഘനത്തിന് ഇന്നലെ മാത്രം 53 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ക്വാറന്റെെനിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പ്രത്യേക സ്‌ക്വാഡുകൾ നിരീക്ഷണം നടത്തുന്നുണ്ട്. എറണാകുളം ജില്ലയിൽ മാത്രം ഇന്നലെ 300 ലേറെ പേർ ക്വാറന്റെെൻ ലംഘിച്ച് പുറത്തിറങ്ങിയതായാണ് കണക്കുകൾ.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂറ്റ്യൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാംപിളുകള്‍ ശേഖരിച്ചതില്‍ 7147 സാംപിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാംപിളുകളാണ് പരിശോധിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala evacuation live updates