വാഷിങ്ടൺ: ആഗോളതലത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നു. ഇതുവരെ 5,29,113 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 1,11,90,680 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവില്‍ 62,97,911 പേരാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ നിന്നും ഞെട്ടിക്കുന്ന കണക്കുകളാണ് ദിനം പ്രതി പുറത്തുവരുന്നത്. രാജ്യത്ത് ഒറ്റദിവസം അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 54,704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,890,388 ആയി ഉയര്‍ന്നു.

Read More: കായംകുളത്ത് സമൂഹവ്യാപന ആശങ്ക, ഒരു കുടുംബത്തിലെ 16 പേര്‍ക്ക് രോഗം

വെള്ളിയാഴ്ച 616 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയില്‍ കോവിഡ് മരണം 1,32,101 ആയി. രാജ്യത്ത് ഇതുവരെ 1,210,792 പേരാണ് രോഗമുക്തി നേടിയത്. 1,547,495പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങൾ

അമേരിക്ക- 28,90,588, ബ്രസീല്‍- 15,43,341, റഷ്യ- 6,67,883, ഇന്ത്യ-6,49,889, സ്‌പെയിന്‍- 2,97,625, പെറു- 2,95,599, ചിലി- 2,88,089, ബ്രിട്ടന്‍- 2,84,276, മെക്‌സിക്കോ- 2,45,251 ഇറ്റലി- 241,184.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്ക്

അമേരിക്ക- 1,32,101, ബ്രസീല്‍- 63,254, റഷ്യ- 9,859, ഇന്ത്യ-18,669, സ്‌പെയിന്‍- 28,385, പെറു- 10,226, ചിലി- 6,051, ബ്രിട്ടന്‍- 44,131, മെക്‌സിക്കോ- 29,843, ഇറ്റലി- 34,833.

ഇതിനു പുറമേ, മറ്റ് നാല് രാജ്യങ്ങളില്‍ കൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇറാന്‍- 2,35,429, പാക്കിസ്ഥാന്‍- 2,21,896, തുര്‍ക്കി- 2,03,456, സൗദി അറേബ്യ- 2,01,801 എന്നിവയാണ് അവ.

മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ ആറാണ്. അവ ഇനിപറയും വിധമാണ് ജര്‍മനി, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കൊറോണവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 ന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുളളൂവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് കൊറോണ വൈറസ് മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook